/indian-express-malayalam/media/media_files/2025/05/05/LdzWTAyxVyMlZ5xSeTaE.jpg)
Hardik Pandya, Suryakumar Yadav Photograph: (Hardik Pandya, Instagram)
IPL 2025 play off race:
ഐപിഎൽ പതിനെട്ടാം സീസൺ പോര് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായത്. എങ്കിലും ഐപിഎൽ നിർത്തിവയ്ക്കാനുള്ള ബിസിസിഐ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞുമാണ് രോഹിത്തും കോഹ്ലിയും ഉൾപ്പെടെയുള്ള കളിക്കാരും ഫ്രാഞ്ചൈസികളും രംഗത്തെത്തിയത്. പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം ഉപേക്ഷിച്ചതോടെ ടീമുകളുടെ പ്ലേഓഫ് പോരാട്ടം എവിടെ എത്തി നിൽക്കുന്നു?
നിലവിൽ 16 പോയിന്റോടെ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നെറ്റ്റൺറേറ്റിൽ നേരിയ മുൻതൂക്കം ഗുജറാത്തിനാണ്. ഒരു മത്സരം കൂടി ജയിച്ചാൽ ഗുജറാത്തിനും ആർസിബിക്കും പ്ലേഓഫ് ഉറപ്പിക്കാനാവും. ഇനി വരുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ ഇരുവർക്കും പോയിന്റ് 20ന് മുകളിലേക്ക് എത്തിക്കാം.
ഡൽഹിക്കെതിരായ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് ലഭിച്ച പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ 16 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് പഞ്ചാബിന് കളിക്കാനുള്ളത്. ഇതിൽ ഒരു ജയം നേടിയാൽ പഞ്ചാബിന് പ്ലേഓഫ് ഉറപ്പിക്കാം. ഗുജറാത്തും ആർസിബിയും പഞ്ചാബും ഏതാണ്ട് പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു എന്ന് പറയാം.
മുംബൈ-ഡൽഹി പോര് നിർണായകമാവും
14 വീതം പോയിന്റുമായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. ഹൈദരാബാദിനെ എതിരായ മത്സരം മഴയെടുത്തതിലൂടെ തോൽവിയിൽ നിന്ന് രക്ഷപെട്ട ഡൽഹി, കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരം സുരക്ഷാ പ്രശ്നത്തെ തുടർന്ന് ഉപേക്ഷിച്ചതോടെയും തടിതപ്പി.
നെറ്റ്റൺറേറ്റിൽ 10 ടീമുകളിൽ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്നത് മുംബൈ ഇന്ത്യൻസ് ആണ്. പഞ്ചാബിനും ഡൽഹിക്കും എതിരെയാണ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങൾ. ഈ രണ്ട് മത്സരങ്ങളും ജയിച്ചാൽ മുംബൈക്ക് 18 പോയിന്റാവും. മുംബൈയെ കൂടാതെ ഗുജറാത്തിന് എതിരെയാണ് ഡൽഹിയുടെ ഇനിയുള്ള മത്സരങ്ങളിൽ ഒന്ന്.
ഇനി മുംബൈ പഞ്ചാബിനെതിരേയും ഡൽഹി ഗുജറാത്തിന് എതിരേയും തോറ്റാൽ പിന്നെ വരുന്ന മുംബൈ-ഡൽഹി പോരാട്ടത്തിലെ വിജയി ആവും പ്ലേഓഫിലേക്ക് കടക്കുക. നിലവിലെ പ്രകടനം വെച്ച് നോക്കുമ്പോൾ ഹർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനാണ് പ്ലേഓഫിലേക്ക് എത്താൻ സാധ്യത കൂടുതൽ.
Read More
- രോഹിത്തിനെ വീഴ്ത്തിയ തകർപ്പൻ തന്ത്രം; ബുദ്ധി ഗില്ലിന്റേയോ നെഹ്റയുടേയോ?
- രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി
- മാരകം എന്ന് പറഞ്ഞാൽ അതിമാരകം; ഞെട്ടിക്കും കണക്കുമായി അഞ്ച് ടീമുകളുടെ ടോപ് 3 ബാറ്റർമാർ
- ഒരു സീസൺ തന്നെ ധാരാളം! ദാ ഈ അഞ്ച് പേർ ഇന്ത്യൻ കുപ്പായം അണിയാൻ വൈകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.