/indian-express-malayalam/media/media_files/2025/01/25/vK83yrSZOTBF6fTU5TEb.jpg)
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഹർദിക് പാണ്ഡ്യ: (ഇൻസ്റ്റഗ്രാം)
ഇംഗ്ലണ്ടിന് എതിരെ കഴിഞ്ഞ രണ്ട് ട്വന്റി20യിലും നേരിട്ട ബാറ്റിങ് തകർച്ച ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. ചെപ്പോക്കിൽ തിലക് വർമ ഇന്ത്യയുടെ രക്ഷകനായെങ്കിൽ രാജ്കോട്ടിൽ ഒരു ബാറ്റർക്കും ഇന്ത്യയെ ജയത്തിലേക്ക് നയിക്കാനായില്ല. ഇതോടെ പരമ്പരയിലെ നാലാം ട്വന്റി20യിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് ഏറെ കുറെ ഉറപ്പാണ്.
ജനുവരി 31ന് പുനെയിലാണ് നാലാം ട്വന്റി20. മുഹമ്മദ് ഷമി മൂന്നാം ട്വന്റി20 കളിച്ചപ്പോൾ അർഷ്ദീപ് സിങ്ങിനാണ് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. നാലാം ട്വന്റ20യിൽ മുഹമ്മദ് ഷമിയേയും അർഷ്ദീപിനേയും ഒരുമിച്ച് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. രവി ബിഷ്ണോയിക്ക് പകരമായിരിക്കാം അർഷ്ദീപിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുന്നത്.
ആദ്യ മൂന്ന് ട്വന്റി20യും കളിച്ച ഹർദിക് പാണ്ഡ്യക്ക് ടീം മാനേജ്മെന്റ് വിശ്രമം നൽകാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയും ചാംപ്യൻസ് ട്രോഫിയും മുൻപിൽ കണ്ടാണ് ഇത്. ഹർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചാൽ പകരം ശിവം ദുബെ പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത.
ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് റിങ്കു സിങ്ങിന് ആദ്യ മൂന്ന് ട്വന്റി20യും നഷ്ടമായിരുന്നു. പുനെയിൽ റിങ്കു പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തിയാൽ ധ്രുവ് ജുറെലിനാവും സ്ഥാനം നഷ്ടമാവുക.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ;
അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
Read More
- ഏഴ് മത്സരം 800 കോടി രൂപ; ചെന്നൈയുടെ ബ്രാൻഡ് മൂല്യത്തേക്കാൾ വലുത്; ഒടുവിൽ സ്വന്തം മണ്ണിലേക്ക് മടക്കം
- Virat Kohli: ഇതിനൊരു അവസാനമില്ലേ? ഡൽഹി പേസർമാർക്ക് മുൻപിലും വിയർത്ത് കോഹ്ലി
- india Vs England Live Score: ജീവൻ നിലനിർത്തി ഇംഗ്ലണ്ട്; രാജ്കോട്ടിൽ 26 റൺസ് ജയം
- India vs England Live Score: വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു; തുടരെ മൂന്നാം വട്ടവും ആർച്ചർ വീഴ്ത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.