രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം വിരാട് കോഹ്ലി ബിസിസിഐയെ അറിയിച്ച്. ഇന്ത്യയുടെ രണ്ട് ഇതിഹാസ താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കൽ വലിയ ഞെട്ടലാണ് ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്.
കോഹ്ലിയുടെ തീരുമാനം പുനപരിശോധിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഇപ്പോഴിതാ കോഹ്ലിയോട് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്ലിയെ വേണമെന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ലാറ പറഞ്ഞു.
"ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ വേണം. അദ്ദേഹത്തിന് ഇക്കാര്യം ബോധ്യപ്പെടും. വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല. ടെസ്റ്റ് കരിയറിലെ ശേഷിക്കുന്ന കാലയളവിൽ 60ന് മുകളിൽ ശരാശരി നിലനിർത്താനാകും," ബ്രയാൻ ലാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2011 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 9,230 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റൺ ശരാശരിയിൽ കുറവുണ്ടായി. 37 മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ചുറികൾ ഉൾപ്പെടെ 2000 റൺസിന് മുകളിൽ മാത്രമാണ് താരത്തിന് നേടാനായത്.
കഴിഞ്ഞ വർഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരാട് കോഹ്ലി വിരമിച്ചിരുന്നു. അതേസമയം, മികച്ച ഫോമിലുള്ള താരം ഐപിഎല്ലിൽ തിളങ്ങുകയാണ്. ഈ സീസണിലെ 11 മത്സരങ്ങളിൽ നിന്ന് 143.46 സ്ട്രൈക്ക് റേറ്റിൽ ഏഴ് അർദ്ധസെഞ്ച്വറികളുൾപ്പെടെ 505 റൺസാണ് കോഹ്ലി ഇതുവരെ നേടിയത്.
Read More
ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ വേണം; വിരമിക്കരുതെന്ന് ബ്രയാൻ ലാറ
ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്ലിയെ വേണമെന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ലാറ പറഞ്ഞു

ചിത്രം: ബിസിസിഐ
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം വിരാട് കോഹ്ലി ബിസിസിഐയെ അറിയിച്ച്. ഇന്ത്യയുടെ രണ്ട് ഇതിഹാസ താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കൽ വലിയ ഞെട്ടലാണ് ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്.
കോഹ്ലിയുടെ തീരുമാനം പുനപരിശോധിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഇപ്പോഴിതാ കോഹ്ലിയോട് ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിക്കരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാൻ ലാറ. ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്ലിയെ വേണമെന്നും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ലാറ പറഞ്ഞു.
"ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലിയെ വേണം. അദ്ദേഹത്തിന് ഇക്കാര്യം ബോധ്യപ്പെടും. വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോകുന്നില്ല. ടെസ്റ്റ് കരിയറിലെ ശേഷിക്കുന്ന കാലയളവിൽ 60ന് മുകളിൽ ശരാശരി നിലനിർത്താനാകും," ബ്രയാൻ ലാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2011 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 9,230 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റൺ ശരാശരിയിൽ കുറവുണ്ടായി. 37 മത്സരങ്ങളിൽ നിന്ന് മൂന്നു സെഞ്ചുറികൾ ഉൾപ്പെടെ 2000 റൺസിന് മുകളിൽ മാത്രമാണ് താരത്തിന് നേടാനായത്.
കഴിഞ്ഞ വർഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരാട് കോഹ്ലി വിരമിച്ചിരുന്നു. അതേസമയം, മികച്ച ഫോമിലുള്ള താരം ഐപിഎല്ലിൽ തിളങ്ങുകയാണ്. ഈ സീസണിലെ 11 മത്സരങ്ങളിൽ നിന്ന് 143.46 സ്ട്രൈക്ക് റേറ്റിൽ ഏഴ് അർദ്ധസെഞ്ച്വറികളുൾപ്പെടെ 505 റൺസാണ് കോഹ്ലി ഇതുവരെ നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.