/indian-express-malayalam/media/media_files/2025/05/15/rUfs0kRMet0SjA33zDvc.jpg)
Australia with world test championship trophy Photograph: (Cricket Australia, Instagram)
World Test Championship: ഒരു ഐസിസി കിരീടം എന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്നം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലോടെ അവസാനിക്കുമോ? ഓസ്ട്രേലിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക തങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ആരാധകർ ഒരുപാടുണ്ട്. ഇതിനിടയിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ സമ്മാനത്തുകയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് ഐസിസി.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് 2023-25 കാലയളവിലെ ചാംപ്യനാവുന്ന ടീമിന് 31 കോടി രൂപയാണ് സമ്മാന തുകയായി ലഭിക്കുക. ഫൈനലിൽ കാലിടറി വീഴുന്ന ടീമിന് ലഭിക്കുക ഏകദേശം 18 കോടി രൂപയാണ്. ഫൈനലിൽ എത്തുന്ന രണ്ട് ടീമുകൾക്കും സമ്മാനത്തുകയായി തന്നെ 49.27 കോടി രൂപ വരുമെന്നാണ് ഐസിസി വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തേതിനേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ് ഇത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ മൂന്നാമത് ഫിനിഷ് ചെയ്ത ഇന്ത്യക്ക് 12.31 കോടി രൂപയാണ് ലഭിക്കുക. 2021ലും 2023ലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ചൂടിയ ടീമിന് 1.6 മില്യൺ ഡോളറാണ് സമ്മാനമായി ലഭിച്ചത്. രണ്ടാമതെത്തിയ ടീമിന് 800,000 ഡോളറും. ഇതാണ് ഐസിസി ഇപ്പോൾ ഇരട്ടിയാക്കിയത്.
ഇന്ത്യയെ നാണംകെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്
ജൂൺ 11ന് ആണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ലോർഡ്സിലാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും കൊമ്പുകോർക്കുന്നത്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ 3-1ന് തോൽപ്പിച്ചതോടെയാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചത്.
ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ന്യൂസിലൻഡ് ആണ് നാലാം സ്ഥാനത്ത് എത്തിയത്. 10.26 കോടി രൂപയാണ് നാലാമതെത്തിയ ന്യൂസിലൻഡിന് ലഭിക്കുന്ന സമ്മാനത്തുക. ന്യൂസിലൻഡിന് പിന്നിൽ ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിനെ 8.2 കോടി രൂപയും ആറാമതെത്തിയ ശ്രീലങ്കയ്ക്ക് 7.18 കോടി രൂപയും ലഭിക്കും.
6.15 കോടി രൂപയാണ് ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് ലഭിക്കുന്ന സമ്മാനത്തുക. എട്ടാമതായ വെസ്റ്റ് ഇൻഡീസിന്റെ സമ്മാനത്തുക 5.13 കോടി രൂപയാണ്. അവസാന സ്ഥാനത്ത് പാക്കിസ്ഥാനായിരുന്നു. പാക്കിസ്ഥാന് ലഭിക്കുന്നത് 4.10 കോടി രൂപയും.
Read More
- 'അവർ 50 വയസ് വരെ കളിക്കണം'; രോഹിത്തിന്റേയും കോഹ്ലിയുടേയും വിരമിക്കലിൽ യോഗ് രാജ് സിങ്
- IPL Playoff Chances: ഇനി 12 മത്സരം; സങ്കീർണമായി പ്ലേഓഫ് സാധ്യതകൾ
- മാക്സ്വെലിന്റെ മോശം പ്രകടനം പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതിനാലോ? വായടപ്പിച്ച് ബോളിവുഡ് താരം
- എ പ്ലസ് കാറ്റഗറി കോഹ്ലിക്കും രോഹിത്തിനും നഷ്ടമാകുമോ? ബിസിസിഐയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.