/indian-express-malayalam/media/media_files/2025/01/25/eXFz0r6bmJ6O6cP6zacJ.jpg)
സഞ്ജു സാംസൺ, അഭിഷേക് ശർമ : (ഇൻസ്റ്റഗ്രാം)
ഈഡൻ ഗാർഡൻസിൽ ആധികാരിക ജയം. ചെപ്പോക്കിൽ നടന്ന രണ്ടാം ട്വന്റി20യിൽ തിലക് വർമയുടെ തോളിലേറി അവസാന ഓവറിൽ ജയം. രാജ്കോട്ടിലും ജയം പിടിച്ച് അഞ്ച് ട്വന്റി20കളുടെ പരമ്പര 3-0ന് കൈക്കലാക്കുകയാണ് സൂര്യകുമാർ യാദവിന്റേയും സംഘത്തിന്റേയും ലക്ഷ്യം. എന്നാൽ ജയം പിടിക്കാനുള്ള​ സാധ്യത ഉണ്ടായിട്ടും കളി കൈവിട്ടതിന്റെ നിരാശയിൽ നിന്ന് തിരികെ കയറാൻ ഉറച്ചാവം ജോസ് ബട്ട്ലറും സംഘവും എത്തുന്നത്. ഇതോടെ രാജ്കോട്ടിലെ ട്വന്റി20 പോരിന്റെ ആവേശം കൂടുന്നു.
ചെന്നൈയിൽ കളിച്ച പ്ലേയിങ് ഇലവനിൽ നിന്ന് രാജ്കോട്ടിലേക്ക് എത്തുമ്പോൾ ഇന്ത്യ വലിയ മാറ്റം വരുത്താൻ ഇടയില്ല. എന്നാൽ ധ്രുവ് ജുറെലിന് പകരം രമൺദീപ് സിങ് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. നാല് സ്പിന്നർമാരെ തന്നെ രാജ്കോട്ടിലും ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത.
ഓപ്പണിങ്ങിൽ അഭിഷേക് ശർമ ആദ്യ ട്വന്റി20യിൽ അർധ ശതകം കണ്ടെത്തി മിന്നിയെങ്കിലും ചെപ്പോക്കിൽ നിരാശപ്പെടുത്തി. മറുവശത്ത് സഞ്ജുവിന് രണ്ട് മത്സരത്തിലും സ്കോർ ഉയർത്താൻ സാധിച്ചിട്ടില്ല. രാജ്കോട്ടിലും മികച്ച സ്കോർ കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല എങ്കിൽ മലയാളി താരത്തിന് മേലുള്ള സമ്മർദം കൂടും. ക്യാപ്റ്റൻ സൂര്യകുമാർ യാദവും മികച്ച ഫോമിൽ അല്ല.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രമൺദീപ് സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
നോക്കി വയ്ക്കേണ്ട താരങ്ങൾ
വൺഡൌണായി ഇറങ്ങുന്ന ഇന്ത്യയുടെ തിലക് വർമ മിന്നും ഫോമിലാണ്. ചെപ്പോക്കിൽ 55 പന്തിൽ നിന്നാണ് തിലക് 72 റൺസ് അടിച്ചെടുത്ത് ഒറ്റയ്ക്ക് ഇന്ത്യയെ ജയിപ്പിച്ചു കയറ്റിയത്. ജോഫ്ര ആർച്ചറിനെ ആക്രമിച്ച് കളിച്ചതിൽ നിന്ന് വ്യക്തമാണ് തിലകിന്റെ ഫോം. ജോഫ്രയുടെ 9 പന്തുകളാണ് തിലക് നേരിട്ടത്. ഇതിൽ നിന്ന് അടിച്ചെടുത്തത് 30 റൺസും.
ഇംഗ്ലണ്ടിന്റെ സാധ്യത പ്ലേയിങ് ഇലവൻ
ബെൻ ഡക്കറ്റ്, ഫിൽ സോൾട്ട്, ബട്ട്ലർ, ഹാരി ബ്രൂക്ക്, ലിവിങ്സ്റ്റൺ, ജാമി സ്മിത്ത്, ഒവെർടൻ, ബ്രൈഡൻ, ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്.
ഇംഗ്ലണ്ട് നിരയിൽ നോക്കി വയ്ക്കേണ്ട താരം
ഇംഗ്ലണ്ട് കളിക്കാരിൽ ക്യാപ്റ്റൻ ജോസ് ബട്ട്ലറാണ് ഇന്ത്യക്ക് പ്രധാനമായും തലവേദനയാവാൻ സാധ്യതയുള്ളത്. കഴിഞ്ഞ രണ്ട് ട്വന്റി20യിലും മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങിയ ബട്ട്ലറായിരുന്നു ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങ് പുറത്തെടുത്തത്. ആദ്യ ട്വന്റി20യിൽ 68 റൺസും രണ്ടാമത്തേതിൽ 45 റൺസും ബട്ട്ലർ നേടി.
നേർക്കുനേർ കണക്ക്
26 ട്വന്റി20യിലാണ് ഇംഗ്ലണ്ടും ഇന്ത്യയും നേർക്കുനേർ വന്നത്. അതിൽ ഇന്ത്യ ജയിച്ചത് 15 വട്ടം. ഇംഗ്ലണ്ട് ജയിച്ചത് 11 തവണയും.
രാജ്കോട്ടിലെ പിച്ച്
രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാരെ സഹായിക്കുന്നതാണ്. ഇതോടെ മൂന്നാം ട്വന്റി20 ഹൈ സ്കോറിങ് മാച്ച് ആയേക്കാൻ സാധ്യതയുണ്ട്. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് മുൻതൂക്കം. അതിനാൽ ടോസ് നിർണായകമാവും.
എവിടെ കാണാം
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ ലൈവായി കാണാം. ഡിസ്നി ഹോട്സ്റ്റാറിലും ലൈവ് സ്ട്രീമിങ് ഉണ്ടാവും. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us