/indian-express-malayalam/media/media_files/IntOUK1iisCra8l7oSWL.jpg)
യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ എവിടെ കാണാം (ചിത്രം: എക്സ്/ഐപിഎൽ)
ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗളുരും തമ്മിലുള്ള തീപാറും മത്സരങ്ങളോടെയാണ് ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. സൂപ്പർ താരങ്ങളായ എംഎസ് ധോണിയും, വിരാട് കോഹിലിയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്.
The wait is over 🥳
— IndianPremierLeague (@IPL) February 22, 2024
𝙎𝘾𝙃𝙀𝘿𝙐𝙇𝙀 for the first 2⃣1⃣ matches of #TATAIPL 2024 is out!
Which fixture are you looking forward to the most 🤔 pic.twitter.com/HFIyVUZFbo
ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാർച്ച് 22 വെള്ളിയാഴ്ചയാണ് നടക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് (ചെപ്പോക്ക്) മത്സരം. വെള്ളിയാഴ്ച രാത്രി 8:00 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
𝐈𝐭'𝐬 𝐒𝐡𝐨𝐰𝐓𝐢𝐦𝐞!
— IndianPremierLeague (@IPL) March 21, 2024
The #TATAIPL is here and WE are ready to ROCK & ROLL 🎉🥳🥁
Presenting the 9 captains with PBKS being represented by vice-captain Jitesh Sharma. pic.twitter.com/v3fyo95cWI
ഐപിഎൽ മത്സരം എപ്പോൾ, എവിടെ കാണാം?
മത്സരത്തിലെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിനാണ് ലഭിച്ചിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം കാണാനാകും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും ജിയോ സിനിമാ ആപ്പിലും തത്സമയം സംപ്രേക്ഷണം കാണാം. ഉദ്ഘാടന ദിവസം രാത്രി 8 മണിക്കും, തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 3.30നും രാത്രി 7.30നും ആണ് മത്സരങ്ങൾ ലൈവായി കാണാനാകുക. ടോസ് 3 മണിക്കും 7 മണിക്കും ഇടും.
യുഎഇയിലെ ഐപിഎൽ മത്സരങ്ങൾ എപ്പോൾ കാണാം?
ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂരും തമ്മിലുള്ള ഉദ്ഘാടന മത്സരം വൈകിട്ട് 6.30ന് ആരംഭിക്കും. രണ്ട് മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ, ആദ്യ മത്സരം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. രണ്ടാം മത്സരം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.
യുഎഇയിൽ ഐപിഎൽ മത്സരങ്ങൾ എവിടെ കാണാം?
"STARZPLAY" ആപ്പിലൂം "CricLife 1"-ലും എല്ലാ മത്സരങ്ങളും യുഎഇയിൽ തത്സമയം കാണാനാകും.
Read More
- ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി
- എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് 'ഓസീസ് ഫയർ പവർ'
- 'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്
- പന്ത് 'ഫിറ്റാ'; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
- ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.