scorecardresearch

Shubman Gill: കഴിഞ്ഞ ടെസ്റ്റിൽ 'ഡ്രിങ്ക്സ് ബോയ്'; ഇപ്പോൾ ക്യാപ്റ്റൻ; ദുരന്തമാണോ കാത്തിരിക്കുന്നത്?

India Test Squad Announcement For England Tour: രോഹിത്തിന് ശേഷം ആര് എന്ന ചോദ്യം മുൻപിൽ കണ്ട് ഇലവനിൽ സ്ഥാനം ഉറപ്പുള്ള, ക്യാപ്റ്റൻസിയിൽ മികവ് കാണിക്കുന്ന താരത്തെ വളർത്തിയെടുക്കുന്നതിൽ ബിസിസിഐ പരാജയപ്പെട്ടോ?

India Test Squad Announcement For England Tour: രോഹിത്തിന് ശേഷം ആര് എന്ന ചോദ്യം മുൻപിൽ കണ്ട് ഇലവനിൽ സ്ഥാനം ഉറപ്പുള്ള, ക്യാപ്റ്റൻസിയിൽ മികവ് കാണിക്കുന്ന താരത്തെ വളർത്തിയെടുക്കുന്നതിൽ ബിസിസിഐ പരാജയപ്പെട്ടോ?

author-image
Sports Desk
New Update
Gill, IND vs AUS, Cricket

Shubman Gill (File Photo)

india Test Squad Announcement For England Tour: ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം. 24കാരനായ ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ക്യാപ്റ്റൻസി ബിസിസി നൽകുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്, പ്ലേയിങ് ഇലവനിൽ തന്റെ സ്ഥാനം ഉറപ്പിക്കാനാവാത്ത താരത്തെയാണോ ടെസ്റ്റ് ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്? ബുമ്ര, രാഹുൽ, ഋഷഭ് പന്ത് എന്നിവരുടെ ക്യാപ്റ്റൻസിയിൽ സെലക്ടമാർക്ക് പൂർണ വിശ്വാസമില്ല എന്നതാണ് ഈ ചോദ്യത്തിന് ഉത്തരം. 

Advertisment

ധോണി ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിൽ വെച്ച് ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പിന്നെയാര് എന്ന ചോദ്യത്തിന് അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ രോഹിത്തിന് ശേഷം ആര് എന്ന ചോദ്യം മുൻപിൽ കണ്ട് പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള, ക്യാപ്റ്റൻസിയിൽ മികവ് കാണിക്കുന്ന ഒരു താരത്തെ വളർത്തിയെടുക്കുന്നതിൽ ബിസിസിഐ പരാജയപ്പെട്ടോ? 

Read Also: India Test Squad Announcement: ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ; ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്ക്വാഡിൽ ഇവരെല്ലാം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഗില്ലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിരുന്നു. ആ താരത്തെയാണ് പിന്നാലെ വരുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ക്യാപ്റ്റനായി പ്രഖ്യാപിക്കുന്നത്. അതും 2024ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റിങ്ങിൽ പ്രയാസപ്പെട്ട താരം.. ആ മോശം പ്രകടനത്തോടെ ടെസ്റ്റ് ടീമിൽ നിന്ന് സ്ഥാനം നഷ്ടമായ താരം. 

Advertisment

ഇന്ത്യ നാണംകെട്ട് മടങ്ങിയ ബോർഡർ ഗാവസ്കർ ട്രോഫിയിൽ മെൽബൺ ടെസ്റ്റിൽ 'ഡ്രിങ്ക്സ് ബോയ്' ആയിരുന്നു ഗിൽ. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ രോഹിത് ശർമ പ്ലേയിങ് ഇലവനിൽ നിന്ന് മാറി നിന്നതോടെയാണ് ഗില്ലിന് കളിക്കാനായത്. 

Read Also: Rohit Sharma: രോഹിത് ആഗ്രഹിച്ചത് ധോണി സ്റ്റൈൽ; ബിസിസിഐ അനുവദിച്ചില്ല; റിപ്പോർട്ട്

ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിനെ ഗിൽ നയിച്ച വിധം സെലക്ടർമാരെ ആകർശിച്ചു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഋഷഭ് പന്തിന്റെ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായി. കെ എൽ രാഹുൽ ഡൽഹിയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറായില്ല. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കിടെ രാഹുൽ റെഡ് ബോൾ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ് എന്നതും മറക്കാനാവില്ല. 

യുവരാജാവിന് മുൻപിലെ വഴികൾ ദുഷ്കരം

ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവ് എന്ന വിശേഷണമാണ് ഗില്ലിന് മേലുള്ളത്. ശാന്തനും സമചിത്തതയുള്ളതുമായ പ്രകൃതം. അതിനൊപ്പം തന്നെ ആക്രമണോത്സുകത പുറത്തെടുക്കാനും സാധിക്കുന്ന ശൈലി. ഗില്ലിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. 

Also Read: ആരാണ് മുഹമ്മദ് ഇനാൻ? ഇന്ത്യൻ അണ്ടർ 19 ടീമിൽ മലയാളി ലെഗ് സ്പിന്നർ

ഇംഗ്ലണ്ട് പര്യടനം എന്നത് എന്നും ഇന്ത്യൻ ടീമിന് ദുഷ്കരമാണ്. 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ 4-0ന് ആണ് ഇന്ത്യ നാണംകെട്ടത്. 2014ൽ ട്രെന്റ് ബ്രിഡ്ജിൽ സമനിലയും ലോർഡ്സിലും ജയിച്ചെങ്കിലും പിന്നെ വന്ന മൂന്ന് ടെസ്റ്റിലും തോറ്റ് പരമ്പര കൈവിട്ടു. 2018ലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങൾ. 2021ൽ ആദ്യ ടെസ്റ്റ് സമനിലയാവുകയും രണ്ടാം ടെസ്റ്റ് ലോർഡ്സിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാൽ 2-2ന് സമനില പിടിക്കാൻ ഇംഗ്ലണ്ടിനായി. 

ധോണിയും കോഹ്ലിയുമെല്ലാം ക്യാപ്റ്റൻസിയിൽ പരാജയപ്പെട്ടിടത്തേക്കാണ് തന്റെ ആദ്യ ടെസ്റ്റ് ക്യാപ്റ്റൻസി ദൗത്യവുമായി ഗിൽ പോകുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏറ്റവും മുതിർന്ന താരം. ഇംഗ്ലണ്ട് പര്യടനത്തോടെയാണ് അടുത്ത ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിന് തുടക്കമാവുന്നത്. കാര്യങ്ങൾ ഗില്ലിനും ഇന്ത്യൻ ടെസ്റ്റ് ടീമിനും അനുകൂലം അല്ല എന്ന് വ്യക്തം. 

Read More

india vs england indian cricket Indian Cricket Players Indian Cricket Team Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: