scorecardresearch

അംബാനിക്കും സുന്ദർ പിച്ചൈയ്ക്കും സത്യ നാദെലെയ്ക്കും ടീമുള്ള 'ദ് ഹണ്ട്രഡ്' ക്രിക്കറ്റ് ടൂർണമെന്റ് എന്താണ്?

കരീബിയൻ പ്രീമിയർ ലീഗ്, SA20, ILT20 തുടങ്ങിയ ടി20 ലീഗുകള്‍ക്ക് ശേഷം, ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമകൾ ഉന്നം വെച്ചിട്ടുള്ള ഏറ്റവും പുതിയ ടൂർണമെൻ്റാണ് ' ദ് ഹണ്ട്രഡ്'

കരീബിയൻ പ്രീമിയർ ലീഗ്, SA20, ILT20 തുടങ്ങിയ ടി20 ലീഗുകള്‍ക്ക് ശേഷം, ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമകൾ ഉന്നം വെച്ചിട്ടുള്ള ഏറ്റവും പുതിയ ടൂർണമെൻ്റാണ് ' ദ് ഹണ്ട്രഡ്'

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sports

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ച ഒരു ഫോർമാറ്റാണ് 'ദ് ഹൺഡ്രഡ്'

The Hundred Cricket League: കരീബിയൻ പ്രീമിയർ ലീഗ്, SA20, ILT20 തുടങ്ങിയ ടി20 ലീഗുകള്‍ക്ക് ശേഷം, ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഉടമകൾ ഉന്നം വെച്ചിട്ടുള്ള ഏറ്റവും പുതിയ ഫ്രാഞ്ചൈസി അധിഷ്ഠിത ടൂർണമെന്റാണ് 'ദ് ഹണ്ട്രഡ്.'

Advertisment

ടൂർണമെന്റിൽ എട്ട് ടീമുകൾക്കായാണ് ലേലം നടന്നത്. മുംബൈ ഇന്ത്യൻസിന്റെ ഉടമയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓവൽ ഇൻവിൻസിബിൾസിന്റെ 49% ഓഹരികൾ, ഏകദേശം 60 മില്ല്യൺ പൗണ്ടിന് വാങ്ങി.

സിലിക്കൺ വാലിയിൽ നിന്നാണ് ഏറ്റവും വലിയ ഓഫര്‍ ലഭിച്ചത്. ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഉൾപ്പെടുന്ന ഒരു കൺസോർഷ്യം 144 മില്യൺ പൗണ്ടിന് 'ലണ്ടൻ സ്പിരിറ്റ്' ടീമിനെ വാങ്ങി. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്‌സ് ആണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്.

എന്താണ് ദ് ഹണ്ട്രഡ്? 

ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അവതരിപ്പിച്ച ഒരു ഫോർമാറ്റാണ് 'ദ് ഹൺഡ്രഡ്.' ഓരോ ടീമിനും 100 പന്തുകൾ കളിക്കാൻ കിട്ടും. T20 മത്സരങ്ങള്‍ പച്ചപിടിക്കാത്തത്കൊണ്ട്, 2021 മുതൽ ഇസിബി അതിന്റെ മുൻനിര ഇവന്റായി ദ് ഹണ്ട്രഡ്സിനെ പ്രോത്സാഹിപ്പിക്കുന്നു.  SA20, ILT20 പോലുള്ള മറ്റ് ടൂർണമെന്റുകൾ പോലെ സാമ്പത്തിക വളർച്ച നേടാത്ത സാഹചര്യത്തിലാണ് 2024ൽ, ഇന്ത്യൻ ഐപിഎൽ ടീംഉടമകൾ തങ്ങളുടെ പണം ഹണ്ട്രഡ് ടൂർണമെന്റിലേക്ക് പമ്പ് ചെയ്യുമെന്ന പ്രതീക്ഷയിൽ ടീമുകളുടെ ഇക്വിറ്റി വിൽപ്പന അനുവദിക്കാനുള്ള തീരുമാനം ഇസിബി എടുത്തത്.

Advertisment

എന്തിനാണ് ഓഹരി വിറ്റഴിക്കൽ?

വിൽപന പ്രക്രിയയിലൂടെ 350 മില്യൺ പൗണ്ടാണ് ഇസിബിയുടെ ലക്ഷ്യം - ലണ്ടൻ ആസ്ഥാനമായുള്ള ബ്രിഡ്ജ്പോയിൻ്റ് ഗ്രൂപ്പ് ടൂർണമെൻ്റിലെ 75% ഓഹരികൾ സ്വന്തമാക്കാൻ 400 മില്യൺ പൗണ്ടിന് ബിഡ് നൽകിയതിന് ശേഷമാണ് ഈ തുകയില്‍ ഇസിബി എത്തിചേര്‍ന്നത്‌. ഇസിബി നിയന്ത്രണം നിലനിർത്താൻ ഉദ്ദേശിക്കുന്നതിനാൽ, എട്ട് ടീമുകളിൽ ഓരോന്നിന്റെയും 49% ഓഹരി വിൽക്കാൻ തീരുമാനിച്ചു, അതേസമയം, എട്ട് ഹോസ്റ്റിംഗ് കൗണ്ടികൾക്ക് 51% കൈവശം വയ്ക്കാനോ വിൽക്കാനോ അനുവാദം നൽകി. 49% വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന പണം  താഴെതട്ടിലുള്ള പരിപാടികള്‍ക്കായി കൗണ്ടി ടീമുകൾ, മാര്‍ലിബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) എന്നിവയ്ക്കിടയിൽ വിതരണം ചെയ്യും.

ഐപിഎൽ ഉടമകളുടെ ലൈന്‍ അപ്

ഐപിഎല്ലിനു പിന്നിലെ ബുദ്ധികേന്ദ്രമായ ലളിത് മോദി, ഇസിബിയുടെ മൂല്യനിർണയത്തിൽ സംശയം പ്രകടിപ്പിച്ചെങ്കിലും, 'ദി ഓവൽ ഇൻവിൻസിബിൾസ്' റിലയൻസിനും, 'ബർമിംഗ്ഹാം ഫീനിക്‌സ്' 'ബർമിംഗ്ഹാം സിറ്റി'യുടെ ഉടമകളായ നൈറ്റ്ഹെഡ് ക്യാപിറ്റലിനും വിറ്റു, ഇസിബി ഇതിനകം 244 മില്യണ്‍ പൗണ്ട് സമാഹരിച്ചിട്ടുണ്ട്. ഇനി അഞ്ച് ടീമിന്റെ കൂടി ലേല തുക വരാനുണ്ട്.

ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ് എന്നിവരും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അവർ 'ഹണ്ട്രഡില്‍' നിക്ഷേപം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നിരുന്നാലും, 'ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്‌ജി),' സൺടിവി നെറ്റ്‌വർക്കിൻ്റെ ഉടമസ്ഥതയിലുള്ള 'സൺറൈസേഴ്‌സ് ഹൈദരാബാദ്,' 'ഡൽഹി ക്യാപിറ്റൽസ്' എന്നിവയുടെ ഉടമയായ സഞ്ജീവ് ഗോയങ്ക ഓഹരികൾ സ്വന്തമാക്കാൻ താൽപ്പര്യം കാണിക്കുന്നുണ്ട്. 'ഗുജറാത്ത് ടൈറ്റൻസ്' നടത്തുന്ന സിവിസി ക്യാപിറ്റൽ  'ഓവൽ ഇൻവിൻസിബിൾസിനായി' ലേലം വിളിച്ചെങ്കിലും അംബാനി ആ ശ്രമം പരാജയപ്പെടുത്തി.

ലോർഡ്‌സിൽ സുന്ദർ പിച്ചൈയ്ക്കും സത്യ നാദെല്ലയ്ക്കും പുതിയ ഇടമുണ്ട്

സിലിക്കൺ വാലി എക്‌സിക്യൂട്ടീവുമാരായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ല, അഡോബ് സിഇഒ ശന്തനു നാരായൺ, പാലോ ആൾട്ടോ സിഇഒ നികേഷ് അറോറ, സിൽവർ ലേക്ക് മാനേജ്‌മെൻ്റ് എൽഎൽസിയുടെ കോ-സിഇഒ എഗോൺ ഡർബൻ എന്നിവർ ഉൾപ്പെട്ട കൺസോർഷ്യം 'ഓവൽ ഇൻവിൻസിബിൾസ്' വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

'ഓവൽ ഇൻവിൻസിബിൾസ്' നഷ്‌ടമായതിന് ശേഷം, എൽഎസ്‌ജി ഉടമ സഞ്ജീവ് ഗോയങ്ക, മാഞ്ചസ്റ്റർ യുണൈറ്റഡ് കോ-ചെയർമാൻ അവ്‌റാം ഗ്ലേസറിൻ്റെ ലാൻസർ ക്യാപിറ്റൽ, ചെൽസി ഡയറക്ടർ ജോനാഥൻ ഗോൾഡ്‌സ്റ്റൈൻ നേതൃത്വം നൽകുന്ന കെയിൻ ഇൻ്റർനാഷണൽ എന്നിവരിൽ നിന്നുള്ള താൽപ്പര്യം മറികടന്ന് 'ലണ്ടൻ സ്പിരിറ്റി'നായി സിലിക്കൺ വാലി ഗ്രൂപ്പ് ഒന്നിച്ചു പൊരുതി. ഒടുവിൽ അത് രണ്ട് ലേലക്കാരായി കുറഞ്ഞു. ഗോയങ്കയും സിലിക്കൺ വാലി ഗ്രൂപ്പും. ലേലത്തിനൊടുവിൽ സിലിക്കൺ വാലി  ഗ്രൂപ്പ്  'ലണ്ടൻ സ്പിരിറ്റ്' സ്വന്തമാക്കി.

ഇംഗ്ലീഷ് ക്രിക്കറ്റ് ലോകം എങ്ങനെ പ്രതികരിക്കുന്നു?

സ്വകാര്യ വ്യക്തികളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഇടപെടലിനെക്കുറിച്ച് ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. 'ഡൽഹി ക്യാപിറ്റൽസി'ൻ്റെ സഹ-ഉടമസ്ഥരായ ജിഎംആർ ഗ്രൂപ്പ് 120 മില്യൺ പൗണ്ടിന് ഹാംഷെയർ കൗണ്ടിയിൽ 53% ഓഹരികൾ വാങ്ങുകയും സതാംപ്ടണിൽ മത്സരങ്ങൾ കളിക്കുന്ന 'സതേൺ ബ്രേവ്' വാങ്ങാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തതാണ് പ്രധാന ഉദാഹരണം. ഐപിഎൽ ഉടമകൾ ഇതിനകം ഇംഗ്ലീഷ് ക്രിക്കറ്റിൽ ചുവടുറപ്പിക്കുന്നതിനാല്‍ അവരുടെ സ്വാധീനം എത്രത്തോളമാകുമെന്ന ആശങ്കയുണ്ട്. സറേ, വാർവിക്ഷെയർ, ഗ്ലാമോർഗൻ എന്നിവർ തങ്ങളുടെ ഓഹരിയുടെ 51% നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിലും മറ്റുള്ളവർ അതിൻ്റെ ഒരു ഭാഗം വിൽക്കാൻ തയ്യാറാണ്. അതിനാൽ ഹാംഷെയറിനും ജിഎംആറിനും ഇടയിൽ നിലവിലുള്ളതുപോലുള്ള സമാനമായ ഒരു ക്രമീകരണം ഭാവിയിൽ പ്രതീക്ഷിക്കുന്നു, അതായത് കൗണ്ടി ടീമുകളുടെ പ്രവർത്തനങ്ങളിൽ ഈ ഉടമകൾക്കും അഭിപ്രായമുണ്ടാകും.

ഇന്ത്യൻ താരങ്ങൾ ദ് ഹണ്ട്രഡിന്റെ ഭാഗമാകുമോ?

സാധാരണയായി ഇന്ത്യയിൽ ഓഫ് സീസണായ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ടൂർണമെൻ്റ് നടക്കുന്നതെങ്കിലും, ടൂർണമെൻ്റിൽ പങ്കെടുക്കാൻ തങ്ങളുടെ കളിക്കാരെ ആരെയും ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അനുവദിക്കില്ല. ഇന്ത്യൻ കളിക്കാരുടെ പങ്കാളിത്തത്തെക്കുറിച്ച് ഇസിബി ബിസിസിഐയുമായി ചർച്ചകൾ നടത്തുന്നുണ്ട്, എന്നാൽ ബ്രാൻഡ് ഐപിഎല്ലിനെ സംരക്ഷിക്കാൻ, ഇന്ത്യൻ ബോർഡ് തങ്ങളുടെ കളിക്കാരെ മറ്റ് ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നില്ല. ഐപിഎൽ ഉടമകൾക്ക് ലോകമെമ്പാടും അവരുടെ മുദ്രയുള്ളതിനാൽ, ഈ ഓഫറുകളെ എത്രത്തോളം ബിസിസിഐയ്ക്ക് ചെറുക്കാൻ കഴിയും എന്നത് കാത്തിരുന്ന് കാണണം.

ഇംഗ്ലീഷ് ക്രിക്കറ്റിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൻ്റെ സ്വാധീനം കൂടുതൽ നഷ്ടപ്പെടുമെന്നതിനാൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ അടുത്തതായി എന്ത് ചെയ്യും എന്നതിലാണ് എല്ലാ കണ്ണുകളും.

Read More

Ipl cricket news England Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: