/indian-express-malayalam/media/media_files/2025/01/16/uxx17E5VolHVJIknE5ts.jpg)
സഞ്ജു സാംസൺ, ഗംഭീർ: (ഫയൽ ഫോട്ടോ)
ഇംഗ്ലണ്ടിനെതിരെ മൂന്നാം ട്വന്റി20യും ജയിച്ച് പരമ്പര പിടിക്കാനുറച്ചാണ് ഇന്ത്യ നാളെ രാജ്കോട്ടിൽ ഇറങ്ങുക. ആദ്യ രണ്ട് ട്വന്റി20യും ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ കളിക്കാനിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന് മുൻപിൽ ഒരു നേട്ടവും വന്ന് നിൽക്കുന്നുണ്ട്.
92 റൺസ് കൂടി കണ്ടെത്തിയാൽ സഞ്ജുവിന് പരിശീലകൻ ഗംഭീറിന്റെ ട്വന്റി20യിലെ നേട്ടം മറികടക്കാം. ട്വന്റി20 ക്രിക്കറ്റിൽ 932 റൺസ് ആണ് ഗംഭീർ നേടിയത്. 39 ട്വന്റി20കളിൽ നിന്ന് സഞ്ജു ഇതുവരെ സ്കോർ ചെയ്തത് 841 റൺസ്. 92 റൺസ് കൂടി കണ്ടെത്തിയാൽ ട്വന്റി20യിലെ ഇന്ത്യക്കായുള്ള റൺവേട്ടയിൽ ഗംഭീറിനെ സഞ്ജുവിന് മറികടക്കാം.
111 റൺസ് ആണ് സഞ്ജുവിന്റെ ട്വന്റി20യിലെ ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 27. 2024 മൂന്ന് ട്വന്റി20 സെഞ്ചുറിയോടെയാണ് സഞ്ജു അവസാനിപ്പിച്ചത്. ബംഗ്ലാദേശിന് എതിരെ ഒന്നും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ട് സെഞ്ചുറിയും സഞ്ജു നേടി. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് എത്തിയപ്പോൾ സഞ്ജുവിന് ആദ്യ രണ്ട് കളിയിലും സ്കോർ ഉയർത്താൻ സാധിച്ചിട്ടില്ല.
ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 ഈഡൻ ഗാർഡൻസിൽ നടന്നപ്പോൾ അറ്റ്കിൻസന് എതിരെ ഒരോവറിൽ 22 റൺസ് സഞ്ജു അടിച്ചെടുത്തു. എന്നാൽ ആർച്ചറിന്റെ പന്തിൽ വിക്കറ്റ് നൽകി മടങ്ങി. പിന്നാലെ ചെപ്പോക്കിലേക്ക് കളി എത്തിയപ്പോൾ ഏഴ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ട്വന്റി20യിലും സഞ്ജുവിന് സ്കോർ ഉയർത്താനായില്ലെങ്കിൽ മലയാളി താരത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്ന് വ്യക്തം. ആദ്യ രണ്ട് ട്വന്റി20യിലും സഞ്ജു ആർച്ചറിന് വിക്കറ്റ് നൽകി മടങ്ങിയത് ഫാസ്റ്റ് ബോളിങ്ങിനെ നേരിടുന്നതിലെ സഞ്ജുവിന്റെ പോരായ്മയാണ് വ്യക്തമാക്കുന്നത് എന്ന് ആരോപിച്ച് മുൻ താരം ആകാശ് ചോപ്ര ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.
മണിക്കൂറിൽ 140ന് മുകളിലെ വേഗതയിൽ എത്തുന്ന പന്തുകൾ നേരിടുന്നതിൽ സഞ്ജു സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ഷോർട്ട് പിച്ച് ഡെലിവറികൾ എറിഞ്ഞ് സഞ്ജുവിന് വേണ്ടി ഇംഗ്ലണ്ട് ബാറ്റേഴ്സ് കെണി ഒരുക്കുകയാണ് ചെയ്തത്. ഫാസ്റ്റ് ബോളർമാരുടെ ഇത്തരം പന്തുകൾ നേരിടുമ്പോൾ സഞ്ജു ക്രീസ് ലൈനിന് ഉള്ളിലേക്ക് കൂടുതൽ കയറി നിൽക്കുന്നതായും ആകാശ് ചോപ്ര പറയുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us