/indian-express-malayalam/media/media_files/2025/03/19/ZqAlYaydC4mC3BNo3XH5.jpg)
ഹർദിക് പാണ്ഡ്യ, രോഹിത് ശർമ Photograph: (ഫയൽ ഫോട്ടോ)
Mumbai Indians IPL 2025 Playoff Chances: സംഘർഷ ഭീതിയിൽ നിന്ന് രാജ്യം സാധാരണ നിലയിലേക്ക് വരികയാണ്. യുദ്ധ ഭീതി ഒഴിയുമ്പോൾ ഐപിഎൽ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം മടങ്ങി എത്തുന്നു. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനൊരുങ്ങുമ്പോൾ പ്ലേഓഫിനായുള്ള പോര് കടുക്കുന്ന ദിവസങ്ങളാണ് ഇനി വരുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മത്സരങ്ങളാണ് വരുന്നത്.
12 കളിയിൽ നിന്ന് ഏഴ് ജയവും അഞ്ച് തോൽവിയുമായി 14 പോയിന്റോടെ പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഇനി മുംബൈ ഇന്ത്യൻസിന് മുൻപിലുള്ളത് രണ്ട് മത്സരങ്ങൾ. ഇതിൽ രണ്ടിലും ജയിച്ചാൽ മുംബൈക്ക് 18 പോയിന്റാവും.
പഞ്ചാബ് കിങ്സിനും ഡൽഹി ക്യാപിറ്റൽസിനും എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ഇനിയുള്ള മത്സരങ്ങൾ. 15 പോയിന്റോടെ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് പഞ്ചാബ്. മുംബൈയേക്കാൾ ഒരു മത്സരം കൂടുതൽ പഞ്ചാബിന് കളിക്കാനുണ്ട് എന്നത് അവർക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന് എതിരെ ധരംശാലയിൽ നിർത്തിവെച്ച മത്സരം ഉൾപ്പെടെ മൂന്ന് മത്സരമാണ് പഞ്ചാബ് കിങ്സിന് ഇനി കളിക്കാനുള്ളത്.
ഈ മൂന്ന് മത്സരങ്ങൾ നിർണായകം
പോയിന്റ് പട്ടികയിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ പരസ്പരം അവസാന ഘട്ടത്തിൽ ഏറ്റുമുട്ടുന്നുണ്ട്. പഞ്ചാബ് മുംബൈയോടും ഡൽഹിയോടും ഏറ്റുമുട്ടുമ്പോൾ മുംബൈയുടെ അവസാന മത്സരം ഡൽഹിക്കെതിരെയാണ്. അതിനാൽ ഈ ടീമുകളുടെ മൂന്ന് മത്സരങ്ങൾ ടോപ് നാല് ടീമുകളെ നിർണയിക്കുന്നതിൽ നിർണായകമാവും.
പഞ്ചാബിനോടം ഡൽഹിയോടും തോറ്റാൽ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്താവും. മുംബൈയേയും ഡൽഹിയേയും തോൽപ്പിച്ചാൽ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാം.ഇനി വരുന്ന തങ്ങളുടെ മൂന്ന് കളിയും ജയിച്ചാൽ 19 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസിന് മുംബൈയെ മറികടന്ന് പ്ലേഓഫിലേക്ക് എത്താം.
ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റാണ് മുംബൈ ഇന്ത്യസ് സീസൺ ആരംഭിച്ചത്. തുടക്കം മോശമായെങ്കിലും പിന്നാലെ താളം വീണ്ടെടുത്ത മുംബൈ ആറ് തുടർ ജയങ്ങളോടെ കുതിച്ചാണ് പോയിന്റ് പട്ടികയിൽ മുൻപിലേക്ക് എത്തിയത്.
Read More
- ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ വേണം; വിരമിക്കരുതെന്ന് ബ്രയാൻ ലാറ
- "ടോം കറാൻ പേടിച്ച് വിറച്ച് കുട്ടികളെ പോലെ കരഞ്ഞു; ഇനി പാക്കിസ്ഥാനിലേക്ക് വരില്ലെന്ന് ഡാരിൽ മിച്ചൽ"
- Rohit Sharma: രോഹിത് സ്വയം വിരമിച്ചതാണോ? മറ്റ് ഓഫർ വെച്ചിട്ടുണ്ടാവാം; സെവാഗിന്റെ 'തിയറി'
- 10 ബാറ്റർമാരും റിട്ടയർഡ് ഔട്ടായി മടങ്ങി; ഖത്തർ 29ന് ഓൾഔട്ട്; വിചിത്ര മത്സരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us