/indian-express-malayalam/media/media_files/2025/01/26/9kNNPnRYfINFXLeP2ohX.jpg)
സിന്നർ, സ്വരേവ്: (ഇൻസ്റ്റഗ്രാം)
ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ തുടരെ രണ്ടാം വട്ടവും സിന്നറുടെ മുത്തം. കലാശപ്പോരിൽ കന്നി ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് എത്തിയ സ്വരേവിനെ സിന്നിർ നിരാശനാക്കി മടക്കി. സിന്നറുടെ മൂന്നാം ഗ്രാൻ്ഡ്സ്ലാം കിരീടമാണ് ഇത്.
മൂന്ന് സെറ്റ് നീണ്ട പോരിൽ 6-3, 7-6, 6-3 എന്ന സ്കോറിനാണ് സ്വരേവിനെ സിന്നർ തകർത്തുവിട്ടത്. ലോക ഒന്നാം നമ്പർ താരവും രണ്ടാം നമ്പർ താരവും ഏറ്റുമുട്ടിയ കലാശപ്പോരിൽ രണ്ടാമത്തെ സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് സിന്നർ പിടിച്ചത്. 21ാം നൂറ്റാണ്ടിൽ തുടരെ രണ്ട് വട്ടം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന മൂന്നാമത്തെ താരമായി സിന്നർ മാറി. ആന്ദ്രേ അഗസി, ഫെഡറർ, ജോക്കോവിച്ച് എന്നിവരാണ് സിന്നറിന് മുൻപ് ഈ നേട്ടത്തിലേക്ക് എത്തിയത്.
സ്വരേവ് ഇത് മൂന്നാം വട്ടമാണ് ഗ്രാൻഡ്സ്ലാം ഫൈനലിൽ കാലിടറി വീഴുന്നത്. 2019ൽ എടിപി റാങ്കിങ്ങിൽ ടോപ് 2 താരങ്ങളായിരിക്കെ നദാലും ജോക്കോവിച്ചും ഓസ്ട്രേലിയൻ ഓപ്പൺ കലാശപ്പോരിന് എത്തിയതിന് ശേഷം ഇത് ആദ്യമായാണ് ലോക റാങ്കിങ്ങിൽ ആദ്യ രണ്ടിൽ നിൽക്കുന്ന താരങ്ങൾ ഇവിടെ കലാശപ്പോരിന് ഇറങ്ങുന്നത്. അതിൽ സ്വരേവിന് മടങ്ങേണ്ടി വന്നത് നിരാശയോടെ തലതാഴ്ത്തിയും.
2024 ഓസ്ട്രേലിയൻ ഓപ്പണും യുഎസ് ഓപ്പണും ജയിച്ചാണ് ഈ വർഷത്തെ ഓസ്ട്രേലിയൺ ഓപ്പണിലേക്ക് സിന്നർ എത്തിയത്. തോൽവി അറിയാതെ സിന്നർ പിന്നിട്ടത് 21 മത്സരങ്ങൾ. ജിം കോറിയറിന് ശേഷം തുടരെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും സിന്നർ മാറി.1992ലും 93ലുമാണ് ജിമ്മിന്റെ നേട്ടം.
ഓസ്ട്രേലിയൻ ഓപ്പൺ കലാശപ്പോരിലേക്ക് എത്തുമ്പോൾ സിന്നറിന് എതിരെ ആറ് കളികളിൽ നിന്ന് നാല് ജയം നേടി സ്വരേവിനായിരുന്നു മുൻതൂക്കം. സിന്നർ ജയിച്ചത് രണ്ട് കളിയിലും. എന്നാൽ സിന്നറിനെ വീഴ്ത്തി തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിലേക്ക് എത്താൻ ജർമൻ താരത്തിനായില്ല.
Read More
- 'സ്ലിപ്പിൽ ഫീൽഡർ,അതോടെ കാര്യം മനസിലായി';അഞ്ച് ബോൾ നേരിട്ട തന്ത്രം
- 'സുന്ദരനായത് എന്റെ തെറ്റാണോ'? പാക് ക്രിക്കറ്റ് താരങ്ങൾ ദ്രോഹിച്ചതായി ഷെഹ്സാദ്
- സിന്നർ കിരീടം നിലനിർത്തുമോ? രണ്ടും കൽപ്പിച്ച് സ്വരേവും; അറിയേണ്ടതെല്ലാം
- ത്രില്ലിങ് തിലക്! കോഹ്ലിയുടെ റെക്കോർഡും കടപുഴക്കിയ ഇന്നിങ്സ്
- 'ചെന്നൈയിൽ പുകമഞ്ഞ് ഉണ്ടായിരുന്നോ'? ഹാരി ബ്രൂക്കിന് പരിഹാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.