/indian-express-malayalam/media/media_files/fclsBI8xJb7jU7MgCu1b.jpg)
ധർമ്മശാലയില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നേടിയ ആധികാരിക ജയത്തോടെ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കി രോഹിത്തും സംഘവും (ഫൊട്ടോ: X/ BCCI)
ധർമ്മശാലയില്‍ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നേടിയ ആധികാരിക ജയത്തോടെ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കി രോഹിത്തും സംഘവും. അവസാന ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്സിൽ നാലു വിക്കറ്റുമായി തിളങ്ങിയ രവിചന്ദ്രൻ അശ്വിൻ രണ്ടാമിന്നിങ്സിൽ അഞ്ച് വിക്കറ്റുമായി തിളങ്ങി. നൂറാം ടെസ്റ്റ് മാച്ചിൽ ഓർത്തിരിക്കുന്ന ബോളിങ് പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബോളർ നേടുന്ന ഏറ്റവുമുയർന്ന അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡ് അശ്വിൻ സ്വന്തം പേരിലാക്കി. കരിയറിലെ 36ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ധർമ്മശാലയിലെ രണ്ടാം ഇന്നിങ്സിൽ നേടിയത്. 14 ഓവറുകളിൽ 77 റൺസ് വിട്ടുനൽകിയാണ് രാജസ്ഥാൻ താരം റെക്കോർഡ് ബുക്കിലിടം നേടിയത്.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ കുൽദീപും ജസ്പ്രീത് ബുമ്രയും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ആകെ 7 വിക്കറ്റും 30 റൺസും നേടിയ കുൽദീപ് യാദവാണ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. 84 റൺസെടുത്ത ജോ റൂട്ടിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം വൈകിപ്പിച്ചത്. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇം​ഗ്ലണ്ട് വലിയ തകർച്ചയാണ് നേരിട്ടത്. ജോ റൂട്ടിന് പിന്തുണ നൽകാൻ ഇം​ഗ്ലണ്ട് നിരയിൽ ആരും തയ്യാറായില്ല.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. ഇം​ഗ്ലണ്ടിനായി സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആൻഡേഴ്സൺ ടെസ്റ്റ് കരിയറിൽ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്. സ്‌കോര്‍ - ഇംഗ്ലണ്ട്: 218,195, ഇന്ത്യ-477.
Read More
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : india vs England Live Score, 5th Test
- ധർമശാല ഈ കൈകളിൽ ഭദ്രം; അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിൻ മാജിക്ക്: India vs England Live Score, 5th Test
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us