scorecardresearch

ടിക് ടോക് സ്വന്തമാക്കാൻ ഇലോൺ മസ്ക്? പ്രതികരണവുമായി ചൈനീസ് കമ്പനി

ടിക് ടോക് എക്സുമായി ലയിപ്പിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ടിക് ടോക് എക്സുമായി ലയിപ്പിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

author-image
Tech Desk
New Update
Tic Tok, US

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോകിന്റെ യുഎസ് പ്രവർത്തനങ്ങൾ ഇലോൺ മസ്കിനു വിൽക്കുന്നവെന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ചൈനീസ് കമ്പനി. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ഓഹരി വില്‍ക്കുകയോ വിലക്ക് നേരിടുകയോ ചെയ്യണമെന്ന യുഎസ് നിയമം പ്രാബല്യത്തിൽ വരാനിരിക്കെ ടിക് ടോക്കിൻ്റെ യുഎസ് ബിസിനസ്സ് എലോൺ മസ്‌കിന് വിൽക്കാനുള്ള സാധ്യത പരിശോധിക്കുന്നു എന്നായിരുന്നു തിങ്കളാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നത്.

Advertisment

ഇതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ തള്ളി കമ്പനി രംഗത്തെത്തിയത്. ഇത്തരം കെട്ടുകഥകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ടിക് ടോക് പ്രതിനിധിയുടെ പ്രതികരണം. 

ടിക്‌ ടോക് ഏറ്റെടുത്ത് മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സുമായി ലയിപ്പുക്കും എന്നായിരുന്നു വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ടിക് ടോക്കിന്റെ ചൈനീസ് ബന്ധമാണ് യുഎസിലെ നിരോധത്തിന്റെ പ്രധാന പശ്ചാത്തലം. അമേരിക്കന്‍ ഉപഭോക്താക്കളുടെ ലൊക്കേഷനും സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളിലേക്ക് അനധികൃത പ്രവേശനം രാജ്യവിരുദ്ധ ശക്തികള്‍ക്ക് ലഭിക്കുമെന്ന് യുഎസ് ആശങ്കപ്പെടുന്നു. ഒപ്പം ടിക് ടോക്കിലെ ഉള്ളടക്കങ്ങളിലൂടെ യുഎസ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുമെന്ന സാധ്യതയും യുഎസ് ഉയർത്തുന്നു.

Read More

Us Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: