scorecardresearch

'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി

ജൂൺ 6ന് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കുവൈത്തിനെതിരായ അവസാന മത്സരത്തിലൂടെയാകും ഛേത്രി വിടവാങ്ങൽ നടത്തുക. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുന്നത്

ജൂൺ 6ന് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കുവൈത്തിനെതിരായ അവസാന മത്സരത്തിലൂടെയാകും ഛേത്രി വിടവാങ്ങൽ നടത്തുക. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sunil Chhetri | retirement | Family

(ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ഡൽഹി: ഇന്ത്യൻ കാൽപന്തു പ്രേമികളെ രണ്ട് ദശകത്തോളം രസിപ്പിച്ച ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കാനൊരുങ്ങുന്നു. ദേശീയ ടീമിനായി കളിക്കുന്ന അവസാനത്തെ മത്സരമാകും കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമെന്ന് സുനിൽ ഛേത്രി തന്നെ ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലാണ് വിരമിക്കൽ തീരുമാനത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

Advertisment

ജൂൺ 6ന് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കുവൈത്തിനെതിരായ അവസാന മത്സരത്തിലൂടെയാകും ഛേത്രി വിടവാങ്ങൽ നടത്തുക. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് ഈ മത്സരം നടക്കുന്നത്. ഗ്രൂപ്പ് എയിൽ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഖത്തറാണ് ഒന്നാം സ്ഥാനത്തുള്ളത്.

Sunil Chhetri | retirement

“ഇത് എൻ്റെ അവസാന കളിയാണെന്ന് ഞാൻ തീരുമാനിച്ചപ്പോൾ, ഞാൻ അതിനെക്കുറിച്ച് എൻ്റെ കുടുംബാംഗങ്ങളോട് സംസാരിച്ചു. അച്ഛൻ സാധാരണ പോലെയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസവും സന്തോഷവുമെല്ലാമാണ് കണ്ടത്. ഭാര്യയാണ് വിചിത്രമായി പെരുമാറിയത്. സ്ഥിരമായി ഒരുപാട് മത്സരങ്ങൾ കളിക്കുന്നതിനാൽ ഞാൻ അമിത സമ്മർദ്ദത്തിന് അടിപ്പെടുന്നുവെന്ന് അവളെപ്പോഴും പരാതി പറയാറുണ്ടായിരുന്നു. ഇന്ത്യൻ ദേശീയ ടീമിനായി ഇനി ഞാൻ കളിക്കില്ലെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടാണെന്ന് അറിയില്ല അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു," ഛേത്രി പറഞ്ഞു.

"ഈ തീരുമാനത്തിൽ ഞാൻ എത്താൻ കാരണം ഞാൻ തളർന്നത് കൊണ്ടോ, പ്രത്യേകിച്ച് വികാരങ്ങൾ ഒന്നുകൊണ്ടുമല്ല. ഇതായിരിക്കണം എന്റെ അവസാനത്തെ മത്സരം എന്ന് തോന്നിയപ്പോൾ മുതൽ അതേക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ഒടുവിൽ ഈ തീരുമാനത്തിലേക്ക് എത്തി. ഇതിനു ശേഷം ഞാൻ തീർച്ചയായും സങ്കടപ്പെടും. ഇക്കാരണത്താൽ എനിക്ക് എല്ലാ ദിവസവും ചിലപ്പോൾ സങ്കടം തോന്നാറുണ്ട്," ഛേത്രി പറഞ്ഞു.

Advertisment

"എൻ്റെ ഉള്ളിലെ കുട്ടി ഒരിക്കലും രാജ്യത്തിനായി കളിക്കാനുള്ള അവസരം നിർത്താൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ ഇതിന് സമയമെടുത്തു. വിരമിക്കലിന് ശേഷം എനിക്ക് പരിശീലനം നഷ്ടമാകുമെന്ന് തോന്നാറുണ്ട്. യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് വെറും 20 ദിവസത്തെ പരിശീലനമാണുള്ളത്," സുനിൽ ഛേത്രി വീഡിയോയിൽ കൂട്ടിച്ചേർത്തു.

“ഞാൻ പ്രായോഗികമായി സ്വപ്നതുല്ല്യമായ ജീവിതമാണ് നയിക്കുന്നത്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനൊപ്പം മറ്റൊന്നും വരുന്നില്ല. എന്റെ ഉള്ളിലെ കുട്ടി അതിനായി കഠിനാധ്വാനം ചെയ്തു. പക്ഷേ, ഉള്ളിലെ പക്വതയുള്ള വ്യക്തി ഇത് ഒട്ടും എളുപ്പമായിരുന്നില്ല എന്നത് ഓർമ്മിപ്പിച്ചു. ദേശീയ ടീമിനൊപ്പം ഞാൻ ചെയ്യുന്ന ഓരോ പരിശീലനവും ഞാൻ ആസ്വദിക്കാൻ പോകുകയാണ്," ഛേത്രി പറഞ്ഞു.

"എനിക്ക് സമ്മർദ്ദം അനുഭവപ്പെടുന്നില്ല. എന്നാൽ കാൽപന്തു കളി സമ്മർദ്ദം ആവശ്യപ്പെടുന്നു. മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് കുവൈറ്റിനെ തോൽപ്പിച്ച് മൂന്ന് പോയിന്റ് നേടണം. എന്നാൽ വിചിത്രമായ കാര്യം എന്തെന്നാൽ എനിക്ക് ഇപ്പോൾ സമ്മർദ്ദം അനുഭവപ്പെടുന്നില്ലെന്നതാണ്,​" ഛേത്രി പറഞ്ഞു.

“ഞാൻ വിവാദപരമായ എന്തെങ്കിലും പറയാം. എന്നേക്കാൾ കൂടുതൽ സ്‌നേഹവും വാത്സല്യവും ആദരവും നമ്മുടെ നാട്ടിലെ ആരാധകരിൽ നിന്ന് ഒരു കളിക്കാരനും ലഭിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു. ആളുകൾ പലപ്പോഴും ടോപ് സ്‌കോററാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, എന്നൊക്കെ സംസാരിക്കാറുണ്ട്. പക്ഷേ എനിക്ക് ഏറ്റവും മികച്ചത് ലഭിച്ചുവെന്ന് ഞാൻ കരുതുന്ന ഒരു കാര്യം, രാജ്യം തന്ന സ്നേഹവും വാത്സല്യവുമാണ്. രാജ്യത്തിന് ഒമ്പതാം നമ്പർ ജഴ്സിയിൽ പുതിയൊരു താരത്തെ കാണാനുള്ള സമയമാണിത്," സുനിൽ ഛേത്രി കൂട്ടിച്ചേർത്തു.

Read More

Sunil Chhetri Indian Footbll Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: