/indian-express-malayalam/media/media_files/2025/01/28/QZgSdCxVyZwhz08GSZEn.jpg)
പരിശീലനത്തിനിടെ സഞ്ജു സാംസൺ: (ഫോട്ടോ കടപ്പാട് : ഇൻസ്റ്റഗ്രാം)
തുടർച്ചയായ മൂന്നാം ട്വന്റി20യിലും ഷോർട്ട് പിച്ച് പന്തിന് മുൻപിൽ വീണു. മൂന്ന് വട്ടവും മുട്ടുമടക്കിയത് ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചറിന് മുൻപിൽ. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും പിന്നിടുമ്പോൾ സഞ്ജു സാംസണിന് മേലുള്ള സമ്മർദം കൂടുകയാണ്. മലയാളി താരത്തിന് മേലുള്ള വിമർശനങ്ങൾ ശക്തമാവുന്ന സമയം പിന്തുണയുമായി എത്തുകയാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ.
ഫാസ്റ്റ് ബോളിങ്ങിന് മുന്നിൽ സഞ്ജുവിന്റെ സാങ്കേതിക പ്രശ്നങ്ങൾ ചോദ്യം ചെയ്ത് ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. 140ന് മുകളിൽ വേഗതയിൽ വരുന്ന പന്തുകളിൽ സഞ്ജു കളിക്കാൻ പ്രയാസപ്പെടുന്നു എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. രാജ്കോട്ട് ട്വന്റി20യിൽ ആർച്ചറുടെ മണിക്കൂറിൽ 146 കിമീ വേഗതയിൽ എത്തിയ ഷോർട്ട് പിച്ച് പന്തിൽ മോശം ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതോടെ സഞ്ജുവിന് നേരെയുള്ള വിമർശനങ്ങൾ ശക്തമായി.
"മാനസികമായി സഞ്ജു കരുത്തനാണ്. സഞ്ജു സാംസൺ എന്ന ബാറ്ററെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്തുകൊണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ സ്ഥാനം ലഭിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു," പീറ്റേഴ്സൻ പറഞ്ഞു.
മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസ്
വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സഞ്ജു. ഷോർട്ട് പിച്ച് ബോളുകൾ വളരെ നന്നായി സഞ്ജു കളിക്കും. സഞ്ജുവിന്റെ സാങ്കേതിക തികവ് അത്രയും മികച്ചതാണ് എന്നും പീറ്റേഴ്സൻ ചൂണ്ടിക്കാണിക്കുന്നു.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് 34 റൺസ് ആണ് സഞ്ജു സ്കോർ ചെയ്തത്. 11 മാത്രമാണ് പരമ്പരയിലെ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 103.33. ഈ പരമ്പരയിൽ സഞ്ജുവിന് എതിരെ ആർച്ചർ 15 പന്തുകളാണ് എറിഞ്ഞത്. സഞ്ജു ഇതിൽ നിന്ന് നേടിയത് എട്ട് റൺസ്. ഇതിൽ 12 പന്തുകളും ഷോർച്ച് ഡെലിവറികളായിരുന്നു.
40 ട്വന്റ20യിൽ നിന്ന് 36 ഇന്നിങ്സ് കളിച്ച സഞ്ജു 844 റൺസ് ആണ് ഇതുവരെ സ്കോർ ചെയ്തത്. 26.37 ആണ് സഞ്ജുവിന്റെ ട്വന്റി20യിലെ ബാറ്റിങ് ശരാശരി. ട്വന്റ20 കരിയറിൽ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് 152 ആണ്. മൂന്ന് സെഞ്ചുറിയും രണ്ട് അർധ ശതകവും ഇന്ത്യൻ കുപ്പായത്തിൽ ട്വന്റഇ20യിൽ നിന്ന് സഞ്ജു നേടി. ഈ മൂന്ന് ട്വന്റി20യും സഞ്ജുവിൽ നിന്ന് വന്നത് 2024ൽ ആണ്.
Read More
- ഏഴ് മത്സരം 800 കോടി രൂപ; ചെന്നൈയുടെ ബ്രാൻഡ് മൂല്യത്തേക്കാൾ വലുത്; ഒടുവിൽ സ്വന്തം മണ്ണിലേക്ക് മടക്കം
- Virat Kohli: ഇതിനൊരു അവസാനമില്ലേ? ഡൽഹി പേസർമാർക്ക് മുൻപിലും വിയർത്ത് കോഹ്ലി
- india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
- India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.