/indian-express-malayalam/media/media_files/2025/01/27/2Af45wmVQJvapWI160Pm.jpg)
pakistan vs west indies test: (Instagram)
34 വർഷത്തിന് ശേഷം പാക്കിസ്ഥാനിൽ ടെസ്റ്റ് ജയിച്ച് വെസ്റ്റ് ഇൻഡീസ്. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ മുൾട്ടാനിൽ സ്പിൻ അനുകൂല പിച്ച് ഒരുക്കി വെസ്റ്റ് ഇൻഡീസിനെ കുഴയ്ക്കാനാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. എന്നാൽ 120 റൺസ് തോൽവിയിലേക്ക് പാക്കിസ്ഥാൻ വീണു.
രണ്ടാം ഇന്നിങ്സിൽ 254 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 133 റൺസിന് ഓൾഔട്ടായി. വെസ്റ്റ് ഇൻഡീസ് സ്പിന്നർമാരായാ കെവിൻ സിൻക്ലെയറും ജോമെലും ചേർന്ന് സ്പിൻ വല വിരിച്ച് പാക്കിസ്ഥാൻ ബാറ്റർമാരെ കറക്കി വീഴ്ത്തി. രണ്ട് പേരും ചേർന്ന് പാക്കിസ്ഥാന്റെ എട്ട് വിക്കറ്റാണ് പിഴുതത്. ജോമെൽ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും എത്തി.
മുൾട്ടാനിൽ മൂന്നാം ദിനം പൊരുതാൻ പോലും നിൽക്കാതെയാണ് പാക്കിസ്ഥാൻ ബാറ്റർമാർ മടങ്ങിയത്. മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ പാക്കിസ്ഥാന്റെ കൈവശം ആറ് വിക്കറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ആറ് വിക്കറ്റുകൾ 20 ഓവറിനുള്ളിൽ വെസ്റ്റ് ഇൻഡസ് ബോളർമാർ വീഴ്ത്തി.
പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച് എത്തിയ പാക്കിസ്ഥാന് രണ്ടാം ടെസ്റ്റിൽ ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ മാത്രമാണ് മുൻതൂക്കം ലഭിച്ചത്. എന്നാൽ 95-9 എന്ന സ്കോറിലേക്ക് വിൻഡിസ് കൂപ്പുകുത്തി എങ്കിലും സന്ദർശകരുടെ വാലറ്റം പിടിച്ചു നിന്നതോടെ 163 എന്ന സ്കോറിലേക്ക് അവരെത്തി. ഗുഡാകേശ് 55 റൺസും കെമാർ റോച്ച് 25 റൺസും ജോമെൽ നിർണായകമായ 36 റൺസും നേടി. നാല് താരങ്ങളാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായത്.
എന്നാൽ പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 154 റൺസിന് പുറത്തായി.49 റൺസ് എടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ആണ് ഒന്നാം ഇന്നിങ്സിലെ പാക്കിസ്ഥാന്റെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സ് ചെറിയ ലീഡോടെ തുടങ്ങിയ വെസ്റ്റ് ഇൻഡീസ് കുറച്ചുകൂടി ഭേദപ്പെട്ട ബാറ്റിങ് പ്രകടനം പുറത്തെടുത്തു. 52 റൺസ് എടുത്ത ബ്രാത്വെയ്റ്റ് ആണ് വിൻഡിസിന്റെ ടോപ് സ്കോറർ.
ചെയ്സ് ചെയ്ത് ഇറങ്ങിയ പാക്കിസ്ഥാൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത് ബാബർ അസം ആണ്. 67 പന്തിൽ നിന്ന് 31 റൺസ് ആണ് ബാബർ അസം നേടിയത്. 25 റൺസ് എടുത്ത മുഹമ്മദ് റിസ്വാൻ ആണ് പാക്കിസ്ഥാൻ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us