/indian-express-malayalam/media/media_files/yaG1tySEewlAjcjfqP8H.jpg)
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജെയ്സ്വാൾ പ്ലേയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു (ഫൊട്ടോ: X/ ബിസിസിഐ)
ഇന്ത്യൻ ടീമിലെ യുവ പ്രതിഭയും വെടിക്കെട്ട് ഓപ്പണറുമായ യശസ്വി ജെയ്സ്വാളിനെ ഐസിസി കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു. ഐസിസി പ്ലേയർ ഓഫ് ദി മന്ത് അവാർഡാണ് താരത്തെ തേടിയെത്തിയത്. ഫെബ്രുവരിയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജെയ്സ്വാൾ 560 റൺസാണ് വാരിയത്. 112 ആവറേജോടെയാണ് താരം ബാറ്റ് വീശിയത്. ഫെബ്രുവരിയിൽ മാത്രം 20 സിക്സറും അദ്ദേഹം പറത്തി.
താരത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നെങ്ങും അഭിനന്ദന പ്രവാഹമാണ്. ജെയ്സ്വാളിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസും രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ജെയ്സ്വാൾ പ്ലേയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Yashasvi Jaiswal and Annabel Sutherland have been named the ICC Men's and Women's Players of the Month for February 2024.
— CricTracker (@Cricketracker) March 12, 2024
Yashasvi Jaiswal (560 runs at an average of 112 including 20 sixes)
Annabel Sutherland (229 runs and claimed seven wickets) pic.twitter.com/rBBqhmq9zP
ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും യശസ്വി ജെയ്സ്വാൾ മുന്നേറിയിരുന്നു. മികച്ച ടെസ്റ്റ് ബാറ്റർമാരുടെ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ കൂടി മെച്ചപ്പെടുത്തി പന്ത്രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ താരമെത്തിയത്. രോഹിത് ശർമ്മയാണ് ജെയ്സ്വാളിന് വേണ്ടി വഴിമാറിക്കൊടുത്തത്. രോഹിത് പതിമൂന്നാം സ്ഥാനത്തും വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തുമാണുള്ളത്. ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന കോഹ്ലി രണ്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി.
3 games. 560 runs. Yashasvi Jaiswal, truly ICC’s Player of the Month 🏆 pic.twitter.com/nz233ruBgt
— Rajasthan Royals (@rajasthanroyals) March 12, 2024
ടെസ്റ്റിൽ അരങ്ങേറിയ ധ്രുവ് ജുറേലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇടംനേടിയ ജുറേൽ 31 സ്ഥാനങ്ങൾ മുന്നേറിയാണ് 69ൽ എത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.