scorecardresearch

സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ

സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം യാസീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് സഞ്ജുവിന്റെ ശ്രദ്ധയില്‍പെടുകയും വീഡിയോ കോള്‍ ചെയ്ത ശേഷം അടുത്ത തവണ നാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നുള്ള ഉറപ്പും നല്‍കി.

സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം യാസീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് സഞ്ജുവിന്റെ ശ്രദ്ധയില്‍പെടുകയും വീഡിയോ കോള്‍ ചെയ്ത ശേഷം അടുത്ത തവണ നാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നുള്ള ഉറപ്പും നല്‍കി.

author-image
Sports Desk
New Update
sanju samson | muhammed yaseen

മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

സോഷ്യൽ മീഡിയയിലെ മിന്നും താരവും ഭിന്നശേഷിക്കാരനുമായ മുഹമ്മദ് യാസീനൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം യാസീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് സഞ്ജുവിന്റെ ശ്രദ്ധയില്‍പെടുകയും വീഡിയോ കോള്‍ ചെയ്ത ശേഷം അടുത്ത തവണ നാട്ടിലെത്തുമ്പോൾ നേരിൽ കാണാമെന്നുള്ള ഉറപ്പും നല്‍കി.

Advertisment

എന്തായാലും കുഞ്ഞു ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് സഞ്ജു. പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ രാജസ്ഥാൻ റോയൽസ് ടീമംഗങ്ങൾക്കൊപ്പം പരിശീലനത്തിലായിരുന്നു അദ്ദേഹം. യാസീനൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും ചെയ്തു. സഞ്ജുവിന് യാസീന്‍ പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. ആദ്യ പന്ത് അനായാസം മുട്ടിയ സഞ്ജുവിന്, യാസീനെറിഞ്ഞ രണ്ടാമത്തെ പന്ത് നേരിടാൻ പ്രയാസപ്പെടേണ്ടി വന്നു. ജന്മനാ ഇരു കൈകളുമില്ലാത്ത അത്ഭുത ബാലന്റെ പേസ് സഞ്ജുവിനെ പോലും ഞെട്ടിച്ചു.

യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജുവിന്റ സിപ്ലിസിറ്റിയെ പുകഴ്ത്തുകയാണ് ആരാധകര്‍. നിലവിൽ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ നന്നായി കളിച്ച ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുകയാണ് താരത്തിന്റെ ലക്ഷ്യം.

Advertisment

അടുത്തിടെ ഏകദിന ടീമിലിടം നേടി ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ സഞ്ജു, ഒരു കോടി പ്രതിഫലം ലഭിക്കുന്ന ബിസിസിഐയുടെ സി ഗ്രേഡ് സെന്‍ട്രല്‍ കരാറിലെ സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു.

Read More

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: