scorecardresearch

കോഹ്ലിക്ക് നേരെ ഭീകരാക്രമണ ഭീഷണി; പരിശീലനം റദ്ദാക്കി ആർസിബി

ബുധനാഴ്ചത്തെ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി പരിശീലന സെഷൻ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ചത്തെ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി പരിശീലന സെഷൻ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

author-image
Sports Desk
New Update
Terror attack threat | Virat Kohli

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

അഹമ്മദാബാദ്: ബുധനാഴ്ചത്തെ എലിമിനേറ്റർ മത്സരത്തിന് മുന്നോടിയായി പരിശീലന സെഷൻ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിന് മുന്നോടിയായി ആർസിബി സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന സാധ്യത മുൻനിർത്തിയാണ് ടീം പരിശീലനം വേണ്ടെന്ന് വച്ചത്.

Advertisment

ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെ സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിരാട് കോഹ്ലിക്ക് കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഗുജറാത്ത് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കൻ സ്വദേശികളായ നാലു പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നത്. ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായാണ് അറസ്റ്റ് ഉണ്ടായത്. 

Advertisment

ബുധനാഴ്ചത്തെ എലിമിനേറ്ററിന് മുമ്പ് ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ ആർസിബി പ്രാക്ടീസ് ചെയ്യാനിരുന്നെങ്കിലും ഷെഡ്യൂളുമായി മുന്നോട്ട് പോകാനായില്ല. സുരക്ഷാ ഭീഷണിയെത്തുടർന്ന് റോയൽസിനെതിരായ എലിമിനേറ്റർ മത്സരത്തിൻ്റെ തലേന്ന് ആർസിബി പത്രസമ്മേളനം പോലും നടത്തിയില്ല. അസാധാരണമായ സംഭവ വികാസത്തിൽ ടീമിന്റെ സന്ദർശകരെ ഒഴിവാക്കിയിരുന്നു.

പരിശീലന സെഷനും വാർത്താസമ്മേളനവും റദ്ദാക്കിയതിന് പിന്നിലെ പ്രാഥമിക കാരണം വിരാടിൻ്റെ സുരക്ഷയാണെന്ന് ഗുജറാത്ത് പോലീസ് സൂചന നൽകി. അഹമ്മദാബാദിൽ നിന്ന് 4 പേരെ തീവ്രവാദ പ്രവർത്തനത്തിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്. ആർസിബിയുടെ ടീം ഹോട്ടലിന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങളും പോലീസ് ശക്തമാക്കി. 

ഐപിഎൽ അംഗീകൃത അംഗങ്ങൾക്ക് പോലും ടീം ഹോട്ടലിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന് പരിശീലന ഗ്രൗണ്ടിലെത്താൻ ഒരു 'ഗ്രീൻ കോറിഡോർ' സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, റിയാൻ പരാഗ് തുടങ്ങിയവർ ഹോട്ടലിൽ താമസിക്കാനും പരിശീലന സെഷൻ നഷ്ടപ്പെടുത്താനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസൺ വൈകിയാണ് ഗ്രൗണ്ടിലെത്തിയത്.

Read More Sports News Here

Royal Challengers Banglore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: