/indian-express-malayalam/media/media_files/2025/04/05/iW1L5LWE450iBrJg3HS2.jpg)
Sanju Samson, Shreyas Iyer Photograph: (IPL, Instagram)
Shreyas Iyer Punjab Kings IPL 2025: 11 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പഞ്ചാബ് കിങ്സ് ഐപിഎൽ പ്ലേഓഫിലെത്തുന്നത്. പഞ്ചാബ് പ്ലേഓഫിലെത്തുമ്പോൾ കയ്യടിയെല്ലാം ക്യാപ്റ്റൻ ശ്രേയസ് അയ്യറിനാണ്. കാരണം ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേഓഫ് പ്രവേശന കാത്തിരിപ്പ് അവസാനിപ്പിക്കുകയും കൊൽക്കത്തയെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്ത് ഇപ്പോൾ പഞ്ചാബിനേയും തന്റെ കൈകളിൽ സുരക്ഷിതമാക്കുകയാണ് ശ്രേയസ്.
ശ്രേയസ് അയ്യരെ പ്രശംസ കൊണ്ട് മൂടുന്നതിനൊപ്പം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പരിശീലകനായിരുന്ന ഗൗതം ഗംഭീറിനെ കുത്തുകയും ചെയ്യുകയാണ് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗാവസ്കർ. പഞ്ചാബ് കിങ്സ് പ്ലേഓഫിൽ എത്തിയതിന്റെ ക്രഡിറ്റ് മുഴുവൻ നൽകേണ്ടത് ശ്രേയസിനാണ് എന്ന് ഗാവസ്കർ പറഞ്ഞു.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎൽ കിരീടം ചൂടിയപ്പോൾ കയ്യടിയെല്ലാം ഗംഭീറിനായിരുന്നു. ഐപിഎൽ കിരീടത്തിലേക്ക് ടീമിനെ നയിച്ച ക്യാപ്റ്റനായിരുന്നിട്ടും തനിക്ക് അർഹിച്ച പരിഗണന ലഭിച്ചില്ല എന്ന് ശ്രേയസ് അയ്യർ തന്നെ നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
പോണ്ടിങ്ങിന് എല്ലാ ക്രഡിറ്റും എല്ലാവരും നൽകുന്നില്ല
"കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കഴിഞ്ഞ സീസണിൽ കരീടം നേടിയപ്പോൾ ശ്രേയസിന അതിന്റെ ക്രഡിറ്റ് ലഭിച്ചില്ല. ക്രഡിറ്റ് ലഭിച്ചത് മുഴുവൻ മറ്റൊരാൾക്കായിരുന്നു. ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കാര്യങ്ങളിൽ പ്രധാന റോൾ ക്യാപ്റ്റന്റേതാണ്. അല്ലാതെ ഡഗൗട്ടിലിരിക്കുന്ന ആൾക്കല്ല. ഈ വർഷം ശ്രേയസിന് അർഹിച്ച ക്രഡിറ്റ് ലഭിക്കുന്നു. ക്രഡിറ്റ് മുഴുവൻ പോണ്ടിങ്ങിന് എല്ലാവരും നൽകുന്നില്ല," ഗാവസ്കർ ചൂണ്ടിക്കാണിച്ചു.
മൂന്ന് വ്യത്യസ്ത ടീമുകളെ പ്ലേഓഫിൽ എത്തിക്കുന്ന ആദ്യ ക്യാപ്റ്റനായി ശ്രേയസ് മാറി. 2020ൽ ഡൽഹിയെ ശ്രേയസ് ഫൈനൽ വരെ എത്തിച്ചു. എന്നാൽ ഫൈനലിൽ മുംബൈക്ക് മുൻപിൽ വീണു. 2022ൽ കൊൽക്കത്തയിലേക്ക് എത്തിയ ശ്രേയസ് 2024ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചു. എന്നാൽ കൊൽക്കത്തയുടെ കിരീട നേട്ടത്തിന്റെ ക്രഡിറ്റിലൂടെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം വരെ എത്തി നിൽക്കുന്ന ഗംഭീർ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us