scorecardresearch

സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റ ഈ സീസണിലെ തുടക്കത്തിലെ ആധിപത്യം കളഞ്ഞുകുളിച്ച് ആരാധകർക്ക് വീണ്ടും തുടർച്ചയായ രണ്ടാം സീസണിലും നിരാശ പകരുകയാണ് രാജസ്ഥാൻ റോയൽസ്. മുൻനിര ബാറ്റർമാരുടെ ദയനീയ പരാജയമാണ് കഴിഞ്ഞ നാലു തോൽവികളിലും കാണാനാകുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റ ഈ സീസണിലെ തുടക്കത്തിലെ ആധിപത്യം കളഞ്ഞുകുളിച്ച് ആരാധകർക്ക് വീണ്ടും തുടർച്ചയായ രണ്ടാം സീസണിലും നിരാശ പകരുകയാണ് രാജസ്ഥാൻ റോയൽസ്. മുൻനിര ബാറ്റർമാരുടെ ദയനീയ പരാജയമാണ് കഴിഞ്ഞ നാലു തോൽവികളിലും കാണാനാകുന്നത്

author-image
Sarathlal CM
New Update
Sanju Samson | RR | IPL 2024

മുൻനിര ബാറ്റർമാരുടെ ദയനീയ പരാജയമാണ് കഴിഞ്ഞ നാലു തോൽവികളിലും കാണാനാകുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റ ഈ സീസണിലെ തുടക്കത്തിലെ ആധിപത്യം കളഞ്ഞുകുളിച്ച് ആരാധകർക്ക് വീണ്ടും തുടർച്ചയായ രണ്ടാം സീസണിലും നിരാശ പകരുകയാണ് രാജസ്ഥാൻ റോയൽസ്. മുൻനിര ബാറ്റർമാരുടെ ദയനീയ പരാജയമാണ് കഴിഞ്ഞ നാലു തോൽവികളിലും മുഴച്ച് കാണാനാകുന്നത്. ബുധനാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മാത്രമല്ല, ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം.

Advertisment

ഓപ്പണിങ്ങ് അമ്പേ പരാജയം

ഓപ്പണറായ ജോസ് ബട്ട്ലർ സീസണിൽ രണ്ട് സെഞ്ചുറിയും, യശസ്വി ജെയ്സ്വാൾ ഒരു സെഞ്ചുറിയും നേടി ടീമിനെ ജയിപ്പിച്ചു എന്നതൊഴിച്ച് നിർത്തിയാൽ ഈ സീസണിൽ ഓപ്പണിങ് സഖ്യം വൻ പരാജയമാണെന്നത് കടുത്ത ആരാധകർ പോലും സമ്മതിച്ച് തരും. തന്റെ മുൻകാല സീസണുകളിലെ ഫോമിന്റെ ഏഴയലത്ത് പോലുമെത്താൻ യശസ്വി ജെയ്സ്വാളിന് സാധിക്കാത്തതും, തുടരെ പരാജയപ്പെട്ടിട്ടും വെട്ടിക്കെട്ട് ഓപ്പണറെ മാറ്റിപ്പരീക്ഷിക്കാൻ ടീം സെലക്ടർമാർ തയ്യാറാകാത്തതുമാണ് ടീമിന്റെ പ്രധാന ആശങ്ക.

ബട്ട്ലർ മടങ്ങിയത് ഇരട്ട ആഘാതം

Advertisment

കൂനിന്മേൽ കുരു പോലെ, പ്ലേ ഓഫിന് കാത്തുനിൽക്കാതെ വല്ലപ്പോഴുമൊക്കെ തിളങ്ങിയിരുന്ന ജോസ് ഭായ് കൂടി നാട്ടിലേക്ക് പോയത് സഞ്ജു സാംസണെ നല്ലോണം വിഷമിപ്പിക്കുന്നുണ്ട്. പകരം കൊണ്ടുവന്ന ഇംഗ്ലീഷ് മധ്യനിരയിലെ വെടിക്കെട്ട് ബാറ്റർ ടോം കോഹ്ലർ കാഡ്മോറിന്റെ പഞ്ചാബിനെതിരായ പ്രകടനം ടീമിനെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതായിരുന്നു. 22 പന്തിൽ നിന്ന് 18 റൺസ് മാത്രം നേടിയാണ് താരം കളംവിട്ടത്. 7.1 ഓവറിൽ 42/2 റൺസ് മാത്രമായിരുന്നു റോയൽസിന്റെ സമ്പാദ്യം.

എന്തിനോ വേണ്ടി തിളയ്ക്കുന്ന മദ്ധ്യനിര 

മധ്യനിരയിലെ റൺവേട്ടക്കാരനായ റിയാൻ പരാഗിന് ടൂർണമെന്റിന്റെ തുടക്കത്തിലെ റൺ സ്കോറിങ് പാടവം ഇടയ്ക്കെവിടെയോ വച്ച് നഷ്ടപ്പെടുന്നതും കാണാനായി. സഞ്ജുവിനൊപ്പമോ അതിലും മേലെയോ റൺവേട്ടയിൽ മുന്നിൽ നിന്ന പരാഗ് ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം ആത്മവിശ്വാസത്തോടെ ബാറ്റുവീശുന്നത് കാണാനാകുന്നില്ല. മധ്യ ഓവറുകളിൽ റൺറേറ്റ് ഉയർത്തുന്നതിൽ സഞ്ജുവും പരാഗും ധ്രുവ് ജുറേലും പരാജയപ്പെടുന്നിടത്താണ് രാജസ്ഥാൻ തുടരൻ തോൽവികൾ ശീലമാക്കിയത്.

കളി ജയിപ്പിക്കാനറിയാത്ത ഫിനിഷർമാർ

വെസ്റ്റ് ഇൻഡീസിന്റെ പടക്കോപ്പുകളായ ഷിമ്രോൺ ഹെറ്റ്മെയറും റോവ്മാൻ പവലും ഫിനിഷിങ്ങിൽ പരാജയപ്പെടുന്നതും, അശ്വിൻ ഒഴികെയുള്ള വാലറ്റത്തെ ബോളർമാർക്ക് ആർക്കും കാര്യമായ സ്കോറിഷ് പാടവം അവകാശപ്പെടാനില്ലാത്തതും രാജസ്ഥാനെ ദുർബലരാക്കുന്നുണ്ട്. ചെന്നൈയ്ക്കെതിരെയും ഡൽഹിക്കെതിരെയും തിളങ്ങാൻ പവലിന് സാധിക്കുന്നില്ല. അടിച്ചു തകർക്കേണ്ട അവസാന ഡെത്ത് ഓവറുകളിൽ ഒരു ഫിനിഷർ സിംഗിളുകൾ ഓടിയെടുക്കുന്നത് കാണേണ്ടി വരുന്നതും ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്ന ഘടകങ്ങളാണ്.

ബോളിങ് യൂണിറ്റിലുമുണ്ട് ദൗർബല്യങ്ങൾ

ഈ സീസണിൽ രാജസ്ഥാനിലെത്തിച്ച ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ആവേശ് ഖാൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്നത് വാസ്തവമാണ്. സന്ദീപ് ശർമ്മയും ട്രെന്റ് ബോൾട്ടും കുൽദീപ് ശർമ്മയും പോലുള്ള പേസർമാർ ടീമിലുള്ളപ്പോൾ അവരെയെല്ലാം മറികടക്കുന്നൊരു പ്രകടനം ആവേശ് ഖാനിൽ നിന്നും ഇനിയും ഉണ്ടായിട്ടില്ല. മുൻ സീസണുകളിൽ താരം പ്രകടിപ്പിച്ച ഡെത്ത് ഓവറുകളിലെ മാരക ബോളിങ് പ്രകടനങ്ങൾ ആവർത്തിക്കുന്നത് കാണാനായിട്ടില്ല. ട്രെന്റ് ബോൾട്ടും യുസ്വേന്ദ്ര ചഹലും ആർ അശ്വിനും സന്ദീപ് ശർമ്മയും വിക്കറ്റ് വീഴ്ത്താൻ മിടുക്കന്മാരാണ്.

Read More Sports News Here

Rajasthan Royals Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: