scorecardresearch

കോഹ്ലിയെ വെറുതെ വിടു; ഇപ്പോൾ രഞ്ജി ട്രോഫി കളിക്കേണ്ട ആവശ്യമില്ലെന്ന് അമ്പാട്ടി റായിഡു

കോഹ്‌ലിയുടെ ബാറ്റിങ് ടെക്നിക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും റായിഡു പറഞ്ഞു

കോഹ്‌ലിയുടെ ബാറ്റിങ് ടെക്നിക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തിരിച്ചുവരുമെന്നും റായിഡു പറഞ്ഞു

author-image
Sports Desk
New Update
Ambati Rayudu, Virat Kohli

ഫയൽ ഫൊട്ടോ

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയത്. ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം. ഇപ്പോഴിതാ കോഹ്ലിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. കോഹ്ലിയെ അനാവശ്യമായി വിമർശിക്കരുതെന്ന് റായിഡു ആരാധകരോട് അഭ്യർത്ഥിച്ചു.

Advertisment

കോഹ്‌ലിയുടെ ബാറ്റിങ് ടെക്നിക്കുകളിൽ ഒരു പരിഷ്‌കരണത്തിന്റെയും ആവശ്യമില്ല, അദ്ദേഹം തിരിച്ചുവരും, റായിഡു പറഞ്ഞു. 'ഇപ്പോൾ കോഹ്ലിക്ക് രഞ്ജിയുടെ ആവശ്യമില്ല. കോഹ്ലി അദ്ദേഹത്തിന്റെ ബാറ്റിങ് ടെക്നിക്കിൽ 81 സെഞ്ചുറികൾ നേടിയിട്ടുണ്ട്. അത് ഇനി മുന്നോട്ടും അങ്ങനെതന്നെയായിരിക്കും. ഒന്നിനും അദ്ദേഹത്തെ ആരും നിർബന്ധിക്കരുത്. എല്ലാം പഴയതുപോലെയാകാൻ അദ്ദേഹത്തിന് സമയം ആവശ്യമാണ്. ഉള്ളിലെ തീപ്പൊരി തനിയെ ജ്വലിക്കും. എല്ലാത്തിനും ഉപരി, അദ്ദേഹത്തെ വിശ്വസിക്കുക, ബഹുമാനിക്കുക. ഏറ്റവും പ്രധാനമായി കോഹ്ലിയെ വെറുതെ വിടുക,' റായിഡു എക്സിൽ കുറിച്ചു.

അതേസമയം, രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ കോഹ്ലിക്ക് ഡൽഹിക്കായി റെയിൽവേസിന് എതിരെ ഒന്നാം ഇന്നിങ്സിൽ നേടാനായത് ആറ് റൺസ് മാത്രമായിരുന്നു. റെയിൽവേസിന്റെ പേസർ ഹിമാൻഷു കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു.

Advertisment

15 പന്തുകളാണ് റെയിൽവേസിന് എതിരെ കോഹ്ലി നേരിട്ടത്. അതിൽ ഹിമാൻഷുവിന് എതിരെ മനോഹരമായ കവർ ഡ്രൈവ് കോഹ്ലി കളിച്ചിരുന്നു. ഈ ഷോട്ടിന് സമാനമായ രീതിയിൽ കളിക്കാൻ ശ്രമിച്ചപ്പോഴാണ് വിക്കറ്റ് വീണത്.

Read More

Virat Kohli Ambati Rayudu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: