scorecardresearch

എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'

ആദ്യ പവർ പ്ലേ കഴിയുമ്പോൾ ഡൽഹി ക്യാപിറ്റൽസ് അതിശക്തമായ നിലയിലായിരുന്നു. ഷഫാലി വർമ്മയും ക്യാപ്റ്റൻ മെഗ് ലാന്നിങും ചേർന്ന് മിന്നൽ തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. പിന്നീട് സംഭവിച്ചത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മാത്രം സാധിക്കുന്നൊരു മാജിക്കായിരുന്നു.

ആദ്യ പവർ പ്ലേ കഴിയുമ്പോൾ ഡൽഹി ക്യാപിറ്റൽസ് അതിശക്തമായ നിലയിലായിരുന്നു. ഷഫാലി വർമ്മയും ക്യാപ്റ്റൻ മെഗ് ലാന്നിങും ചേർന്ന് മിന്നൽ തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. പിന്നീട് സംഭവിച്ചത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മാത്രം സാധിക്കുന്നൊരു മാജിക്കായിരുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
RCB | Ellys Perry | Sophie Molineux

ഓസീസ് സ്പിന്നർ സോഫി മോളിനക്സിന് പന്തേൽപ്പിക്കുമ്പോൾ സ്മൃതി മന്ദാനയ്ക്ക് അറിയാമായിരുന്നു ഒരു വിക്കറ്റ് കളി തിരിക്കുമെന്ന്. ഓസീസ് സ്പിന്നർ ക്യാപ്ടന്റെ പ്രതീക്ഷ തെറ്റിച്ചില്ല (ഫൊട്ടോ: X/ Royal Challengers Bangalore)

വനിതാ പ്രീമിയർ ലീഗിന്റെ ഫൈനലിൽ ആദ്യ പവർ പ്ലേ കഴിയുമ്പോൾ ഡൽഹി ക്യാപിറ്റൽസ് 61/0 എന്ന സ്കോറിൽ അതിശക്തമായ നിലയിലായിരുന്നു. ഷഫാലി വർമ്മയും ക്യാപ്റ്റൻ മെഗ് ലാന്നിങും ചേർന്ന് മിന്നൽ തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. പിന്നീട് സംഭവിച്ചത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മാത്രം സാധിക്കുന്നൊരു മാജിക്കായിരുന്നു.

Advertisment

അസാദ്ധ്യമായൊരു തിരിച്ചുവരവെന്ന് തന്നെ പറയാം. ടൂർണമെന്റിൽ അതേവരെ തോൽവിയറിയാതെ മുന്നേറിയ ഡൽഹിയുടെ പെൺപടയെ സ്പിന്നർമാരുടെ കരുത്തിൽ ചെറിയ സ്കോറിൽ എറിഞ്ഞിട്ട ബാംഗ്ലൂരിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടേയില്ല. കളിയിലെ താരമായ ഓസീസ് സ്പിന്നർ സോഫി മോളിനക്സിന് പന്തേൽപ്പിക്കുമ്പോൾ സ്മൃതി മന്ദാനയ്ക്ക് അറിയാമായിരുന്നു ഒരു വിക്കറ്റ് കളി തിരിക്കുമെന്ന്. ഓസീസ് സ്പിന്നർ ക്യാപ്ടന്റെ പ്രതീക്ഷ തെറ്റിച്ചില്ല.

എട്ടാം ഓവറിൽ സോഫി മോളിനക്സിന്റെ മാസ്മരിക സ്പെല്ലിൽ മൂന്ന് ഡൽഹി താരങ്ങളാണ് കൂടാരം കയറിയത്. ഓവർ അവസാനിക്കുമ്പോൾ 65/3 എന്ന നിലയിലേക്ക് അവർ വീണു. നാല് പന്തുകൾക്കിടയിലാണ് മൂന്ന് വിക്കറ്റും വീണത്. കലാശപ്പോരിൽ സോഫി സമ്മാനിച്ച ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഡൽഹിയെ സമ്മതിക്കാതെ മലയാളി താരം ആശ ശോഭനയും ശ്രേയാങ്ക പാട്ടീലും ചേർന്നു വരിഞ്ഞുമുറുക്കി. മൂന്ന് സ്പിന്നർമാരും ചേർന്ന് ഡൽഹിയുടെ ഒമ്പത് വിക്കറ്റുകളാണ് പങ്കിട്ടെടുത്തത്.  സോഫി മോളിനക്സിന്റെ ഒരു റണ്ണൊട്ടും ചേർന്നപ്പോൾ ഡൽഹിയുടെ ഇന്നിങ്സ് 113 റൺസിലൊതുങ്ങി.

Advertisment

പേസർമാർ തല്ലുവാങ്ങിയപ്പോൾ കൃത്യമായ പദ്ധതികളോടെ സ്പിന്നർമാരെ നേരത്തെ പന്തെറിയാൻ കൊണ്ടുവന്ന ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ ആസൂത്രണ മികവിനും കയ്യടിക്കാതെ വയ്യ. ഫീൽഡർമാരും ബോളർമാരും മികച്ച നിലവാരം പുലർത്തിയപ്പോൾ ഒരു വിന്നിങ് സ്കോർ പടുത്തുയർത്താൻ ഡൽഹി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. 

ശ്രേയാങ്ക പാട്ടീൽ എന്ന യുവതാരം ഫൈനലിൽ നാല് വിക്കറ്റുകൾ വീഴ്ത്തി മികവ് കാട്ടി. ടൂർണമെന്റിലെ എമർജിങ് പ്ലേയർ പുരസ്കാരവും ഈ പെൺകുട്ടി കൈക്കലാക്കി. മത്സരത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ഓസ്ട്രേലിയയുടെ സോഫി മോളിനക്സ് തന്നെയായിരുന്നു ഫൈനലിലെ താരം. മൂന്ന് വിക്കറ്റും ഒരു റണ്ണൌട്ടും നേടിയാണ് താരം കളി ബാംഗ്ലൂരിന് അനുകൂലമാക്കിയത്. 

ബാംഗ്ലൂരിന്റെ ചേസിങ് അനായാസമായിരുന്നില്ല. ഡൽഹി ബോളർമാർ പരമാവധി റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ സ്മൃതി മന്ദാനയുടേയും (31) സോഫി ഡിവൈനിന്റേയും (32) ബുദ്ധിപരമായ നീക്കം കളി അവർക്ക് അനുകൂലമാക്കി. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ഓപ്പണർമാർ സിംഗിളുകളിലൂടെ സ്കോർ ഉയർത്തി.

റൺറേറ്റിന്റെ ഭീഷണി വരാതിരിക്കാൻ ഇടയ്ക്ക് ഫോറുകളും ഇരുവരും കണ്ടെത്തി. പിന്നീട് ഇരുവരും പുറത്തായ ശേഷമെത്തിയ ഓസീസ് സൂപ്പർതാരം എല്ലിസ് പെറിയും (35) ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷും (17) ചേർന്ന് വലിയ അപകടമൊന്നും കൂടാതെ മൂന്ന് പന്ത് ശേഷിക്കെ വിജയറൺ കണ്ടെത്തി.

പരമ്പരയിൽ ആടിയുലയുന്ന കപ്പൽ പോലെയായിരുന്നു ബാംഗ്ലൂരിന്റെ സാഹസികയാത്ര.  ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പിന്നീടുള്ള മൂന്ന് മത്സരങ്ങൾ തോറ്റ് ബാംഗ്ലൂരിന്റെ പ്ലേ ഓഫും സെമി സാധ്യതയും മങ്ങിയിരിക്കെയാണ് മുംബൈക്കെതിരെ അവസാന ലീഗ് മത്സരത്തിൽ എലീസ് പെറി അവിസ്മരണീയമായ ഒറ്റയാൾ പോരാട്ടം നടത്തുന്നത്. വിലപ്പെട്ട 40 റൺസും 15 റൺസിന് 6 വിക്കറ്റും പെറി നേടി. വനിതാ പ്രിമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഓൾറൗണ്ട് പ്രകടനവും ഇതായിരുന്നു.

മുംബൈക്കെതിരെ നടന്ന പ്ലേ ഓഫിൽ 135 എന്ന താരതമ്യേന ചെറിയ സ്കോറിന് മുന്നിൽ മന്ദാനയടക്കമുള്ള ബാറ്റർമാരെല്ലാം മടങ്ങിയപ്പോൾ 50 ബോളിൽ 66 റൺസ് നേടി ടീമിന് ഒറ്റയ്ക്ക് ഫൈനൽ ബെർത്ത് നേടി കൊടുക്കാൻ ഓസീസ് താരത്തിനായി.

ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ഫൈനലിൽ സ്മൃതി മന്ദാനയും ഡിവൈനും ടീമിന് നൽകിയ മികച്ച തുടക്കം മുതലാക്കി ക്ഷമയോടെ 35 റൺസ് നേടി ടീമിനെ കിരീടത്തിലേക്ക് നയിച്ച് ടൂർണമെന്റ് ടോപ് സ്കോറർക്കുള്ള ( 9 മത്സരങ്ങളിൽ നിന്ന് 347 റൺസ്) ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. ടൂർണമെന്റിൽ ഏഴു വിക്കറ്റുകളും പെറി നേടി.

Read More

Royal Challengers Banglore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: