scorecardresearch

ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ

ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ വിദഗ്ദ്ധ പാനലിലുള്ള മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, അമ്പാട്ടി റായ്ഡു, മുഹമ്മദ് കൈഫ്, മാത്യു ഹെയ്ഡൻ, ടോം മൂഡി തുടങ്ങിയവരാണ് ഈ പ്രവചനം നടത്തിയവരിൽ പ്രധാനികൾ.

ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ വിദഗ്ദ്ധ പാനലിലുള്ള മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, അമ്പാട്ടി റായ്ഡു, മുഹമ്മദ് കൈഫ്, മാത്യു ഹെയ്ഡൻ, ടോം മൂഡി തുടങ്ങിയവരാണ് ഈ പ്രവചനം നടത്തിയവരിൽ പ്രധാനികൾ.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
playoffs | IPL 2024

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് ഇതുവരെ ക്വാളിഫിക്കേഷൻ പട്ടം നേടിയത് (Photo: Instagram/ Rajasthan Royals, KKR)

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ രണ്ട് ടീമുകളാണ് പ്ലേ ഓഫിന് അർഹത നേടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് ഇതുവരെ ക്വാളിഫിക്കേഷൻ പട്ടം നേടിയത്. ഐപിഎൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്റെ വിദഗ്ദ്ധ പാനലിലുള്ള മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ പത്താൻ, അമ്പാട്ടി റായ്ഡു, മുഹമ്മദ് കൈഫ്, മാത്യു ഹെയ്ഡൻ, ടോം മൂഡി തുടങ്ങിയവരാണ് ഈ പ്രവചനം നടത്തിയവരിൽ പ്രധാനികൾ.

Advertisment

എല്ലാവരും ഒരേ സ്വരത്തിലാണ് പ്ലേ ഓഫിന് യോഗ്യത നേടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ചിരിക്കുന്നത്. വിരാട് കോഹ്ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ഉൾപ്പെടുത്താതെയാണ് ഇവരെല്ലാം പ്ലേ ഓഫ് ടീമുകളെ തിരഞ്ഞെടുത്തത്.

Advertisment

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് എന്നിവരാണ് പ്ലേ ഓഫിലെത്തുക എന്നാണ് പാനലിസ്റ്റുകളുടെ ഏകകണ്ഠേനയുള്ള പ്രവചനം.

അതേസമയം, ക്രിക്കറ്റ് നിരൂപകരുടെ ഈ പ്രവചനം തള്ളുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫാൻസ്. ഇവരുടെയെല്ലാം പ്രവചനങ്ങളെ കാറ്റിൽപറത്തി ബെംഗളൂരു പ്ലേ ഓഫിൽ സ്ഥാനം നേടുമെന്നാണ് ഫാൻസ് പറയുന്നത്. വൈൽഡ് കാർഡ് എൻട്രി പോലെ അവസാന നാലിൽ ബെംഗളൂരു കടക്കുമെന്നും ആരാധകർ അവകാശവാദങ്ങൾ ഉന്നയിച്ചു.

പ്ലേ ഓഫിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയിൽ ആർസിബിക്ക് പുറമെ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും കൂടിയുണ്ട്. ഡൽഹിയോട് തോറ്റ ലഖ്നൌ പ്ലേ ഓഫ് അവസരം തുലച്ചിരുന്നു. നിർണായക മത്സരത്തില്‍ ലഖ്‌നൗവിനെ 19 റണ്‍സിനാണ് റിഷഭ് പന്തും കൂട്ടരും തകര്‍ത്തെറിഞ്ഞത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും കൂട്ടരും പ്ലേ ഓഫ് ഉറപ്പിച്ചത്.

Read More Sports News Here

IPL 2024 India Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: