/indian-express-malayalam/media/media_files/2025/01/29/1oM6syV5Psxj5qN09aQz.jpg)
നെയ്മർ, എം എസ് ധോനി: (ഫയൽ ഫോട്ടോ)
ബ്രസീലിയൻ സൂപ്പർ താരം നെയ്മറുമായുള്ള കരാർ റദ്ദാക്കി സൌദി പ്രോ ലീഗ് ക്ലബ് അൽ ഹിലാൽ. ഏഴ് മത്സരങ്ങളിൽ നിന്ന് 800 കോടി രൂപയാണ് നെയ്മറിന് അൽ ഹിലാൽ നൽകിയത്. ഇതോടെ ഓരോ മത്സരത്തിന് വേണ്ടിയും നെയ്മറിന് അൽ ഹിലാൽ നൽകിയത് 116 കോടി രൂപ. ഇതോടെ നെയ്മറിന്റെ ട്രാൻസ്ഫർ ഫീയും ഒരു വർഷത്തെ സാലറിയും കൂട്ടി നോക്കുമ്പോൾ ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ബ്രാൻഡ് വാല്യുവിന് മുകളിൽ നിൽക്കുന്നു.
തന്റെ പഴയ ക്ലബ് സാന്റോസിലേക്ക് നെയ്മർ തിരികെ എത്താനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. സാന്റോസിലേക്ക് മടങ്ങുന്ന കാര്യം നെയ്മർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സാന്റോസ് ക്ലസ് പ്രസിഡന്റ് നെയ്മറിന് സന്ദേശവുമായി എത്തി. "സമയമെത്തിയിരിക്കുന്നു നെയ്മർ. നിങ്ങളുടെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങി എത്തേണ്ട സമയമെത്തിയിരിക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക്, നിങ്ങളുടെ പ്രിയപ്പെട്ട ക്ലബിലേക്ക്" സാന്റോസ് ക്ലബ് പ്രസിഡന്റ് നെയ്മറിനോട് പറഞ്ഞു.
"സ്വാഗതം നെയ് ബോയ്! തിരികെ വന്ന് ഈ പരിശുദ്ധമായ ജേഴ്സി വീണ്ടും അണിയൂ. ഇരു കയ്യും നീട്ടി സാന്റോസ് സാമ്രാജ്യം നിനക്കായി കാത്തിരിക്കുന്നു". സാന്റോസ് ക്ലബ് പ്രസിഡന്റിന്റെ വാക്കുകൾക്ക് പിന്നാലെ പ്രതികരണവുമായി നെയ്മർ ഇൻസ്റ്റഗ്രാമിലെത്തി. "എന്തൊരു വേദനയാണ് പാക്ക് ചെയ്യാൻ" എന്നാണ് നെയ്മർ കുറിച്ചത്.
റിയാദിൽ 18 മാസമാണ് അൽ ഹിലാലിൽ നെയ്മർ ചിലവഴിച്ചത്. എന്നാൽ ഏഴ് മത്സരം മാത്രമാണ് താരത്തിന് കളിക്കാനായത്. പരുക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളും നെയ്മറിന് നഷ്ടമായി. 104 മില്യൺ ഡോളറായിരുന്നു പ്രതിവർഷം നെയ്മറിന്റെ അൽ ഹിലാലിലെ പ്രതിഫലം.
ബ്രസീലിയൻ​ ക്ലബ് സാന്റോസിലൂടെയാണ് നെയ്മർ യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധ പിടിക്കുന്നത്. സാന്റോസിന് വേണ്ടി 225 മത്സരങ്ങളിൽ നിന്ന് 136 ഗോളാണ് നെയ്മർ നേടിയത്. 2013ൽ നെയ്മർ ബാഴ്സയിലേക്ക് എത്തി. ബാഴ്സയ്ക്കൊപ്പം രണ്ട് വർഷം ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്കും നെയ്മർ എത്തി. മെസിക്കും സുവാരസിനും ഒപ്പം ചേർന്ന് നെയ്മർ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിര സഖ്യം ബാഴ്സയിൽ സൃഷ്ടിച്ചു.
2017ൽ ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മറിനെ ബാഴ്സയിൽ നിന്ന് പിഎസ്ജി തട്ടിയെടുക്കുന്നത്. 220 മില്യൺ യൂറോയായിരുന്നു ട്രാൻസ്ഫർ തുക. എന്നാൽ എംബാപ്പെയ്ക്ക് ഒപ്പം നെയ്മറിന് പിഎസ്ജിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നു. നെയ്മർ, എംബാപ്പെ, മെസി സഖ്യം ഉണ്ടായിട്ടും ചാംപ്യൻസ് ട്രോഫി കിരീടം എന്ന നേട്ടത്തിലേക്ക് എത്താൻ പിഎസ്ജിക്ക് സാധിച്ചില്ല.
ബ്രസീലിയൻ ടീമിലേക്ക് വരുമ്പോൾ ദേശിയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് നെയ്മർ. ബ്രസീലിനായുള്ള 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകളാണ് നെയ്മർ സ്കോർ ചെയ്തത്. ബ്രസീലിയൻ ഇതിഹാസം പെലെയേക്കാൾ രണ്ട് ഗോൾ കൂടുതലാണ് ഇപ്പോൾ നെയ്മർക്കുള്ളത്.
Read More
- india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
 - India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
 - ഇത് കിങ് കോഹ്ലി തന്നെയോ; പെരുമാറ്റം കണ്ട് ഞെട്ടി ഡൽഹി താരങ്ങൾ
 - 59 പന്തിൽ 110, തൃഷയ്ക്ക് മിന്നും സെഞ്ചുറി; സ്കോട്ടലൻഡിനെ തകർത്ത് ഇന്ത്യ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us