/indian-express-malayalam/media/media_files/2025/01/30/BmTFQQeUI5Z1mSXtHtig.jpg)
ബിഹാറിനെതിരെ സെഞ്ചുറി നേടി സൽമാൻ നിസാർ : (ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷൻ)
രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ ബിഹാറിനെതിരെ സൽമാൻ നിസാറിന്റെ ബാറ്റിങ്ങിന്റെ ബലത്തിൽ മികച്ച സ്കോർ കണ്ടെത്തി കേരളം. ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ്. രഞ്ജി ട്രോഫിയിലെ സൽമാൻ നിസാറിന്റെ കന്നി സെഞ്ചുറിയാണ് ഇത്.
172 പന്തിൽ നിന്ന് 11 ഫോറം ഒരു സിക്സും സഹിതമാണ് സൽമാൻ 111 റൺസ് എടുത്തത്. ഷോൺ ജോർജ് 119 പന്തിൽ നിന്ന് 59 റൺസ് എടുത്തു. രഞ്ജിയിലെ അവസാന റൌണ്ട് മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റ് നഷ്ടമായി. മൂന്ന് റൺസെടുത്ത രോഹനെ ഹർഷ് വിക്രം സിങ്ങാണ് പുറത്താക്കിയത്.
അടുത്തടുത്ത ഇടവേളകളിൽ ആനന്ദ് കൃഷ്ണനും സച്ചിൻ ബേബിയും കൂടി പുറത്തായതോടെ തകർച്ചയുടെ വക്കിലായിരുന്നു കേരളം. ആനന്ദ് 11ഉം സച്ചിൻ ബേബി നാലും റൺസ് നേടി. അക്ഷയ് ചന്ദ്രനും ഷോൺ റോജറും ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷ നല്കിയെങ്കിലും സ്കോർ 81ൽ നില്ക്കെ അക്ഷയ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അക്ഷയ് 38 റൺസെടുത്തു.
തുടർന്ന് അഞ്ചാം വിക്കറ്റിൽ ഷോൺ റോജറും സൽമാൻ നിസാറും ചേർന്ന 89 റൺസ് കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിൽ വഴിത്തിരിവായത്. 59 റൺസെടുത്ത ഷോണിനെ വീർ പ്രതാപ് സിങ് പുറത്താക്കി. തുടർന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയ്ക്കും ആദിത്യ സർവാടെയ്ക്കും പിടിച്ചു നില്ക്കാനായില്ല. അസറുദ്ദീൻ ഒൻപതും ജലജ് സക്സേന അഞ്ചും ആദിത്യ സർവാടെ ആറും റൺസുമായി മടങ്ങി.
കട്ട സപ്പോർട്ടുമായി നിധീഷ്
എന്നാൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ വാലറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ നിധീഷ് എം ഡിയുടെ പ്രകടനം ഇക്കുറിയും കേരളത്തിന് മുതൽക്കൂട്ടായി. മികച്ച ഫോമിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് നിധീഷ് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ 79 റൺസാണ് പിറന്നത്. നിധീഷ് 30 റൺസ് നേടി. ഇതിനിടയിൽ സൽമാൻ നിസാറിനെ തേടി രഞ്ജിയിലെ കന്നി സെഞ്ച്വറിയെത്തി. കളി നിർത്തുമ്പോൾ സൽമാൻ 111 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. ബിഹാറിന് വേണ്ടി ഹർഷ് വിക്രം സിങ്ങും സച്ചിൻ കുമാർ സിങ്ങും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Read More
- Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?
- Sanju Samson: സഞ്ജു സാംസൺ മധ്യനിരയിലേക്ക്? യുവ താരത്തെ ഓപ്പണറാക്കാൻ സാധ്യത
- Pakistan Cricket Team: നടിമാരെ വിടാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ; പറ്റില്ലെങ്കിൽ ബ്ലോക്ക് ചെയ്യട്ടേയെന്ന് ഷദബ്
- india Vs England Twenty20: ഹർദിക്കിന് വിശ്രമം? റിങ്കു തിരിച്ചെത്തിയേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us