/indian-express-malayalam/media/media_files/2025/01/28/G9LfwWYwH6jegWegLDGH.jpg)
ഡൽഹി ടീം പരിശീലകനൊപ്പം കോഹ്ലി Photograph: (എക്സ്പ്രസ് ഫോട്ടോ, പ്രവീൺ ഖന്ന)
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഡൽഹി ടീമിനൊപ്പം ചൊവ്വാഴ്ച കോഹ്ലി പരിശീലനവും ആരംഭിച്ചു. എന്നാൽ ഡൽഹി പേസർമാർക്ക് മുൻപിലും കോഹ്ലി നെറ്റ്സിൽ പ്രയാസപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
മണി ഗ്രേവാൾ, നവ്ദീപ് സെയ്നി, രാഹുൽ ഗെഹ്ലോട്ട്, സിദ്ധാന്ത് ശർമ, വിവേക് ഗുസെയ്ൻ എന്നിവരെയാണ് നെറ്റ്സിൽ കോഹ്ലി നേരിട്ടത്. 25 മിനിറ്റായിരുന്നു നെറ്റ്സിലെ കോഹ്ലിയുടെ സെഷൻ. ആത്മവിശ്വാസത്തോടെയുള്ള കോഹ്ലിയെയാണ് നെറ്റ്സിൽ പേസർമാർക്ക് എതിരെ കണ്ടത് എങ്കിലും കോഹ്ലിയെ കുഴയ്ക്കാൻ പലവട്ടം ഡൽഹി പേസർമാർക്ക് സാധിച്ചു.
സെയ്നിയും ശർമയുമാണ് നെറ്റ്സിൽ പ്രധാനമായും കോഹ്ലിയെ അലോസരപ്പെടുത്തിയത്. ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ താരങ്ങൾ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന് ബിസിസിഐ അന്ത്യശാസനം നൽകിയതോടെയാണ് കോഹ്ലി ഉൾപ്പെടെയുള്ള വമ്പൻ താരങ്ങൾ രഞ്ജി ട്രോഫി കളിക്കാൻ എത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെർത്തിലെ സെഞ്ചുറി ഒഴിച്ച് നിർത്തിയാൽ മോശം പ്രകടനമാണ് പിന്നെ വന്ന ഇന്നിങ്സുകളിൽ കോഹ്ലിയിൽ നിന്ന് വന്നത്.
/indian-express-malayalam/media/media_files/2025/01/28/IgLI6EGfHBlUkcVNsLj4.jpg)
ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകളിൽ തുടരെ വീണ് കോഹ്ലി മടങ്ങുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. രഞ്ജി ട്രോഫിയിൽ സ്വന്തം ടീമിനൊപ്പമുള്ള പരിശീലനത്തിന് ഇടയിലും പേസർമാർക്ക് മുൻപിൽ കോഹ്ലി പ്രയാസപ്പെട്ടു എന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്.
ഡൽഹി സ്പിന്നർ ത്യാഗിയുടെ സ്പിൻ ബോളിങ്ങിന് മുൻപിലും നെറ്റ്സിൽ കോഹ്ലി പരുങ്ങി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കോഹ്ലി ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിനായി എത്തിയത്. തന്റെ ജെറ്റ് ബ്ലാക്ക് പോർഷെയിലാണ് കോഹ്ലി സ്റ്റേഡിയത്തിലെ വീരേന്ദർ സെവാഗ് ഗേറ്റിൽ വന്നിറങ്ങിയത്.
സെയ്നി ഒഴികെ മറ്റ് ഡൽഹി ടീമിലെ താരങ്ങളൊന്നും കോഹ്ലിക്കൊപ്പം കളിച്ചിട്ടില്ല. ഭൂരിഭാഗം പേരും കോഹ്ലിയെ ആദ്യമായിട്ടായിരുന്നു നേരിട്ട് കാണുന്നത്. ഡൽഹി ടീമിനൊപ്പം മൂന്ന് മണിക്കൂറോളം കോഹ്ലി പരിശീലനം നടത്തി. ടീമിനൊപ്പം ഫുട്ബോൾ കളിച്ചും നെറ്റ്സിൽ ബാറ്റിങ് പരിശീലനം കളിച്ചും ടീം സ്പ്രിന്റിനൊപ്പവും ചേർന്നാണ് കോഹ്ലി മടങ്ങിയത്. ജനുവരി 30നാണ് ഡൽഹിയുടെ സർവീസസിന് എതിരായ രഞ്ജി ട്രോഫി മത്സരം.
Read More
- india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
- India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
- ഇത് കിങ് കോഹ്ലി തന്നെയോ; പെരുമാറ്റം കണ്ട് ഞെട്ടി ഡൽഹി താരങ്ങൾ
- 59 പന്തിൽ 110, തൃഷയ്ക്ക് മിന്നും സെഞ്ചുറി; സ്കോട്ടലൻഡിനെ തകർത്ത് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.