/indian-express-malayalam/media/media_files/iH4zrRuL4BIGSVcXWcz5.jpg)
IND vs ENG Live Score, 5th Test Day 1
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ കരുത്തുകാട്ടി സ്പിന്നർമാർ. അഞ്ചാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 218 റൺസിന് പുറത്ത്. സ്‌പിന്നര്‍ കുല്‍ദീപ് യാദവിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ പിൻബലത്തോടെയാണ് ആദ്യ ദിനം മൂന്നാം സെഷനിന്‍റെ തുടക്കത്തില്‍ തന്നെ 57.4 ഓവറില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയത്. 15 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് 5 വിക്കറ്റ് നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 9. 2 ഓവറിൽ 45 റൺസ് നേടി. രോഹിത് ശർമ്മയും 21 (24) യശസ്വി ജയ്‌സ്വാളും 24 (32) ബാറ്റിങ് തുടരുന്നു.
100-ാം ടെസ്റ്റ് മത്സരം കളിക്കുന്ന ഇന്ത്യൻ താരം ആർ അശ്വിന്റെ 51 പന്തിലെ 4 വിക്കറ്റ് പ്രകടനവും, ഇംഗ്ലണ്ടിനെ നിസ്സാര സ്കേറിലൊതുക്കാൻ ഇന്ത്യയെ സഹായിച്ചു. ടീ ബ്രേക്കിന് ശേഷം ബെൻ ഫോക്സ് ബൗണ്ടറിനേടി സ്കോർ കാർഡ് ചലിപ്പിക്കാൻ തുടങ്ങിയിരുന്നു. ഫോക്‌സിനെ പുറത്താക്കി ഒമ്പതാം വിക്കറ്റിലെ 35 റൺസിൻ്റെ കൂട്ടുകെട്ട് അവസാനിപ്പിച്ച അശ്വിൻ, പിന്നീട് ജെയിംസ് ആൻഡേഴ്‌സൻ്റെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിൻ്റെ വാലറ്റം തകർക്കുകയും ചെയ്തു.
Catching game 🔛 point! ⚡️ ⚡️
— BCCI (@BCCI) March 7, 2024
Follow the match ▶️ https://t.co/jnMticF6fc#TeamIndia | #INDvENG | @ShubmanGill | @IDFCFIRSTBankpic.twitter.com/DdHGPrTMVL
മനോഹരമായ ധർമ്മശാലയിലെ ഗ്രൗണ്ടിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലായിരുന്നെങ്കിലും 81 റൺസിന് എട്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം സെഷനിൽ ഇംഗ്ലണ്ട് 94 റൺസിനിടെ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി.
ഇന്ത്യൻ പേസർമാരുടെ നീണ്ട ഓപ്പണിംഗ് സ്‌പെല്ലിനെ അതിജീവിച്ച് ഓപ്പണർ സാക് ക്രാലി അപരാജിത അർദ്ധ സെഞ്ച്വറി നേടി. വ്യാഴാഴ്ച ധർമ്മശാലയിൽ നടന്ന മത്സരത്തിൽ കുൽദീപ് യാദവ് (72ന് 5), ആർ അശ്വിൻ (51ന് 4) എന്നിവർ ഒമ്പത് വിക്കറ്റ് പങ്കിട്ടു, രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.