scorecardresearch

'രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല'; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്

കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുത് എന്നാണ് ആരാധകരുടെ ആവശ്യം

കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുത് എന്നാണ് ആരാധകരുടെ ആവശ്യം

author-image
Sports Desk
New Update
 KL Rahul | LSG owner | Bengaluru

രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുത് എന്നാണ് ആരാധകരുടെ ആവശ്യം (ഫൊട്ടോ: സ്ക്രീൻഗ്രാബ്)

ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽ വച്ച് പരസ്യമായി ശകാരിച്ച ടീം ഉടമ സഞ്ജീവ് ഗോയങ്കയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി ആരാധകർ. രാഹുൽ ഇനിയും ലഖ്നൗ ടീമിൽ തുടരരുത് എന്നാണ് ആരാധകരുടെ ആവശ്യം. കർണാടകക്കാരനായ രാഹുലിനെ സ്വീകരിക്കാൻ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തയാറാകണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. 

Advertisment

രാഹുലും ആര്‍സിബിയുടെ സൂപ്പർതാരം വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. രാഹുൽ ആർസിബിയിലേക്ക് തിരിച്ചെത്തണമെന്ന് ബെംഗളൂരു ആരാധകരും എക്സ് പ്ലാറ്റ്‌ഫോമിൽ ആവശ്യപ്പെട്ടു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായി രാഹുൽ മുമ്പ് കളിച്ചിട്ടുണ്ട്.

2013ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ ഐപിഎൽ കരിയർ തുടങ്ങിയ താരമാണ് കെ.എൽ. രാഹുൽ. 2014, 2015 സീസണുകളിൽ ഹൈദരാബാദ് താരമായ രാഹുൽ അടുത്ത സീസണിൽ ആർസിബിയിൽ തിരിച്ചെത്തി. പിന്നീട് പഞ്ചാബ് കിങ്സിൽ കളിച്ച ശേഷമാണ് കർണാടകയുടെ താരം ലഖ്നൗ സൂപ്പർ ജയന്റ്സിലെത്തുന്നത്.

Advertisment

ബുധനാഴ്ച്ച നടന്ന ഐപിഎല്‍ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പത്തു വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റുപോകാതെ 9.4 ഓവറിൽ സൺറൈസേഴ്സ് വിജയത്തിലെത്തി.

മത്സരത്തിൽ 33 പന്തുകൾ നേരിട്ട രാഹുൽ 29 റൺസെടുത്തു പുറത്തായിരുന്നു. 12 മത്സരങ്ങളിൽ ആറാം തോൽവി വഴങ്ങിയ ലഖ്നൗ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ടീമിന് ഇനി രണ്ടു കളികൾ കൂടി സീസണിൽ ബാക്കിയുണ്ട്.

Read More Sports News Here

Kl Rahul IPL 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: