scorecardresearch

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?

2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വച്ചാണ് പുതിയ കോച്ചിനെ തേടുന്നത്.  ഇനി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്

2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വച്ചാണ് പുതിയ കോച്ചിനെ തേടുന്നത്.  ഇനി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്

author-image
Sports Desk
New Update
Stephen Fleming | Ricky Ponting

2021ലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി എത്തുന്നത് (Photo: X/ Johns.)

ഡൽഹി: ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് പകരമായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകർ എത്തുമെന്ന് സൂചന. പരിശീലകർക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും അന്തിമമായി രണ്ട് പേരിലേക്കാണ് ചർച്ച നീളുന്നത് എന്നാണ് ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisment

ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങും ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങുമാണ് ബിസിസിഐയുടെ മുൻഗണനാ പട്ടികയിലുള്ളത്. ഇരുവരും നീണ്ട കാലമായി ഐപിഎൽ ഫ്രാഞ്ചൈസികളിൽ പരിശീലക റോളിലുള്ളവരാണ്. ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്‌സിന്റേയും റിക്കി പോണ്ടിങ് ഡൽഹി ക്യാപിറ്റൽസിന്റേയും മുഖ്യ പരിശീലകരാണ്.

ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാൽ ഇവരിൽ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിനായി അടുത്ത ദിവസങ്ങളിൽ തന്നെ ബിസിസിഐ ചർച്ചകൾ പൂർത്തിയാക്കും. മൂന്ന് ഫോർമാറ്റിനും ഒരുപോലെ യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്.

Advertisment

പോണ്ടിങ്ങിനും ഫ്ലെമിങ്ങിനും ഇന്ത്യൻ ടീമിന്റെ പരിശീലന റോളിൽ താൽപ്പര്യം ഉണ്ടോയെന്ന് ആരാഞ്ഞ ശേഷമാകും പിന്നീടുള്ള കാര്യങ്ങൾ പരിഗണിക്കുക. മെയ് 27 വരെയാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ബിസിസിഐ സമയം നൽകിയിരിക്കുന്നത്. ജൂണ്‍ 29ന് അവസാനിക്കുന്ന ടി20 ലോകകപ്പോടെയാണ് നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്.

തുടര്‍ന്നുള്ള 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വച്ചാണ് പുതിയ കോച്ചിനെ തേടുന്നത്.  ഇനി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലിലും എത്തിയിരുന്നു.

Read More Sports News Here

Indian Cricket Team Rahul Dravid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: