/indian-express-malayalam/media/media_files/2025/02/23/vNa1xrEsx0ZxExbKqRgP.jpg)
ഏഷ്യ കപ്പിൽ നിന്ന് പിന്മാറി ടീം ഇന്ത്യ
ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിൽ കളിക്കില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാക്കിസ്ഥാനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേർജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയാണ് നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷൻ. ഇതാണ് ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബി.സി.സി.ഐ.യെ പ്രേരിപ്പിച്ചത്.
സെപ്റ്റംബറിൽ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന എ.സി.സി (ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ) യോഗത്തിൽ എടുക്കും. എന്നിരുന്നാലും, ടൂർണമെന്റിൽ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാത്തതിനാൽ ടൂർണമെന്റ് റദ്ദാക്കാനോ പൂർണ്ണമായും ഒഴിവാക്കാനോ സാധ്യതയുണ്ട്.
ഇന്ത്യയുടെ പിന്മാറ്റം ഈ വർഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി ആശങ്കയിലാക്കി. 2023 ൽ കിരീടം നേടിയ ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ടൂർണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യൻ സ്‌പോൺസർമാരിൽ നിന്നും പ്രക്ഷേപകരിൽ നിന്നുമാണ്. 2023-ൽ ഏഷ്യാ കപ്പ് സാങ്കേതികമായി പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ഫൈനൽ ഉൾപ്പെടെ പൂർണ്ണമായും ശ്രീലങ്കയിലായിരുന്നു നടന്നത്.
Read More
- ഗുജറാത്തും ബെംഗളൂരുവും പഞ്ചാബും പ്ലേഓഫിൽ; ഒരു സ്ഥാനം ബാക്കി; മൂന്ന് ടീമുകളുടെ പോര്
- വൈഭവ് സൂര്യവംശി പത്താം ക്ലാസ് പരീക്ഷയിൽ തോറ്റോ? വൈറൽ പോസ്റ്റുകൾക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
- Sanju samson:ഷോട്ട്..ഷോട്ട്..ബഡ്ഡി; 19കാരന്റെ വെടിക്കെട്ട് കണ്ട് ഞെട്ടി സഞ്ജു
- Sanju Samson: സഞ്ജു ഫിറ്റ്നസ് വീണ്ടെടുത്തോ? നിർണായക സൂചനയുമായി രാജസ്ഥാൻ റോയൽസ്
- ലോക ടെസ്റ്റ് ചാംപ്യൻ പണം വാരും; ഇന്ത്യക്ക് 12.31 കോടി; സമ്മാനത്തുക ഇരട്ടിപ്പിച്ച് ഐസിസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us