scorecardresearch

സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്

തുടർച്ചയായ രണ്ടാം തവണയും നിശ്ചിത സമയത്ത് രാജസ്ഥാൻ റോയൽസിന് 20 ഓവർ പൂർത്തിയാക്കാൻ കഴിയാതെ വന്നത് ക്യാപ്ടൻ സഞ്ജു സാംസണെ വലിയ കുഴപ്പത്തിൽ ചാടിച്ചിരിക്കുകയാണ്

തുടർച്ചയായ രണ്ടാം തവണയും നിശ്ചിത സമയത്ത് രാജസ്ഥാൻ റോയൽസിന് 20 ഓവർ പൂർത്തിയാക്കാൻ കഴിയാതെ വന്നത് ക്യാപ്ടൻ സഞ്ജു സാംസണെ വലിയ കുഴപ്പത്തിൽ ചാടിച്ചിരിക്കുകയാണ്

author-image
Sports Desk
New Update
Sanju Samson | ban | IPL | t20 world cup

പ്ലേ ഓഫിൽ സ്ഥാനം നേടുന്നതിന് ഒരു ജയം മാത്രം അകലെയാണ് രാജസ്ഥാൻ ഇപ്പോഴുള്ളത് (Photo: Pratik Khot / Sportzpics for IPL)

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനേയും സഞ്ജു സാംസണേയും ഇനി കാത്തിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടി. തുടർച്ചയായ രണ്ടാം തവണയും നിശ്ചിത സമയത്ത് രാജസ്ഥാൻ റോയൽസിന് 20 ഓവർ പൂർത്തിയാക്കാൻ കഴിയാതെ വന്നത് ക്യാപ്ടൻ സഞ്ജു സാംസണെ വലിയ കുഴപ്പത്തിൽ ചാടിച്ചിരിക്കുകയാണ്. പ്ലേ ഓഫിൽ സ്ഥാനം നേടുന്നതിന് ഒരു ജയം മാത്രം അകലെയാണ് രാജസ്ഥാൻ ഇപ്പോഴുള്ളത്.

Advertisment

ലഖ്‌നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ നിശ്ചിതസമയത്തിൽ ഒരോവർ കുറച്ച് എറിഞ്ഞതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 24 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മൂന്നാം തവണയും ഇതേ നിയമലംഘനം ആവർത്തിച്ചാൽ സഞ്ജു സാംസണെ ഒരു മത്സരത്തിൽ നിന്ന് വിലക്കാനിടയാകും.

ലഖ്‌നൗവിനെതിരെ 20ാം ഓവർ എറിയുമ്പോൾ അനുവദിച്ച സമയത്തിലും ഒരു ഓവർ കുറവായിരുന്നു രാജസ്ഥാൻ എറിഞ്ഞത്. സാംസൺ, യുസ്വേന്ദ്ര ചാഹൽ, ആവേശ് ഖാൻ എന്നിവർ അമ്പയറുമായി തർക്കിച്ചെങ്കിലും, മുപ്പത് യാർഡ് സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർക്ക് പകരം നാല് പേരെ മാത്രമേ ടീമിന് നിർത്താനായുള്ളൂ.

ഏപ്രിൽ 10ന് ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലും കുറഞ്ഞ ഓവർ-റേറ്റ് കുറ്റത്തിന് രാജസ്ഥാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് രാജസ്ഥാനെ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അന്നും 12 ലക്ഷം രൂപ നായകനായ സഞ്ജു സാംസണ് പിഴയിട്ടിരുന്നു.

Advertisment

ഐപിഎല്ലിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് ടൂർണമെന്റിൽ തലപ്പത്താണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. എല്ലാ മത്സരങ്ങളിലും ടീം ഗെയിം പുറത്തെടുത്താണ് പിങ്ക് ആർമി ജയം പിടിച്ചെടുത്തത്. വിക്കറ്റ് വേട്ടയിലും റൺവേട്ടയിലും രാജസ്ഥാൻ താരങ്ങൾ മുന്നേറ്റം പ്രകടിപ്പിക്കുന്നുണ്ട്.

Read More Sports News Here

Rajastan Royals IPL 2024 Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: