scorecardresearch

'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്

2017ൽ ടി20 ക്രിക്കറ്റിലൂടെ ദേശീയ ടീമിൽ അരങ്ങേറിയ താരം 2019ൽ ഏകദിന ക്രിക്കറ്റിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. നാലര വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ബുമ്ര-സിറാജ്-ഷമി പേസ് ത്രയത്തിലെ പ്രധാനിയായി അദ്ദേഹം മാറിക്കഴിഞ്ഞു.

2017ൽ ടി20 ക്രിക്കറ്റിലൂടെ ദേശീയ ടീമിൽ അരങ്ങേറിയ താരം 2019ൽ ഏകദിന ക്രിക്കറ്റിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. നാലര വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ബുമ്ര-സിറാജ്-ഷമി പേസ് ത്രയത്തിലെ പ്രധാനിയായി അദ്ദേഹം മാറിക്കഴിഞ്ഞു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohammed Siraj | ICC | Rankings

ഇന്ത്യൻ ക്രിക്കറ്റിലെ ബുമ്ര-സിറാജ്-ഷമി പേസ് ത്രയത്തിലെ പ്രധാനിയായി അദ്ദേഹം മാറിക്കഴിഞ്ഞു (ഫയൽ ചിത്രം)

ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ പേസറായ മുഹമ്മദ് സിറാജ്. 2017ൽ ടി20 ക്രിക്കറ്റിലൂടെ ദേശീയ ടീമിൽ അരങ്ങേറിയ താരം 2019ൽ ഏകദിന ക്രിക്കറ്റിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. നാലര വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ബുമ്ര-സിറാജ്-ഷമി പേസ് ത്രയത്തിലെ പ്രധാനിയായി അദ്ദേഹം മാറിക്കഴിഞ്ഞു. എന്നാൽ 2019ൽ താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.

Advertisment

"എന്റെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു. അത് മാത്രമായിരുന്നു കുടുംബത്തിന്റെ ആകെ വരുമാനം. പിതാവിന് പിന്തുണ ലഭിക്കാൻ താൻ കാറ്ററിങ് ജോലിക്ക് പോയിരുന്നു. റൊമാലി റൊട്ടി പാചകം ചെയ്യുന്നതിനിടയിൽ ഒരിക്കൽ എന്റെ കൈയ്യിൽ തീപിടിച്ചിട്ടുണ്ട്. എന്നാലും കാര്യമായി പരിക്കില്ലാതെ രക്ഷപ്പെട്ടു," സിറാജ് പറഞ്ഞു.

"എന്റെ കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എപ്പോഴും ഞാൻ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുവാനാണ് എന്നോട് കുടുംബം ആവശ്യപ്പെട്ടത്. കുടുംബ പ്രാരാബ്ധങ്ങൾ കാരണം 2019ൽ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെ കുറിച്ച് ​ഗൗരവമായി ആലോച്ചിരുന്നു," സിറാജ് പറഞ്ഞു.

ടെന്നീസ് ബോൾ ക്രിക്കറ്റാണ് തന്നെ മികച്ച പേസറാക്കി മാറ്റിയതെന്നും ആർസിബിയുടെ പ്രധാന പേസർ പറഞ്ഞു. "കഠിനാദ്ധ്വാനം ഒരിക്കലും വെറുതെയാകില്ലെന്ന് എനിക്ക് മനസിലായി. ഒരുപക്ഷേ അതിന് ഫലം വൈകുമായിരിക്കും. എങ്കിലും എപ്പോഴാണെങ്കിലും കഠിനാദ്ധ്വാനത്തിന് ഫലം ഉണ്ടാകും," ഇന്ത്യൻ ക്രിക്കറ്റ് താരം കൂട്ടിച്ചേർത്തു.

Read More

Advertisment
Mohammed Siraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: