Glenn Maxwell and Preity Zinta IPL 2025: എക്സിൽ ഒരു ആരാധകനിൽ നിന്ന് വന്ന മോശം ചോദ്യത്തിന് രൂക്ഷമായ മറുപടി നൽകി ബോളിവുഡ് താരം പ്രീതി സിന്റ. പഞ്ചാബ് കിങ്സ് താരം ഗ്ലെൻ മാക്സ് വെല്ലിന്റെ സീസണിലെ മോശം പ്രകടനത്തിന് കാരണം പ്രീതി സിന്റയെ വിവാഹം കഴിക്കാൻ സാധിക്കാതിരുന്നതാണോ എന്നാണ് ആരാധകൻ എക്സിൽ ചോദിച്ചത്.
ആരാധകന്റെ ചോദ്യം മറുപടി നൽകാതെ അവഗണിച്ച് വിടാതെ തക്കതായ മറുപടി നൽകാനാണ് പ്രീതി സിന്റ തീരുമാനിച്ചത്. ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോട് ഇതുപോലൊരു ചോദ്യം ചോദിക്കാൻ നിങ്ങൾ ധൈര്യപ്പെടുമോ? ആരാധകന് മറുപടി നൽകിക്കൊണ്ട് പ്രീതി സിന്റ ചോദിച്ചു.
"എല്ലാ ടീമിന്റേയും പുരുഷ ഉടമകളോടും ഇതേ ചോദ്യം നിങ്ങൾ ചോദിക്കുമോ? അതോ വനിതകളോട് മാത്രമാണോ ഈ വിവേചനം? ക്രിക്കറ്റിലേക്ക് വരുന്നത് വരെ കോർപ്പറേറ്റ് മേഖലയിൽ സ്ത്രീകൾക്ക് അതിജീവിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. തമാശയായിട്ട് ചോദിക്കാനാവും നിങ്ങൾ ഉദ്ധേശിച്ചത്. എന്നാൽ നിങ്ങളുടെ ചോദ്യത്തിലേക്ക് ശരിക്കും ഒന്ന് നോക്കു. അപ്പോൾ മനസിലാവും ആ ചോദ്യത്തിലെ പ്രശ്നം. കഴിഞ്ഞ 18 വർഷമായി കഠിനാധ്വാനം ചെയ്യുന്നതിന്റെ ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്. ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള വേർതിരിവും അവസാനിപ്പിക്കണം," എക്സിൽ പ്രീതിസിന്റ കുറിച്ചു.
പ്രീതി സിന്റയുടെ മറുപടിയോടെ ട്വീറ്റ് വൈറലായി. ഇതോടെ ആരാധകൻ തന്റെ ചോദ്യം ഡിലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയായി.
Read More
മാക്സ്‌വെലിന്റെ മോശം പ്രകടനം പ്രീതി സിന്റയെ വിവാഹം കഴിക്കാനാകാത്തതിനാലോ? വായടപ്പിച്ച് ബോളിവുഡ് താരം
Preity Zinta IPL: ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോട് ഇതുപോലൊരു ചോദ്യം ചോദിക്കാൻ നിങ്ങൾ ധൈര്യപ്പെടുമോ? ആരാധകന് മറുപടി നൽകിക്കൊണ്ട് പ്രീതി സിന്റ ചോദിച്ചു.

Glenn Maxwell, Preity Zinta Photograph: (IPL, Instagram)
Glenn Maxwell and Preity Zinta IPL 2025: എക്സിൽ ഒരു ആരാധകനിൽ നിന്ന് വന്ന മോശം ചോദ്യത്തിന് രൂക്ഷമായ മറുപടി നൽകി ബോളിവുഡ് താരം പ്രീതി സിന്റ. പഞ്ചാബ് കിങ്സ് താരം ഗ്ലെൻ മാക്സ് വെല്ലിന്റെ സീസണിലെ മോശം പ്രകടനത്തിന് കാരണം പ്രീതി സിന്റയെ വിവാഹം കഴിക്കാൻ സാധിക്കാതിരുന്നതാണോ എന്നാണ് ആരാധകൻ എക്സിൽ ചോദിച്ചത്.
ആരാധകന്റെ ചോദ്യം മറുപടി നൽകാതെ അവഗണിച്ച് വിടാതെ തക്കതായ മറുപടി നൽകാനാണ് പ്രീതി സിന്റ തീരുമാനിച്ചത്. ഏതെങ്കിലും ഒരു ടീമിന്റെ ഉടമയായ പുരുഷനോട് ഇതുപോലൊരു ചോദ്യം ചോദിക്കാൻ നിങ്ങൾ ധൈര്യപ്പെടുമോ? ആരാധകന് മറുപടി നൽകിക്കൊണ്ട് പ്രീതി സിന്റ ചോദിച്ചു.
"എല്ലാ ടീമിന്റേയും പുരുഷ ഉടമകളോടും ഇതേ ചോദ്യം നിങ്ങൾ ചോദിക്കുമോ? അതോ വനിതകളോട് മാത്രമാണോ ഈ വിവേചനം? ക്രിക്കറ്റിലേക്ക് വരുന്നത് വരെ കോർപ്പറേറ്റ് മേഖലയിൽ സ്ത്രീകൾക്ക് അതിജീവിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു. തമാശയായിട്ട് ചോദിക്കാനാവും നിങ്ങൾ ഉദ്ധേശിച്ചത്. എന്നാൽ നിങ്ങളുടെ ചോദ്യത്തിലേക്ക് ശരിക്കും ഒന്ന് നോക്കു. അപ്പോൾ മനസിലാവും ആ ചോദ്യത്തിലെ പ്രശ്നം. കഴിഞ്ഞ 18 വർഷമായി കഠിനാധ്വാനം ചെയ്യുന്നതിന്റെ ബഹുമാനം ഞാൻ അർഹിക്കുന്നുണ്ട്. ലിംഗവ്യത്യാസത്തിന്റെ പേരിലുള്ള വേർതിരിവും അവസാനിപ്പിക്കണം," എക്സിൽ പ്രീതിസിന്റ കുറിച്ചു.
പ്രീതി സിന്റയുടെ മറുപടിയോടെ ട്വീറ്റ് വൈറലായി. ഇതോടെ ആരാധകൻ തന്റെ ചോദ്യം ഡിലീറ്റ് ചെയ്തു. എന്നാൽ അപ്പോഴേക്കും പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയായി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.