/indian-express-malayalam/media/media_files/2025/03/10/zoohnzc81eWF5n5u4Z2x.jpg)
രോഹിത് ശർമ, വിരാട് കോഹ്ലി Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
Virat Kohli and Rohit Sharma ODI World Cup 2027: രോഹിത് ശർമയ്ക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. റെഡ് ബോൾ ക്രിക്കറ്റിൽ ഇനിയുമേറെ മുൻപോട്ട് പോകാനുള്ള ഫിറ്റ്നസ് ഉണ്ടായിട്ടും എന്തുകൊണ്ട് കോഹ്ലിക്ക് ഇപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നു എന്ന് ചോദിക്കുകയാണ് ആരാധകർ. അതിനിടയിൽ ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ ഒരു പ്രതികരണവും ചർച്ചയാവുന്നു.
രോഹിത് ശർമയും വിരാട് കോഹ്ലിയും 2027ലെ ഏകദിന ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല എന്നാണ് സുനിൽ ഗാവസ്കർ പറയുന്നത്. ഏകദിന ഫോർമാറ്റിൽ ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് എങ്കിലും രണ്ട് വർഷത്തിനപ്പുറം നടക്കുന്ന ലോകകപ്പിൽ ഇവർ ടീമിലുണ്ടാവില്ല എന്നാണ് ഗാവസ്കറിന്റെ അഭിപ്രായം.
"സെലക്ഷൻ കമ്മറ്റിയുടെ മുൻപിൽ ഇപ്പോൾ തന്നെ 2027 ലോകകപ്പ് ഉണ്ട്. കോഹ്ലിക്കും രോഹിത്തിനും 2027 ലോകകപ്പ് കളിക്കാനാവുമോ എന്ന് ഇപ്പോൾ തന്നെ സെലക്ഷൻ കമ്മറ്റി വിലയിരുത്തുന്നുണ്ടാവും. ഇപ്പോഴത്തെ പ്രകടനം ലോകകപ്പ് വരെ തുടരാൻ അവർക്ക് സാധിക്കുമോ? ഇങ്ങനെയാവും സെലക്ടർമാർ ചിന്തിക്കുക. അവർക്ക് സാധിക്കും എന്നാണ് സെലക്ഷൻ കമ്മറ്റി വിലയിരുത്തുന്നത് എങ്കിൽ രോഹിത്തിനും കോഹ്ലിക്കും ലോകകപ്പ് കളിക്കാനാവും.
'ദൈവത്തിന് പോലും ഒഴിവാക്കാനാവില്ല'
രോഹിത്തും കോഹ്ലിയും 2027ലെ ലോകകപ്പ് കളിക്കുമോ എന്നതിൽ ഗാവസ്കറിന്റെ വ്യക്തിപരമായ അഭിപ്രായം ചോദിച്ചപ്പോൾ അവർ കളിക്കില്ല എന്നായിരുന്നു താരം പറഞ്ഞത്."ഞാൻ വളരെ സത്യസന്ധമായാണ് പറയുന്നത്. എന്നാൽ ആർക്കറിയാം, ഈ രണ്ട് വർഷം അവർ നല്ല ഫോമിൽ കളിച്ച് റൺസ് വാരി, സെഞ്ചുറികൾ വാരിക്കൂട്ടിയാൽ, ദൈവത്തിന് പോലും അവരെ ഒഴിവാക്കാനാവില്ല," ഗാവസ്കർ പറഞ്ഞു.
2027 ലോകകപ്പിന്റെ സമയമാവുമ്പോൾ രോഹിത് ശർമയ്ക്ക് 40 വയസാവും, വിരാട് കോഹ്ലിക്ക് 38 വയസും. ആ സമയമാവുമ്പോൾ ഇരുവരുടേയും ഫിറ്റ്നസ് എങ്ങനെയാവും എന്നതാണ് പ്രധാന ചർച്ചാ വിഷയം. ഐപിഎല്ലിൽ രോഹിത് ശർമ ഫീൽഡിങ്ങിന് ഇറങ്ങാതെ ഇംപാക്ട് പ്ലേയറായി മാത്രം കളിക്കുന്നത് ആശങ്കയാണ്.
Read More
- Virat Kohli Retires: കിങ് കോഹ്ലി കളം വിടുമ്പോൾ... ഇതിഹാസ കരിയറിന് തിരശ്ശീല
- Virat Kohli Test Retirement: ടെസ്റ്റ് മതിയാക്കി ക്രിക്കറ്റിന്റെ 'രാജാവ്;' വിരമിക്കൽ പ്രഖ്യാപിച്ചു വിരാട് കോഹ്ലി
- Mumbai Indians IPL: മുംബൈക്ക് പ്ലേഓഫിലെത്താൻ സാധിച്ചേക്കില്ല; ഭീഷണികൾ ഇങ്ങനെ
- കേട്ടപാടെ റിക്കി പോണ്ടിങ് വിമാനത്തിൽ നിന്നിറങ്ങി; പഞ്ചാബ് കിങ്സ് സിഇഒയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.