scorecardresearch

Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?

കോഹ്ലി എന്ന വികാരം എത്രമാത്രം ആഴത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ വേരാഴ്ത്തിയിട്ടുണ്ട് എന്നതിന് മറ്റ് തെളിവുകൾ ആവശ്യമുണ്ടോ? റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടാലും കോഹ്ലി എന്നും തങ്ങളുടെ ഹൃദയത്തിനുള്ളിലുണ്ടാവും എന്ന് പ്രഖ്യാപിക്കുകയാണ് ആരാധകർ

കോഹ്ലി എന്ന വികാരം എത്രമാത്രം ആഴത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ വേരാഴ്ത്തിയിട്ടുണ്ട് എന്നതിന് മറ്റ് തെളിവുകൾ ആവശ്യമുണ്ടോ? റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടാലും കോഹ്ലി എന്നും തങ്ങളുടെ ഹൃദയത്തിനുള്ളിലുണ്ടാവും എന്ന് പ്രഖ്യാപിക്കുകയാണ് ആരാധകർ

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Virat Kohli Delhi Ranji Trophy Match

വിരാട്വകോഹ്ലിയെ കാണാൻ ഡൽഹിയിലേക്ക് ഓടിയെത്തി ആരാധകൻ : (എക്സ്പ്രസ് ഫോട്ടോ: അഭിനവ് സാഹ)

ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്ലി ആരാണ്? എന്താണ് കോഹ്ലിയുടെ സ്ഥാനം?  വ്യാഴാഴ്ച ആരംഭിച്ച ഡൽഹി-റെയിൽവേസ് രഞ്ജി ട്രോഫി മത്സരം കണാൻ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ എത്തിയ ജനക്കൂട്ടത്തെ കണ്ടാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. പതിനയ്യായിരത്തോളം കാണികൾ ഒരു രഞ്ജി ട്രോഫി മത്സരം കാണാൻ എത്തുക. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്ന്...

Advertisment

2012ന് ശേഷം വിരാട് കോഹ്ലി ആദ്യമായി ഡൽഹിക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് മത്സരം കളിക്കാൻ ഇറങ്ങി. സ്റ്റേഡിയം കീഴടക്കി കോഹ്ലിയെ ഒന്ന് തൊടാൻ ആഗ്രഹിച്ച് കളിക്കളത്തിലേക്ക് ഒരു ആരാധകൻ ഓടിയെത്തി. ഡൽഹി മെട്രോയിൽ വിരാട് കോഹ്ലി ചാന്റ്സുകൾ ഉയർന്നു. സ്റ്റേഡിയത്തിലെ സ്റ്റാൻഡ്സിൽ കൂടുതൽ കാണികളെ ഉൾക്കൊള്ളുന്നതിനായി പ്രത്യേക സംവിധാനങ്ങൾ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധികൃതർക്ക് ഒരുക്കേണ്ടി വന്നു. 

Sports
കോഹ്ലിക്ക് അടുത്തേക്ക് പാഞ്ഞടുക്കുന്ന ആരാധകൻ Photograph: ((എക്സ്പ്രസ് ഫോട്ട്: അഭിനവ് സാഹ))

വിരാട് കോഹ്ലി എന്ന വികാരം എത്രമാത്രം ആഴത്തിൽ ഇന്ത്യൻ ക്രിക്കറ്റിൽ വേരാഴ്ത്തിയിട്ടുണ്ട് എന്നതിന് ഇനി മറ്റ് തെളിവുകൾ ആവശ്യമുണ്ടോ? റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടാലും കോഹ്ലി എന്നും തങ്ങളുടെ ഹൃദയത്തിനുള്ളിലുണ്ടാവും എന്ന് പ്രഖ്യാപിക്കുകയാണ് ആരാധകർ. 

കോഹ്ലി..കോഹ്ലി..ഡൽഹി മെട്രോയിൽ ആർസിബി വിളികളും

Advertisment

ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാനാണ് കോഹ്ലി ഇറങ്ങിയത് എങ്കിലും ഡൽഹി മെട്രോ കോച്ചുകളിൽ ആർസിബി വിളികളും ഉച്ചത്തിൽ മുഴങ്ങി. ഇക്കൂട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജഴ്സി ധരിച്ച തേജസ് എന്ന് പേരുള്ള ഒരു നിയമ വിദ്യാർഥിയും ഉണ്ടായിരുന്നു. മൂന്ന് കുപ്പി വെള്ളവും സാൻഡ് വിച്ചും കയ്യിൽ പിടിച്ച് അവന്റെ തമാശ, "ഞങ്ങൾ ഇവിടെ ഇന്ത്യൻ റെയിൽവേസിന്റെ കളി കാണാനാണ് എത്തിയിരിക്കുന്നത്..." എന്നാൽ ആ ഒരു മനുഷ്യൻ കളിക്കുന്നത് കാണാനാണ് ഇവരെല്ലാം വന്നിരിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്...

Sports
റെയിൽവേസിനെതിരെ ഫീൽഡ് ചെയ്യുന്ന കോഹ്ലി:(എക്സ്പ്രസ് ഫോട്ട്: അഭിനവ് സാഹ) Photograph: ((എക്സ്പ്രസ് ഫോട്ട്: അഭിനവ് സാഹ))

"ആരാണ് രഞ്ജി കാണുന്നത്, ഞങ്ങൾ ഇവിടെ കോഹ്ലിക്ക് വേണ്ടിയാണ് വന്നിരിക്കുന്നത്," സ്റ്റേഡിയത്തിലെ ഗേറ്റ് നമ്പർ 5ൽ നോർത്തേൻ ബോയ്സ് എന്ന ടാഗോടെ എത്തിയ സംഘത്തിന്റെ ഗ്രൂപ്പ് ലീഡർ ഗണേഷ് കോഹ്ലിയുടെ ജഴ്സിയും ധരിച്ച് ആ സത്യം തുറന്ന് പറയുന്നു..

രാവിലെ ഏഴ് മണി മുതൽ കാത്ത് ജനക്കൂട്ടം

സ്റ്റേഡിയത്തിലെ 16, 17 ഗേറ്റുകൾക്ക് മുൻപിൽ പുലർച്ചെ ഏഴ് മണി മുതൽ ജനക്കൂട്ടം തിങ്ങി നിറഞ്ഞ് എത്തി. രണ്ട് ഗേറ്റുകളിലൂടെ ആരാധകർക്ക് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സൌജന്യ പ്രവേശനം നൽകിയിരുന്നു. എന്നാൽ ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്തതോടെ 18ാം നമ്പർ ഗേറ്റും അധികൃതർക്ക് തുറക്കേണ്ടി വന്നു. ഗംഭീർ സ്റ്റാൻഡ് നിറഞ്ഞതോടെ ബിഷൺ സിങ് ബേദി സ്റ്റാൻഡും തുറന്ന് കൊടുക്കേണ്ടി വന്നു. പത്ത് മിനിറ്റ് കൊണ്ട് ഇതും നിറഞ്ഞു. 

Sports
അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം Photograph: ((എക്സ്പ്രസ് ഫോട്ട്: അഭിനവ് സാഹ))

പൊലീസുകാരന് പരുക്ക്

16ാം നമ്പർ ഗേറ്റിൽ ആരാധക കൂട്ടവും സുരക്ഷാ ഉദ്യോഗസ്ഥരും ഡൽഹി പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിൽപ്പെട്ട് വീണ് അഞ്ച് വയസുകാരന് പരുക്കേറ്റു. ഒരു പൊലീസുകാരന്റെ ബൈക്കിന് കേടുപാടുകൾ പറ്റി. ഒരു പൊലീസ് കോൺസ്റ്റബിളിന് കാലിൽ പരുക്കേറ്റു. 

കോഹ്ലി വാം അപ്പിന് ഇറങ്ങിയതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. കോഹ്ലി..കോഹ്ലി.. വിളികൾ സ്റ്റേഡിയത്തിലാകെ നിറഞ്ഞു. ഡൽഹി ക്യാപ്റ്റൻ ആയുഷ് ബദോനി ഫീൽഡിങ് തിരഞ്ഞെടുത്തത് ഇഷ്ടപ്പെടാതിരുന്ന കാണികൾ കൂവലോടെയാണ് ഇത് സ്വീകരിച്ചത്. ആരാധകർ കാത്തിരുന്നത് കോഹ്ലിയുടെ ബാറ്റിങ്ങിന് വേണ്ടിയാണ്. 

Read More

Delhi Cricket Team Delhi vs Railways Ranji Trophy Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: