scorecardresearch

കേട്ടപാടെ റിക്കി പോണ്ടിങ് വിമാനത്തിൽ നിന്നിറങ്ങി; പഞ്ചാബ് കിങ്സ് സിഇഒയുടെ പ്രതികരണം

IPL 2025 Punjab Kings: ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം നടത്തി മെയ് 25ന് അകം ഐപിഎൽ ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്

IPL 2025 Punjab Kings: ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം നടത്തി മെയ് 25ന് അകം ഐപിഎൽ ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്

author-image
Sports Desk
New Update
Shreyas Iyer, Rickey Ponting

Shreyas Iyer, Rickey Ponting Photograph: (Punjab Kings, Instagram)

IPL 2025 Punjab Kings: അതിർത്തി സമാധാനത്തിലേക്ക് പോകുന്നതോടെ രാജ്യം വീണ്ടും ഐപിഎൽ ആവേശത്തിലേക്കും തിരികെ വരികയാണ്. എന്നാൽ ഇന്ത്യ വിട്ട വിദേശ താരങ്ങളിൽ ആരെല്ലാം തിരികെ എത്തും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനിടയിൽ പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ് വിമാനത്തിൽ കയറിയിട്ടും തിരിച്ചിറങ്ങിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പഞ്ചാബ് കിങ്സ്. 

Advertisment

കളിക്കാരെയെല്ലാം ചൊവ്വാഴ്ച്ചയ്ക്കുള്ളിൽ അതത് ഫ്രാഞ്ചൈസികളുടെ തട്ടകത്തിൽ എത്തിക്കാൻ ബിസിസിഐ നിർദേശം നൽകിയിട്ടുണ്ട്. ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം നടത്തി മെയ് 25ന് അകം ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. 

ശനിയാഴ്ച വൈകുന്നേരമാണ് ഓസ്ട്രേലിയയിലേക്ക് പോകാനായി ന്യൂഡൽഹിയിൽ നിന്ന് റിക്കി പോണ്ടിങ് ഫ്ളൈറ്റിൽ കയറിയത്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തലിലേക്ക് എത്തി എന്ന സന്ദേശം ലഭിച്ചതോടെ പോണ്ടിങ് വിമാനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. 

"പോണ്ടിങ് നാട്ടിലേക്ക് പോവുകയായിരുന്നു. വിമാനത്തിൽ കയറുകയും ചെയ്തു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചു എന്ന സന്ദേശം ഞങ്ങൾ പോണ്ടിങ്ങിന് അയച്ചതോടെ അദ്ദേഹം തിരിച്ചുവന്നു. അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിനും തിരികെ വന്നു," പഞ്ചാബ് കിങ്സ് സിഇഒ സതിഷ് മേനോൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

Advertisment

പഞ്ചാബിന്റെ ഓസീസ് കളിക്കാർ നാട്ടിലെത്തി

എന്നാൽ പഞ്ചാബ് കിങ്സിന്റെ ഓസ്ട്രേലിയൻ കളിക്കാരായ സ്റ്റോയ്നിസ്, ഇൻഗ്ലിസ്, ബാർട്ലെറ്റ് എന്നിവർ നാട്ടിലേക്ക് മടങ്ങി. മെയ് എട്ടിന് പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതി വഴിയിൽ നിർത്തി കളിക്കാരെ ധരംശാലയിൽ നിന്ന് ഡൽഹിയിലെത്തിക്കുകയായിരുന്നു. ഇതോടെ വിദേശ താരങ്ങൾക്കിടയിൽ വലിയ ഭീതി ഉടലെടുത്തിരുന്നു. 

2014ന് ശേഷം പ്ലേഓഫിന് അടുത്ത് നിൽക്കുകയാണ് പഞ്ചാബ് കിങ്സ് ഇപ്പോൾ. 15 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് പഞ്ചാബ് കിങ്സ്. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുമ്പോഴേക്കും പഞ്ചാബ് കിങ്സിന്റെ എല്ലാ താരങ്ങളും തിരിച്ചെത്തും എന്നാണ് ഫ്രാഞ്ചൈസിയുടെ പ്രതീക്ഷ. 

"റിക്കി പോണ്ടിങ് മാതൃക കാണിച്ചു കഴിഞ്ഞു. ഞങ്ങളുടെ കളിക്കാരെല്ലാം തിരിച്ചെത്തും. ബിസിസിഐയിൽ നിന്ന് ഔദ്യോഗിക നിർദേശം ലഭിക്കാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അതിന് ശേഷം ഞങ്ങൾ കളിക്കാരുമായി ബന്ധപ്പെടും," പഞ്ചാബ് കിങ്സ് സിഇഒ പറഞ്ഞു. 

Read More

IPL 2025 Punjab Kings Ricky Ponting

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: