scorecardresearch

IPL 2025: 10.1 ഓവറിൽ നിന്ന് തുടങ്ങുമോ? അതോ പഞ്ചാബ്-ഡൽഹി പോര് ആദ്യം മുതലോ?

Punjab Kings Vs Delhi Capitals IPL 2025: ധരംശാലയിൽ മത്സരം 10 ഓവറിൽ നിർത്തി വയ്ക്കുമ്പോൾ 122 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കിയ തകർപ്പൻ തുടക്കമാണ് പഞ്ചാബിന് കരുത്തായത്

Punjab Kings Vs Delhi Capitals IPL 2025: ധരംശാലയിൽ മത്സരം 10 ഓവറിൽ നിർത്തി വയ്ക്കുമ്പോൾ 122 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കിയ തകർപ്പൻ തുടക്കമാണ് പഞ്ചാബിന് കരുത്തായത്

author-image
Sports Desk
New Update
Punjab Kings Players

Punjab Kings Players Photograph: (IPL, Instagram)

Punjab Kings vs Delhi Capitals IPL 2025: ഐപിഎൽ പതിനെട്ടാം സീസൺ പുനരാരംഭിക്കുമ്പോൾ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ആദ്യ ഓവർ മുതൽ തുടങ്ങുമോ? അതോ നിർത്തിയിടത്ത് നിന്ന് പുനരാരംഭിക്കുമോ? ആരാധകരുടെ പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ഇക്കാര്യത്തിൽ ഇപ്പോൾ ബിസിസിഐ വ്യക്തത വരുത്തുകയാണ്. ടോസ് മുതൽ മത്സരം ആദ്യം മുതൽ നടത്തും. 

Advertisment

പഞ്ചാബ് കിങ്സിന്റെ സീസണിലെ ഇനിയുള്ള ഹോം മത്സരങ്ങൾ ധരംശാലയിൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നടത്തില്ല. പകരം ജയ്പൂരിലായിരിക്കും പഞ്ചാബിന്റെ മത്സരങ്ങൾ. മെയ് 24നാണ് ജയ്പൂരിൽ ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്സ് മത്സരം നടത്തുക. പ്ലേഓഫ് പോര് കടുക്കുന്നതിനാൽ രണ്ട് ടീമുകൾക്കും നിർണായകമാണ് ഈ മത്സരം.

ഡൽഹിക്ക് ആശ്വാസം

 മത്സരം ആദ്യം മുതൽ നടത്തും എന്നത് ഡൽഹി ക്യാപിറ്റൽസിന് ആശ്വാസമാണ്. കാരണം ധരംശാലയിൽ മത്സരം 10 ഓവറിൽ നിർത്തി വയ്ക്കുമ്പോൾ 122 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്.  പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും നല്‍കിയ തകർപ്പൻ തുടക്കമാണ് പഞ്ചാബിന് കരുത്തായത്. എന്നാൽ ജയ്പൂരിൽ ആദ്യം മുതൽ മത്സരം നടത്തുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിക്കാനുള്ള പ്രാപ്തി ഡൽഹി ക്യാപിറ്റൽസിനുണ്ടോ എന്ന ചോദ്യവും ഉയരുന്നു. 

മെയ് ഒൻപതിന് ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെ തുടർന്നാണ് പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം നിർത്തിവെച്ചത്. ഫ്ളഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് മത്സരം നിർത്തുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് മത്സരം നിർത്തിവെച്ചതെന്ന് പിന്നാലെ വ്യക്തമായി.  

ഒരു ജയം കൂടി നേടിയാൽ പഞ്ചാബ് കിങ്സിന് പ്ലേഓഫ് ഏതാണ്ട് ഉറപ്പിക്കാം.  ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫിലേക്ക് വഴി തുറക്കും. ഇതേദിവസം പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സുമായി ഡല്‍ഹിക്കും മത്സരമുണ്ട്. ഈ കളി തോറ്റാല്‍ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾ വിദൂരതയിലാവും. അതിനാൽ അഞ്ചാം സ്ഥാനത്ത് 13 പോയന്‍റുമായി നിൽക്കുന്ന ഡല്‍ഹിക്ക് ഇനിയുള്ളതെല്ലാം ജിവന്‍മരണപ്പോരാട്ടങ്ങളുമാണ്.

Read More

Delhi Capitals Punjab Kings IPL 2025

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: