scorecardresearch

Ranji Trophy: ആദ്യം സെഞ്ചുറി; ഇപ്പോൾ ഷാർദുലിന്റെ ഹാട്രിക്; ബിസിസിഐ കാണുന്നുണ്ടോ?

ജമ്മു കശ്മീരിന് എതിരെ കഴിഞ്ഞ കളിയിൽ ഷാർദുൽ അർധ ശതകവും സെഞ്ചുറിയും നേടിയിരുന്നു. പിന്നാലെയാണ് ബോളുകൊണ്ടും മുംബൈയുടെ രക്ഷയ്ക്ക് ഷാർദുൽ എത്തുന്നത്

ജമ്മു കശ്മീരിന് എതിരെ കഴിഞ്ഞ കളിയിൽ ഷാർദുൽ അർധ ശതകവും സെഞ്ചുറിയും നേടിയിരുന്നു. പിന്നാലെയാണ് ബോളുകൊണ്ടും മുംബൈയുടെ രക്ഷയ്ക്ക് ഷാർദുൽ എത്തുന്നത്

author-image
Sports Desk
New Update
shardul thakur gets hatrick against meghalaya

മേഘാലയക്ക് എതിരെ ഹാട്രിക് നേടി ഷാർദുൽ താക്കൂർ Photograph: (എക്സ്പ്രസ് ഫോട്ട്: അമിത് ചക്രവർത്തി)

രഞ്ജി ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി ബാറ്റുകൊണ്ട് തിളങ്ങി. ഇപ്പോഴിതാ ഹാട്രിക്കുമായി മിന്നും ബോളിങ്ങും. രഞ്ജി ട്രോഫിയിലെ തന്റെ തകർപ്പൻ ഫോം തുടർന്ന് ഷാർദുൽ താക്കൂർ. ഷാർദുലിന്റെ ബോളിങ് കരുത്തിൽ മേഘാലയെ 2-6 എന്ന നിലയിലേക്ക് തകർത്തിടാൻ മുംബൈക്ക് സാധിച്ചു. 

Advertisment

മേഘാലയയുടെ ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് ഷാർദുൽ ഹാട്രിക് നേട്ടത്തിലേക്ക് എത്തിയത്. മേഘാലയയുടെ അനിരുദ്ധ് ബി, സുമിത് കുമാർ, ജസ്കിറാത് എന്നിവരെയാണ് തുടരെ ഷാർദുൽ മടക്കിയത്. നാലാമത്തെ പന്തിൽ നിഷാന്ത് ചക്രവർത്തിയുടെ വിക്കറ്റും ഷാർദുൽ വീഴ്ത്തി. 

ഈ രഞ്ജി ട്രോഫി സീസണിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബോളറാണ് ഷാർദുൽ. മേഘാലയക്ക് എതിരായ മത്സരം മുംബൈക്ക് അടുത്ത റൌണ്ടിലേക്ക് കടക്കാൻ നിർണായകമാണ്. ടീമിന് ഏറ്റവും നിർണായകമായ ഘട്ടത്തിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങുകയാണ് ഷാർദുൽ. അങ്ങനെ മറ്റൊരു താരത്തിനും രഞ്ജിയിൽ എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു നേട്ടത്തിലേക്കും ഷാർദുൽ എത്തി. 

Advertisment

മുംബൈയുടെ കഴിഞ്ഞ മത്സരത്തിൽ ജമ്മു കശ്മീരിനോട് തോറ്റിരുന്നു. എന്നാൽ ജമ്മുവിനെതിരെ ആദ്യ ഇന്നിങ്സിൽ അർധ ശതകവും രണ്ടാമത്തെ ഇന്നിങ്സിൽ സെഞ്ചുറിയും ഷാർദുൽ നേടി. രഞ്ജി ട്രോഫിയിലെ ഒരു സീസണിൽ തന്നെ ഹാട്രിക്കും സെഞ്ചുറിയും നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഷാർദുൽ തന്റെ പേരിലേക്ക് ചേർത്തത്. 

മുംബൈക്കായി രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടുന്ന അഞ്ചാമത്തെ താരമാണ് ഷാർദുൽ. ഈ സീസണിൽ ഷാർദുൽ ഏഴ് മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റാണ് പിഴുതത്. നേടിയത് 297 റൺസും. രണ്ട് അർധ ശതകവും ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഷാർദുലിന്റെ പ്രഹരത്തിൽ 2-6ലേക്ക് വീണ മേഘാലയ 12 ഓവറിൽ 29-6 എന്ന നിലയിലായി. ഒടുവിൽ 86 റൺസിന് ഓൾഔട്ട്. 

ഗ്രൂപ്പ് എയിലാണ് മുംബൈ. മേഘാലയ്ക്ക് എതിരെ എക്സ്ട്രാ പോയിന്റോടെ ജയിച്ചാൽ മാത്രമേ മുംബൈക്ക് അടുത്ത റൌണ്ടിലേക്ക് കടക്കാൻ സാധിക്കു. അതിന് മേഘാലയ്ക്ക് എതിരെ ഇന്നിങ്സ് ജയമോ അല്ലെങ്കിൽ 10 വിക്കറ്റ് ജയമോ നേടണം. ജമ്മു കശ്മീരും ബറോഡയുമാണ് ഗ്രൂപ്പ് എയിൽ നിലവിലെ ചാംപ്യന്മാരായാ മുംബൈക്ക് ഭീഷണി ഉയർത്തുന്നത്. 

Read More

Mumbai Shardul Thakur Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: