scorecardresearch

എവിടേയും എന്നും ഒന്നാമൻ! ചരിത്ര നേട്ടം സ്വന്തമാക്കി ബുമ്ര

ബോർഡർ ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റിൽ നിന്ന് 32 വിക്കറ്റാണ് ബുമ്ര പിഴുതത്. ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലാണ് ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നേട്ടവും ബുമ്ര പിന്നിട്ടത്

ബോർഡർ ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റിൽ നിന്ന് 32 വിക്കറ്റാണ് ബുമ്ര പിഴുതത്. ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിലാണ് ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നേട്ടവും ബുമ്ര പിന്നിട്ടത്

author-image
Sports Desk
New Update
jasprit bumrah ind vs aus

ബുമ്ര(ഫയൽ ഫോട്ടോ)

വമ്പൻ നേട്ടം തൊട്ട് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര. ഐസിസിയുടെ 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായി ബുമ്ര തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബോളറാണ് ബുമ്ര. 2024ൽ 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. 

Advertisment

2024ൽ റെഡ് ബോളിൽ 357 ഓവർ ബുമ്ര പന്തെറിഞ്ഞു. 14.92 ആണ് ശരാശരി. കലണ്ടർ വർൽം 70ന് മുകളിൽ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമാണ് ബുമ്ര. അശ്വിൻ, അനിൽ കുംബ്ലെ, കപിൽ ദേവ് എന്നിവരാണ് ബുമ്രയ്ക്ക് മുൻപ് ഈ നേട്ടത്തിലേക്ക് എത്തിയ ഇന്ത്യൻ താരങ്ങൾ. 

2024ലെ മികച്ച ടെസ്റ്റ് താരമാകാനുള്ള പോരിൽ ശ്രീലങ്കയുടെ കാമിൻഡു മെൻഡിസ്, ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെയാണ് ബുമ്ര മറികടന്നത്. ഇന്ത്യൻ മണ്ണിലും വിദേശത്തും ബുമ്ര ഒരേപോലെ തിളങ്ങിയ വർഷമാണ് 2024. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് ബുമ്ര ഊർജം നൽകിയിരുന്നു. എന്നാൽ ന്യൂസിലൻഡിനും ഓസ്ട്രേലിയക്കും എതിരായ പരമ്പര തോൽവി ഇന്ത്യക്ക് തിരിച്ചടിയായി. 

2024ലെ ബുമ്രയുടെ മികച്ച പ്രകടനം ആരംഭിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ കേപ്ടൌൺ ടെസ്റ്റ് ജയത്തോടെയാണ്. എട്ട് വിക്കറ്റാണ് ഈ ടെസ്റ്റിൽ ബുമ്ര വീഴ്ത്തിയത്. ഇംഗ്ലണ്ടിനെ 4-1ന് തോൽപ്പിച്ചപ്പോൾ ബുമ്ര 19 വിക്കറ്റ് വീഴ്ത്തി. വിശാഖപട്ടണം ടെസ്റ്റിൽ ഒൻപത് വിക്കറ്റ് പ്രകടനം ഇതിൽ എടുത്ത് പറയേണ്ടതാണ്. 

Advertisment

ഇക്കഴിഞ്ഞ ബോർഡർ ഗാവസ്കർ ട്രോഫിയിൽ അഞ്ച് കളിയിൽ നിന്ന് 32 വിക്കറ്റാണ് ബുമ്ര പിഴുതത്. പരമ്പര ഇന്ത്യക്ക് നഷ്ടമായെങ്കിലും പരമ്പരയുടെ താരമായത് ബുമ്രയാണ്. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടയിലാണ് ബുമ്ര ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നേട്ടം തൊട്ടത്. ഈ നേട്ടത്തിലേക്ക് എത്തുന്ന 12ാമത്തെ ഇന്ത്യൻ ബോളറാണ് ബുമ്ര.

Read More

Indian Cricket Team Indian Cricket Players Jaspreet Bumra Icc indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: