/indian-express-malayalam/media/media_files/2024/11/10/a4vEc8yZ95m9Kiyzabso.jpg)
സഞ്ജു സാംസൺ(ഫയൽ ഫോട്ടോ)
വീണ്ടും ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ. ഇംഗ്ലണ്ടിന് എതിരായ രാജ്കോട്ട് ട്വന്റി20യിലും പേസർ ജോഫ്ര ആർച്ചർ തന്നെയാണ് സഞ്ജുവിനെ വീഴ്ത്തിയത്. ആർച്ചറുടെ മണിക്കൂറിൽ 145.7 കിമീ വേഗതയിൽ എത്തിയ പന്തിൽ പുൾ ഷോട്ട് കളിച്ച സഞ്ജുവിന്റെ ടൈമിങ് ശരിയായില്ല. പന്ത് നേരെ മിഡ് ഓണിൽ ആദിൽ റാഷിദിന്റെ കൈകളിലേക്ക്. മോശം ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ ദേഷ്യം ഗ്രൌണ്ടിൽ പ്രകടമാക്കിയാണ് സഞ്ജു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്.
കഴിഞ്ഞ രണ്ട് ട്വന്റി20യിലും ആർച്ചർ തന്നെയാണ് സഞ്ജുവിനെ മടക്കിയത്. അതും ഷോർച്ച് പിച്ച് ഡെലിവറികളിൽ. ആർച്ചറുടെ ഭീഷണി ഒഴിവാക്കാൻ പ്ലാസ്റ്റിക് ബോളിൽ സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നു. എന്നാൽ 140 എന്ന വേഗതയ്ക്ക് മുകളിൽ എത്തുന്ന പന്തുകളിൽ പരുങ്ങുന്ന പതിവിൽ നിന്ന് സഞ്ജുവിന് പുറത്തുകടക്കാനായില്ല. ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പിച്ച് ബോളുകൾ എറിഞ്ഞ് കെണിയൊരുക്കി സഞ്ജുവിനെ വീഴ്ത്തുന്നതിൽ വീണ്ടും വിജയിക്കുന്നു. ആറ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് സഞ്ജു നേടിയത്.
സഞ്ജു മടങ്ങിയതിന് പിന്നാലെ ബ്രൈഡന് എതിരെ നാലാം ഓവറിൽ രണ്ട് ഫോറടിച്ച് അഭിഷേക് കൂടുതൽ ആക്രമണകാരിയാവൻ ശ്രമിച്ചെങ്കിലും ആ ഓവറിലെ നാലാമത്തെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ച് ഇന്ത്യൻ ഓപ്പണർ മടങ്ങി. ബ്രൈഡന്റെ ഡെലിവറിൽ മിഡ് ഓഫിൽ ആർച്ചറിന് ക്യാച്ച് നൽകിയാണ് അഭിഷേക് പുറത്തായത്. 14 പന്തിൽ നിന്ന് അഭിഷേക് നേടിയത് 24 റൺസ്. അഭിഷേക് പുറത്തായതോടെ നാല് ഓവറിൽ ഇന്ത്യ 31-2 എന്ന നിലയിലേക്ക് വീണു.
— rohitkohlirocks@123@ (@21OneTwo34) January 28, 2025
എന്നാൽ തിലകും സൂര്യകുമാർ യാദവും ചേർന്ന് ഏതാനും ബൌണ്ടറികളിലൂടെ കളിയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ മാർക് വുഡിനെ തിരികെ കൊണ്ടുവന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലറുടെ നീക്കം ഫലിച്ചു. ആറാം ഓവറിലെ ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവിനെ വുഡ് ഫിൽ സോൾട്ടിന് ക്യാച്ച് നൽകി മടങ്ങിയ 7 പന്തിൽ നിന്ന് 14 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റന് നേടാനായത്.
വീണ്ടും ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസൺ. ഇംഗ്ലണ്ടിന് എതിരായ രാജ്കോട്ട് ട്വന്റി20യിലും പേസർ ജോഫ്ര ആർച്ചർ തന്നെയാണ് സഞ്ജുവിനെ വീഴ്ത്തിയത്. ആർച്ചറുടെ മണിക്കൂറിൽ 145.7 കിമീ വേഗതയിൽ എത്തിയ പന്തിൽ പുൾ ഷോട്ട് കളിച്ച സഞ്ജുവിന്റെ ടൈമിങ് ശരിയായില്ല. പന്ത് നേരെ മിഡ് ഓണിൽ ആദിൽ റാഷിദിന്റെ കൈകളിലേക്ക്.
കഴിഞ്ഞ രണ്ട് ട്വന്റി20യിലും ആർച്ചർ തന്നെയാണ് സഞ്ജുവിനെ മടക്കിയത്. അതും ഷോർച്ച് പിച്ച് ഡെലിവറികളിൽ. ആർച്ചറുടെ ഭീഷണി ഒഴിവാക്കാൻ പ്ലാസ്റ്റിക് ബോളിൽ സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നു. എന്നാൽ 140 എന്ന വേഗതയ്ക്ക് മുകളിൽ എത്തുന്ന പന്തുകളിൽ പരുങ്ങുന്ന പതിവിൽ നിന്ന് സഞ്ജുവിന് പുറത്തുകടക്കാനായില്ല. ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പിച്ച് ബോളുകൾ എറിഞ്ഞ് കെണിയൊരുക്കി സഞ്ജുവിനെ വീഴ്ത്തുന്നതിൽ വീണ്ടും വിജയിക്കുന്നു. ആറ് പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമാണ് സഞ്ജു നേടിയത്.
Read More
- india Vs England Live Score: ചുറ്റിവരിഞ്ഞ് വരുൺ; പിഴുതത് അഞ്ച് വിക്കറ്റ്; ഇന്ത്യക്ക് 172 റൺസ് വിജയ ലക്ഷ്യം
- India Vs England Live Score: തകർത്തടിച്ച ബെൻ ഡക്കറ്റിനെ മടക്കി; കൂറ്റൻ സ്കോർ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്
- ഇത് കിങ് കോഹ്ലി തന്നെയോ; പെരുമാറ്റം കണ്ട് ഞെട്ടി ഡൽഹി താരങ്ങൾ
- IND vs ENG 3rd T20 Live Score: വീണ്ടും ടോസ് ജയിച്ച് സൂര്യ;ഇംഗ്ലണ്ടിന് ബാറ്റിങ്;ഷമി തിരിച്ചെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.