/indian-express-malayalam/media/media_files/2024/11/17/5mBrLwFOhueKrS6G42x3.jpg)
Rohit Sharma (File Photo)
Rohit Sharma's Test Retirement: എം എസ് ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചതിന് സമാനമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് പടിയറങ്ങാനാണ് രോഹിത് ശർമ ആഗ്രഹിച്ചിരുന്നതെന്ന് റിപ്പോർട്ട്. എന്നാൽ ബിസിസിഐ രോഹിത് ശർമയുടെ ഈ തീരുമാനം തള്ളിയത് താരത്തെ പ്രകോപിപ്പിച്ചതായും ഇതോടെ പരമ്പരയ്ക്ക് മുൻപ് തന്നെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു എന്നും സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിന് ഇടയിൽ വെച്ചാണ് ധോണി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഇടയിൽ വെച്ച് വിരമിക്കൽ പ്രഖ്യാപിക്കാനാണ് രോഹിത്തും താത്പര്യപ്പെട്ടിരുന്നത്. എന്നാൽ ബിസിസിഐ ഇത് നിരസിക്കുകയായിരുന്നു എന്ന് സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇംഗ്ലണ്ട് പര്യടനത്തിന് ഇടയിൽ മറ്റ് സംഭവങ്ങളൊന്നും ഉണ്ടാകരുത്, ഇത് ടീമിന്റെ ശ്രദ്ധ തിരിക്കും എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. രോഹിത് ശർമയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തയ്യാറായിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം നൽകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് വിരമിക്കൽ പ്രഖ്യാപനത്തിലേക്ക് രോഹിത് എത്തിയത് എന്നും സ്കൈ സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിൽ ഭിന്നത
ടെസ്റ്റ് ക്രിക്കറ്റിൽ ഇനി ഇന്ത്യയെ ആര് നയിക്കും എന്ന കാര്യത്തിൽ സെലക്ടർമാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് റിപ്പോർട്ട്. ബുമ്രയെ ക്യാപ്റ്റനാക്കിയാൽ താരത്തിന്റെ ജോലിഭാരം കൂടുകയും ഇത് കൂടുതൽ ഫിറ്റ്നസ് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും എന്ന് സെലക്ടർമാർക്കിടയിൽ അഭിപ്രായമുണ്ട്.
ശുഭ്മാൻ ഗില്ലിന്റെ പേരാണ് സെലക്ടർമാരുടെ പരിഗണനയിൽ പിന്നെയുള്ളത്. എന്നാൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സാധിക്കാത്ത ഗില്ലിനെ ക്യാപ്റ്റനാക്കുന്നതിനോട് സെലക്ഷൻ കമ്മറ്റിയിൽ പലർക്കും വിയോജിപ്പുണ്ട്. ഇവർ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഋഷഭ് പന്തിന്റെ പേര് നിർദേശിക്കുന്നു.
Read More
- ലക്നൗവിനെ പുറത്താക്കി ഹൈദരാബാദ്; ഒരു പ്ലേഓഫ് സ്ഥാനത്തിനായി ഇനി രണ്ട് ടീമുകൾ
- Rishabh Pant IPL: 27 കോടിയല്ലേ വെള്ളത്തിലായത്! കലിപ്പിച്ച് മടങ്ങിപ്പോയി സഞ്ജീവ് ഗോയങ്ക
- Punjab Kings IPL: ശ്രേയസിന് ലഭിക്കേണ്ട ക്രെഡിറ്റ് ഗംഭീർ തട്ടിയെടുത്തു; ദയയില്ലാതെ ഗാവസ്കർ
- 10 ലക്ഷത്തിന് മുംബൈയിൽ; സൂര്യയുടെ ആസ്തി എത്ര എന്നറിയുമോ? അമ്പരപ്പിക്കുന്ന ആഡംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.