scorecardresearch

മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും

തു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോ ട്വീറ്റ് ചെയ്തു. രണ്ട് വർഷത്തെ കരാറിലാണ് ഗോവൻ മുന്നേറ്റനിര താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്

തു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോ ട്വീറ്റ് ചെയ്തു. രണ്ട് വർഷത്തെ കരാറിലാണ് ഗോവൻ മുന്നേറ്റനിര താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala blasters | bengaluru fc

രണ്ട് വർഷത്തെ കരാറിലാണ് ഗോവൻ മുന്നേറ്റനിര താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത് (ഫയൽ ചിത്രം)

എഫ്.സി ഗോവയുടെ മിന്നും താരമായ മൊറോക്കൻ ഫോർവേഡ് നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോ ട്വീറ്റ് ചെയ്തു. രണ്ട് വർഷത്തെ കരാറിലാണ് ഗോവൻ മുന്നേറ്റനിര താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

Advertisment

ഇവാൻ വുകോമനോവിച്ചിന് ശേഷം ടീമിൻ്റെ ചുമതല ആരെടുത്താലും, നോഹ കെബിഎഫ്‌സിയിൽ മികച്ച പ്രകടനം കാഴ്ചവെക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ എഫ്‌സി ഗോവയിൽ ചെയ്തതിനേക്കാൾ മികച്ച പ്രകടനം താരം പുറത്തെടുക്കുമെന്നും മാർക്കസ് എക്സിൽ കുറിച്ചു.

Advertisment

അവസാനത്തെ രണ്ട് സീസണുകളിലായി 43 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഈ മൊറോക്കൻ ഫോർവേഡ്. ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 11 ഗോളുകലും അഞ്ച് അസിസ്റ്റുകളും താരം സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 20 ഗോളും 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. മൂന്ന് കോടി രൂപയോളമാണ് നോഹയുടെ വാർഷിക വരുമാനം.

Read More Sports News Here

Kerala Blasters Fc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: