/indian-express-malayalam/media/media_files/2025/01/28/FC8H4zUAV6XnHT3Su9Ch.jpg)
മൂന്നാം ട്വന്റി20യിൽ ടോസ് ഇന്ത്യക്ക് : (Screenshot)
ഇംഗ്ലണ്ടിന് എതിരായ മൂന്നാം ട്വന്റി20യിലും ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് ട്വന്റി20യിലും സൂര്യകുമാർ തന്നെയാണ് ടോസ് ജയിച്ചത്. മുഹമ്മദ് ഷമി ഇന്ത്യൻ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തി.
2023ലെ ഏകദിന ലോകകപ്പിൽ പരുക്കേറ്റ് മാറി നിന്നതിന് ശേഷം ഇത് ആദ്യമായാണ് മുഹമ്മദ് ഷമി ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. 15 മാസമാണ് ഷമി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നത്. അർഷ്ദീപിന് പകരമാണ് ഷമി പ്ലേയിങ് ഇലവനിലേക്ക് എത്തിയത് എന്ന് ക്യാപ്റ്റൻ സൂര്യ പറഞ്ഞു. ചെപ്പോക്കിൽ ഇറങ്ങിയ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് രാജ്കോട്ടിലേക്ക് എത്തുമ്പോൾ മറ്റ് മാറ്റങ്ങൾ ഒന്നുമില്ല.
ധ്രുവ് ജുറെലിന് പകരം രമൺദീപ് സിങ് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ജുറെൽ മൂന്നാം ട്വന്റി20യിലും പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തി. ചെപ്പോക്കിൽ കളിച്ച അതേ ഇലവനെ തന്നെയാണ് ഇംഗ്ലണ്ട് രാജ്കോട്ടിലും ഇറക്കുന്നത്.
View this post on InstagramA post shared by Team india (@indiancricketteam)
മിന്നും ഫോമിലാണ് ട്വന്റി20 ക്രിക്കറ്റിലെ നിലവിലെ ലോക ചാംപ്യന്മാരായ ഇന്ത്യ. കഴിഞ്ഞ 17 ട്വന്റി20യിൽ 15ലും ഇന്ത്യ ജയം പിടിച്ചു. സൂര്യകുമാർ യാദവിന് കീഴിൽ അഗ്രസീവ് ക്രിക്കറ്റ് ആണ് ഇന്ത്യ കളിക്കുന്നത്. രാജ്കോട്ട് ട്വന്റി20യിലം ജയിച്ചാണ് ഇന്ത്യക്ക് അഞ്ച് ട്വന്റി20യുടെ പരമ്പര 3-0ന് ഉറപ്പിക്കാം. ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്യുകയാവും സൂര്യയുടേയും സംഘത്തിന്റേയും ലക്ഷ്യം.
ചെപ്പോക്ക് ട്വന്റി20യിൽ പരമ്പരയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചന ഇംഗ്ലണ്ട് നൽകിയെങ്കിലും തിലക് വർമയുടെ ഒറ്റയാൾ പോരാട്ടത്തിന് മുൻപിൽ ബട്ട്ലർക്കും കൂട്ടർക്കും മുട്ടുമടക്കേണ്ടി വന്നു. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ ബട്ട്ലർ മാത്രമാണ് കഴിഞ്ഞ രണ്ട് ട്വന്റി20യിലും തിളങ്ങിയത്. ഇംഗ്ലണ്ടിന്റെ ബോളിങ്ങിലേക്ക് വരുമ്പോൾ ആർച്ചറും മാർക്ക് വുഡും ആദ്യ ഓവറുകളിൽ മികവ് കാണിക്കുന്നുണ്ട് എങ്കിലും ഡെത്ത് ഓവറുകളിലേക്ക് എത്തുമ്പോൾ ആക്രമണത്തിന്റെ മൂർച്ച കുറയുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹർദിക് പാണ്ഡ്യ, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ:ഫിൽ സോൾട്ട്, ബെൻ ഡക്കറ്റ്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക്, ലിവിങ്സ്റ്റൺ, ജാമി സ്മിത്ത്, ഒവെർടൻ, ബ്രൈഡൻ, ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.