/indian-express-malayalam/media/media_files/2025/01/29/209eelTKp2HOoTqFZwFz.jpg)
ഷദബ് ഖാൻ, ബാബർ അസം: (Instagram)
പാക്കിസ്ഥാൻ ക്രിക്കറ്റ് കളിക്കാർ പാക്കിസ്ഥാൻ സിനിമയിലെ നടിമാർക്ക് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം അയക്കുന്നു എന്നത് പാക്കിസ്ഥാനിൽ പലപ്പോഴും ചൂടുള്ള ചർച്ചയായിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ നടിമാർക്ക് സന്ദേശം അയച്ചാൽ അതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച് എത്തുകയണ് പാക്കിസ്ഥാൻ സ്റ്റാർ ഓൾറൌണ്ടർ ഷദബ് ഖാൻ.
പാക്കിസ്ഥാനിലെ ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുമ്പോൾ ഷദബ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. "സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തങ്ങൾക്ക് സന്ദേശം അയക്കുന്നു എന്നാണ് പല നടിമാരും പറയുന്നത്. നിങ്ങൾ ഏതെങ്കിലും നടിക്ക് അങ്ങനെ സന്ദേശം അയച്ചിട്ടുണ്ടോ? ടെലിവിഷൻ ഷോയിൽ പങ്കെടുത്ത ഷദബ് ഖാനോട് ആരാധകരിൽ ഒരാളിൽ നിന്ന് വന്ന ചോദ്യം ഇങ്ങനെ.
"ക്രിക്കറ്റ് താരങ്ങൾ സന്ദേശം അയച്ചിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്?" ഷദബ് ഖാൻ ചോദിക്കുന്നു. "എല്ലാവർക്കും ആരെയെങ്കിലും ബ്ലോക്ക് ചെയ്യണം എങ്കിൽ അതിനുള്ള ഓപ്ഷൻ ലഭ്യമാണ്. നിങ്ങൾക്ക് സന്ദേശം അയച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിൽ മറിപടി അയക്കേണ്ടതില്ല. എന്നാൽ മറുപടി അയക്കുന്ന നടിമാരും ഉണ്ട്. അവരും സംസാരിക്കാൻ താത്പര്യം കാണിക്കാറുണ്ട്," ഷദബ് ഖാൻ പറഞ്ഞു.
ചില നടിമാർ പ്രശസ്തിക്ക് വേണ്ടി ക്രിക്കറ്റ് താരങ്ങൾ തനിക്ക് സന്ദേശം അയക്കാറുണ്ട് എന്ന് പറയും എന്നും ഷദബ് ഖാൻ ആരോപിച്ചു. ലോകകപ്പിന്റേയോ മറ്റ് ഏതെങ്കിലും പ്രധാനപ്പെട്ട ടൂർണമെന്റിന്റേയോ സമയത്തയിരിക്കും അവർ ഇത്തരം വെളിപ്പെടുത്തലുമായി പ്രശസ്തി ലഭിക്കാൻ വേണ്ടി എത്തുക എന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷദബ് ഖാൻ പറഞ്ഞു.
ടിക് ടോക് താരം ഷഹ്താജ് ഖാൻ കഴിഞ്ഞ വർഷം ഷദബ് ഖാന് എതിരെ ആരോപണവുമായി എത്തിയിരുന്നു. ഷദബ് തന്നോട് ഇൻസ്റ്റഗ്രാമിലും വാട്സ് ആപ്പിലും സംസാരിക്കാറുണ്ടെന്നും താൻ ഷദബിനോട് വിവാഹാഭ്യർഥന നടത്തി എന്നുമാണ് ടിക്ടോക് താരം വെളിപ്പെടുത്തിയത്. എന്നാഷ ഷദബ് വിവാഹിതനായിട്ട് രണ്ട് വർഷമായിരുന്നു.
കരിയറിലേക്ക് വരുമ്പോൾ ആറ് ടെസ്റ്റുകളാണ് ഷദബ് പാക്കിസ്ഥാന് വേണ്ടി കളിച്ചത്. നേടിയത് 300 റൺസ്. 70 ഏകദിനങ്ങൾ പാക്കിസ്ഥാന് വേണ്ടി കളിച്ച ഷദബ് ഖാൻ കണ്ടെത്താനായത് 855 റൺസ്. 104 ട്വന്റി20യും ഷദബ് കളിച്ചു. നേടിയത് 679 റൺസ്. ടെസ്റ്റിൽ 14 വിക്കറ്റും ഏകദിനത്തിൽ 85 വിക്കറ്റും ട്വന്റി20യിൽ 107 വിക്കറ്റുമാണ് ഷദബ് വീഴ്ത്തിയത്.
Read More
- ഏഴ് മത്സരം 800 കോടി രൂപ; ചെന്നൈയുടെ ബ്രാൻഡ് മൂല്യത്തേക്കാൾ വലുത്; ഒടുവിൽ സ്വന്തം മണ്ണിലേക്ക് മടക്കം
 - Virat Kohli: ഇതിനൊരു അവസാനമില്ലേ? ഡൽഹി പേസർമാർക്ക് മുൻപിലും വിയർത്ത് കോഹ്ലി
 - india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
 - India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us