/indian-express-malayalam/media/media_files/2025/01/28/Oskhcr21v2YfbpIJfQAz.jpg)
വിക്കറ്റ് വീഴ്ത്തിയ ഹർദിക്കിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ : (ഇൻസ്റ്റഗ്രാം)
15 മാസത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയ മുഹമ്മദ് ഷമിയുടെ കൈകളിലേക്കാണ് സൂര്യ രാജ്കോട്ട് ട്വന്റി20യിൽ ആദ്യ ഓവർ നൽകിയത്. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ ഷമിക്കെതിരെ ഫിൽ സോൾട്ട് ഫോർ നേടി. പിന്നാലെ ബെൻ ഡക്കറ്റിന്റെ തകർപ്പനടിയാണ് രാജ്കോട്ട് കണ്ടത്. ഒടുവിൽ 14 ഓവറിലേക്ക് കളി എത്തുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ഷമിക്ക് പിന്നാലെ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ക്യാപ്റ്റൻ ബോളിങ്ങിനായി കൊണ്ടുവന്നത്.തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ ഫിൽ സോൾട്ടിനെ ഹർദിക് മടക്കി. പരമ്പരയിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലണ്ട് ഓപ്പണർക്ക് സാധിച്ചിട്ടില്ല. കവറിൽ അഭിഷേകിന് ക്യാച്ച് നൽകിയാണ് അഞ്ച് റൺസ് മാത്രം എടുത്ത് ഫിൽ സോൾട്ട് മടങ്ങിയത്. എന്നാൽ ഹർദിക്കിന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ ഫോറടിച്ച് ബെൻ ഡക്കറ്റ് ഇംഗ്ലണ്ടിന് തിരിച്ചുവരാൻ ആത്മവിശ്വാസം നൽകി.
View this post on InstagramA post shared by Team india (@indiancricketteam)
മുഹമ്മദ് ഷമിയുടെ രണ്ടാമത്തെ ഓവറിൽ ആദ്യ നാല് പന്തിൽ നിന്ന് മൂന്ന് റൺസ് ആണ് ഇംഗ്ലണ്ട് നേടിയത്. എന്നാൽ അവസാന പന്തിൽ ഷമിക്കെതിരെ ബെൻ സ്കൂപ്പ് ഷോട്ടിലൂടെ ഫൈൻ ലെഗ്ഗിലൂടെ സിക്സ് പറത്തി. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ നാലാമത്തെ ഓവറിൽ ഹർദിക്കിനെ തുടരെ മൂന്ന് വട്ടമാണ് ബെൻ ഡക്കറ്റ് ബൌണ്ടറി കടത്തിയത്. ഇതോടെ സൂര്യ വാഷിങ്ടൺ സുന്ദറിന്റെ കൈകളിലേക്ക് പന്ത് നൽകി ബോളിങ് ചെയിഞ്ച് കൊണ്ടുവന്നു.
എന്നാൽ വാഷിങ്ടൺ സുന്ദറിനെതിരേയും ബെൻ തകർത്തടിച്ചു. ഒരു സിക്സും രണ്ട് ഫോറും ഉൾപ്പെടെ 14 റൺസ് ആണ് ഈ ഓവറിൽ ബെൻ ഡക്കറ്റ് നേടിയത്. ഓവറിലെ അവസാന പന്തിൽ ബെന്നിനെ വാഷിങ്ടൺ വിക്കറ്റിന് മുൻപിൽ കുടുക്കിയെങ്കിലും തേർഡ് അംപയർ നോട്ട്ഔട്ട് വിധിച്ചു. അഞ്ച് ഓവറിൽ ഇംഗ്ലണ്ടിന്റെ സ്കോർ 50 കടന്നു.
വാഷിങ്ടണിന് പിന്നാലെ വരുൺ ചക്രവർത്തിയെയാണ് സൂര്യ കൊണ്ടുവന്നത്. മൂന്ന് റൺസ് മാത്രമാണ് സൂര്യയുടെ ആദ്യ ഓവറിൽ ഇംഗ്ലണ്ടിന് നേടാനായത്. വാഷിങ്ടണിനെ മാറ്റി രവി ബിഷ്ണോയിയെ കൊണ്ടുവന്നായിരുന്നു സൂര്യയുടെ ബോളിങ് ചെയ്ത്. എന്നാൽ ബട്ട്ലറാണ് ബിഷ്ണോയിയെ പ്രഹരിച്ച് തുടങ്ങിയത്. ബിഷ്ണോയുടെ ആദ്യ ഓവറിലെ നാലാമത്തെ പന്ത് ഫോറും അഞ്ചാമത്തെ പന്ത് സിക്സും ബട്ട്ലർ പറത്തി.
പിന്നാലെ അക്ഷർ പട്ടേലിനെയാണ് സൂര്യ പരീക്ഷിച്ചത്. അഞ്ച് സിംഗിളുകളാണ് തന്റെ ആദ്യ ഓവറിൽ അക്ഷർ ഇംഗ്ലണ്ടിന് എതിരെ വഴങ്ങിയത്. എന്നാൽ നാല് റൺസ് എക്സ്ട്രായായും വഴങ്ങി. ബട്ട്ലറുടെ റിവേഴ്സ് സ്വീപ്പ് ശ്രമം മിസ് ആയപ്പോൾ പാഡിൽ തട്ടി പന്ത് ഡീപ്പ് തേർഡ് മാനിലേക്ക് പോവുകയായിരുന്നു. ഒൻപതാം ഓവറിൽ വരണിനെ ഇന്ത്യ വീണ്ടും കൊണ്ടുവന്നു. വരുണിലൂടെ ബട്ട്ലർ-ബെൻ കൂട്ടുകെട്ട് തകർക്കാനും ഇന്ത്യക്കായി.
വരുണിന്റെ ഫുള്ളർ ഡെലിവറിയിൽ ബട്ട്ലർക്ക് കണക്ട് ചെയ്യുന്നതിൽ പിഴച്ചു. റിവേഴ്സ് സ്വീപ്പിനായിരുന്നു ബട്ട്ലറുടെ ശ്രമം. സഞ്ജുവിന്റെ മികച്ച ക്യാച്ചിലൂടെ ബട്ട്ലർ മടങ്ങി. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിലുരസുന്നു എന്ന് വ്യക്തമായതോടെ ബട്ട്ലർ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 22 പന്തിൽ നിന്ന് 24 റൺസ് എടുത്താണ് ഫോമിൽ നിൽക്കുന്ന ബട്ട്ലർ മടങ്ങിയത്.
അർധ ശതകം കണ്ടെത്തിയതിന് പിന്നാലെ അക്ഷർ പട്ടേൽ ബെൻ ഡക്കറ്റിനെ മടക്കി. 28 പന്തിൽ നിന്ന് 51 റൺസ് എടുത്ത ബെൻ അഭിഷേകിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഇതോടെ 10 ഓവറിൽ ഇംഗ്ലണ്ട് സ്കോർ 87-3ലേക്ക് എത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us