/indian-express-malayalam/media/media_files/2025/02/20/sbz6YzbnpHuw3HO32iBQ.jpg)
ഐഫോൺ 16ഇ | ചിത്രം: ആപ്പിൾ
ഐഫോൺ വാങ്ങാൻ എലൈറ്റ് ക്ലാസാകണം എന്ന ചിന്താഗതിയൊന്നു വേണ്ട. ഇനി ആഗ്രഹിച്ച ഫോൺ കുറഞ്ഞ വിലയിൽ പുതു പുത്തൻ ഫീച്ചറുകളോടെ സ്വന്തമാക്കാം. ടെക്ക് ഭീമനായ ആപ്പിൾ കഴിഞ്ഞ ദിവസമാണ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന ഐഫോൺ 16ഇ എന്ന മോഡൽ അവതരിപ്പിച്ചത്. ആപ്പിളിൻ്റെ ഈ സീരീസിലെ ഏറ്റവും ബജറ്റ് സൗഹൃദമായ ഫോൺ എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു.
സവിശേഷതകൾ
6.1-ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി സ്ക്രീനാണ് ഫോണിലുള്ളത്. ഐഫോണുകളിലുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഈ സ്മാർട്ഫോണിലുമുണ്ട്. 60ഹെർട്സ് റിഫ്രഷ് റേറ്റും, 800നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിന്റെ സ്ക്രീനിനുണ്ട്. സെറാമിക് ഷീൽഡ് മെറ്റീരിയലും ഡിസ്‌പ്ലേയുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. iOS 18ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ+ഇസിം) ഹാൻഡ്‌സെറ്റാണിത്.
512ജിബി വരെ സ്റ്റോറേജ് ഓപ്ഷനോടെയാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഐഫോൺ 16-ൽ കൊടുത്ത 3എൻഎം എ18 ചിപ്പ് തന്നെയാണ് പുത്തൻ ഫോണിലുമുള്ളത്. റാം എത്രയുണ്ടെന്ന് ആപ്പിൾ വിശദീകരിച്ചിട്ടില്ലെങ്കിലും 8ജിബി എന്ന് അനുമാനിക്കാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ സപ്പോർട്ടുള്ള ഫോണാണിത്. മെയിൻ ക്യാമറ 48 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12-മെഗാപിക്സൽ ട്രൂ ഡെപ്ത് ക്യാമറയുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. 18വാട്ട് വയർഡ് ചാർജിംഗും 7.5വാട്ട് വയർലെസ് ചാർജിങ്ങും ലഭ്യമാക്കുന്നു.
/indian-express-malayalam/media/media_files/2025/02/20/4SfXuToyK4NBaODVq8si.png)
ഈ ഹാൻഡ്‌സെറ്റ് 5ജി, 4ജി ലൈറ്റ് , വൈഫൈ 6 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും. കറുപ്പിലും വെള്ളയിലുമാണ് നിലവിൽ ഇത് ലഭ്യമാക്കുന്നത്.
ഐഫോൺ 16ഇ വില
59,900മുതലാണ് ഇന്ത്യയിൽ ഐഫോൺ 16 ഇ എത്തുന്നത്. 128 ജിബി സ്റ്റോറേജുള്ള ബേസിക് മോഡലിൻ്റെ വിലയാണിത്. 256 ജിബിക്ക് 69,9000 രൂപയും 512 ബിജിക്ക് 89,900 ആണ് വില വരുന്നത്.
Read More:
- ഐഫോൺ എസ്ഇ 4 മുതൽ ഒപ്പോ ഫൈൻഡ് എൻ5 വരെ: സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന 5 ഫോണുകൾ
- ഇനി ജിയോ ഹോട്സ്റ്റാർ സൗജന്യമായി നേടാം?
- ഇഷ്ടപ്പെട്ടില്ലേ? ഇനി അതും അറിയിക്കാം; ഡിസ്ലൈക്ക് ബട്ടൺ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാം
- ലഗേജ് വൈകിയാൽ ബാഗ് ഒന്നിന് 19,800 രൂപ ഇങ്ങോട്ട്; ഉപയോക്താക്കൾക്കായി ബാഗേജ് പ്രൊട്ടക്ഷൻ അവതരിപ്പിച്ച് വി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.