scorecardresearch

രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സ്; അവ്നീതിന്റെ ബ്രാൻഡ് മൂല്യം കുത്തനെ കൂടി

Virat Kohli Avneet Kaur: പത്തിന് മുകളിൽ ബ്രാൻഡുകൾ അവ്നീത് കൗറുമായി ഈ സംഭവത്തിന് ശേഷം കരാറിലെത്തിയതായി ഫിലിം ബീറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

Virat Kohli Avneet Kaur: പത്തിന് മുകളിൽ ബ്രാൻഡുകൾ അവ്നീത് കൗറുമായി ഈ സംഭവത്തിന് ശേഷം കരാറിലെത്തിയതായി ഫിലിം ബീറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

author-image
Sports Desk
New Update
Avneet Kaur, Virat Kohli

Avneet Kaur, Virat Kohli Photograph: (Instagram)

Virat Kohli, Avneet Kaur: ബോളിവുഡ് താരം അവ്നീത് കൗറിന്റെ ഫോട്ടോയ്ക്ക് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ലൈക്ക് ചെയ്തതിനെ ചൊല്ലിയുള്ള അലയൊലികൾ അവസാനിച്ചിട്ടില്ല. എന്നാൽ ആ ലൈക്കിന്റെ പേരിൽ കോഹ്ലി കുഴങ്ങി നിൽക്കുമ്പോൾ അവ്നീത് കൗറിന് ലോട്ടറിയടിച്ചത് പോലെയായി. 

Advertisment

അവ്നീതിന്റെ ബ്രാൻഡ് മൂല്യവും ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണവും കുത്തനെ കൂടി. രണ്ട് ദിവസം കൊണ്ട് 18 ലക്ഷം ഫോളോവേഴ്സിനെയാണ് അവ്നീതിന് ലഭിച്ചത്. അവ്നീതിന്റെ ബ്രാൻഡ് മൂല്യം 30 ശതമാനം ഉയർന്നതായി ബസ്ക്രാഫ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 

പത്തിന് മുകളിൽ ബ്രാൻഡുകൾ അവ്നീതുമായി ഈ സംഭവത്തിന് ശേഷം കരാറിലെത്തിയതായി ഫിലിം ബീറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു ഇൻസ്റ്റഗ്രാം പ്രമോഷന് അവ്നീത് വാങ്ങുന്ന തുക 2.6 ലക്ഷം രൂപയായി ഉയരുകയും ചെയ്തു.

ഗായകൻ രാഹുൽ വൈദ്യയും വിരാട് കോഹ്ലിയുടെ അൽഗോരിതം വിശദീകരണത്തെ കളിയാക്കിയിരുന്നു. പിന്നാലെ കോഹ്ലി തന്നെ ബ്ലോക്ക് ചെയ്തതായാണ് രാഹുൽ വൈദ്യ പറയുന്നത്. തന്നെ ബ്ലോക്ക് ചെയ്തതും അൽഗോരിതം ആയിരിക്കും എന്നും കോഹ്ലിയോട് അൽഗോരിതം തന്നെ ബ്ലോക്ക് ചെയ്യട്ടെ എന്ന് ചോദിച്ചിട്ടുണ്ടാവും എന്നും പരിഹാസമായി രാഹുൽ വൈദ്യ പറയുന്നു.

Advertisment

ഇൻസ്റ്റഗ്രാം ഫീഡ് ക്ലിയർ ചെയ്യുന്നതിന് ഇടയിൽ അൽഗോരിതത്തിലെ പിഴവിനെ തുടർന്നാണ് അവ്നീതിന്റെ ഫോട്ടോയ്ക്ക് ലൈക്ക് വീണത് എന്നാണ് വിരാട് കോഹ്ലി വിശദീകരിച്ചത്. എന്നാൽ കോഹ്ലിയുടെ വിശദീകരണം കൊണ്ടും ഈ ലൈക്കിനെ ചൊല്ലിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ഡൽഹി പൊലീസ് വരെ കോഹ്ലിയെ ട്രോളി എത്തുകയും ചെയ്തു.

Virat Kohli Instagram Story
Virat Kohli Instagram Story

Read More

Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: