/indian-express-malayalam/media/media_files/llLMufkPpQyUpqtuG5XD.jpg)
ഗൂഗിൾ പേയിൽ മാറ്റങ്ങൾ
ഇക്കാലത്ത് യുപിഐ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. യുപിഐയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഇപ്പോൾ ബിൽ പേയ്മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിൾ പേ. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങി എല്ലാ പേയ്മെന്റുകൾക്കും ഇനി മുതൽ അധിക ചാർജ് ഈടാക്കും.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കൾക്കാണ് ഈ നിരക്കുകൾ ബാധകമായി വരുന്നത്. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിന്റെ 0.5ശതമാനം മുതൽ ഒരു ശതമാനം വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുക.
ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനുള്ള ഒരു മാർഗമാണ് കൺവീനിയൻസ് ഫീസെന്നാണ് ഗൂഗിൾ പേ നൽകുന്ന വിശദീകരണം. കൺവീനിയൻസ് ഫീസ് എത്രയെന്ന് പേയ്മെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിൾ പേ അറിയിച്ചു. എന്നാൽ യുപിഐയിൽ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നൽകേണ്ടതില്ല.
ഗൂഗിൾ പേ പ്രത്യേക ചാർജുകൾ ഈടാക്കുമെന്നുള്ള കാര്യം അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മൊബൈൽ റീചാർജുകൾക്ക് മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോൺ പേ, ഫോൺ പേ തുടങ്ങിയ മൊബൈൽ പേയ്മെന്റ് ആപ്പുകൾ നേരത്തെ തന്നെ സമാനമായി ചാർജുകൾ ഏർപ്പെടുത്തിയിരുന്നു.
Read More
- ഇനി ഐഫോൺ വാങ്ങൽ അത്ര സീനല്ല, കുറഞ്ഞ നിരക്കിൽ വ്യത്യസ്ത ഫീച്ചറുകളുമായി പുതുപുത്തൻ മോഡൽ
- ഐഫോൺ എസ്ഇ 4 മുതൽ ഒപ്പോ ഫൈൻഡ് എൻ5 വരെ: സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന 5 ഫോണുകൾ
- ഇനി ജിയോ ഹോട്സ്റ്റാർ സൗജന്യമായി നേടാം?
- ഇഷ്ടപ്പെട്ടില്ലേ? ഇനി അതും അറിയിക്കാം; ഡിസ്ലൈക്ക് ബട്ടൺ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാം
- ലഗേജ് വൈകിയാൽ ബാഗ് ഒന്നിന് 19,800 രൂപ ഇങ്ങോട്ട്; ഉപയോക്താക്കൾക്കായി ബാഗേജ് പ്രൊട്ടക്ഷൻ അവതരിപ്പിച്ച് വി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.