/indian-express-malayalam/media/media_files/2025/05/05/wBAVgxY423f7uDtrZfMp.jpg)
Prabhsimran Singh, Shreyas Iyer Photograph: (Prabhsimran Singh, Instagram)
Prabhsimran Singh Punjab Kings IPL 2025: പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് പ്രഭ്സിമ്രാൻ സിങ്ങിന് കൂടിയുള്ളതാണ്. സീസണിൽ പഞ്ചാബ് കിങ്സിനായി ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്ത താരം. 170.04 എന്ന സ്ട്രൈക്ക് റേറ്റില്‍ 437 റണ്‍സ് ആണ് ഇതുവരെ നേടിയത്. പ്രഭ്സിമ്രാൻ ഇങ്ങനെ ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുമ്പോൾ ആ കാഴ്ചയിൽ വേദനകളെല്ലാം മറക്കുന്നൊരാൾ താരത്തിന്റെ വീട്ടിലുണ്ട്. പ്രഭ്സിമ്രാന്റെ അച്ഛൻ.
വൃക്കരോഗത്തോട് മല്ലിട്ട് തോൽക്കാതെ പിടിച്ചുനിൽക്കുകയാണ് പ്രഭ്‌സിമ്രന്റെ പിതാവ് സര്‍ദാര്‍ സുര്‍ജിത്. രണ്ട് വൃക്കകളും തകരാറിലായ അദ്ദേഹം ഡയാലിസിസിന് വിധേയനായി ഉൾപ്പെടെയാണ് പിടിച്ചുനിൽക്കുന്നത്. കൂറ്റനടികളുമായി പ്രഭ്സിമ്രാൻ ക്രീസിൽ നിറഞ്ഞാടുമ്പോൾ ഉള്ളിൽ അച്ഛന്റെ മുഖവും അദ്ദേഹം അനുഭവിക്കുന്ന വേദനകളുടെ നീറുന്ന ഓർമയും ഉണ്ട്.
തന്റെ മകൻ പഞ്ചാബിനെ ജയങ്ങളിലേക്ക് നയിക്കുന്ന കാഴ്ചയാണ് ഈ പിതാവിന്റെ ജീവിതത്തിലെ ഒരേയൊരു ആശ്വാസം നൽകുന്ന നിമിഷം. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 48 പന്തില്‍ നിന്ന് 91 പ്രഭ്‍സിമ്രൻ അടിച്ചെടുത്തിരുന്നു. എന്നാൽ സെഞ്ചുറിക്ക് തൊട്ടരികിൽ വീണു. അതിന്റെ നിരാശയിലാണ് താരത്തിന്റെ അച്ഛനും.
'സിമ്മു മോശം ഷോട്ട് കളിച്ചാൽ വഴക്ക് പറയും'
"ഒരു ആഴ്ചയിൽ മൂന്ന് വട്ടമാണ് സുര്‍ജിത് ഡയാലിസിസിന് വിധേയനാകുന്നത്. അദ്ദേഹം അനുഭവിക്കുന്ന വേദന ഞങ്ങള്‍ക്കും സഹിക്കാൻ സാധിക്കുന്നില്ല. ഡയാലിസിസിനായി ഡോക്ടര്‍മാര്‍വീട്ടിൽ വരുമ്പോൾ ഞാൻ പുറത്തേക്കി ഇറങ്ങിപോകും. അദ്ദേഹത്തിന് വേണ്ടി പ്രർഥിക്കാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ ഇല്ല," പ്രഭ്സിമ്രാന്റെ പിതാവിന്റെ സഹോദരൻ സത്വിന്ദര്‍പാല്‍ പറയുന്നു.
"സിമ്മു എന്നാണ് പ്രഭ്‌സിമ്രനെ അവന്റെ അച്ഛൻ വിളിക്കുന്നത്. സിമ്മുവിന്റെ കളി കാണാനുള്ള അവസരം സുർജിത് പാഴാക്കില്ല. പഞ്ചാബിന്റെ മത്സരത്തിന്റെ സമയമാവുമ്പോൾ സ്വീകരണമുറിയിലേക്ക് കൊണ്ടുവും. സിമ്മുവിനെ സ്ക്രീനില്‍ കാണുമ്പോഴെല്ലാം അവന്റെ അച്ഛൻ ചിരിക്കും. സിമ്മു നന്നായി കളിക്കുന്നത് കാണുന്ന നിമിഷങ്ങളില്‍ മാത്രമാണ് അവന്റെ അച്ഛൻ വേദന മറക്കുന്നത്. സിമ്മു അനാവശ്യ ഷോട്ടുകള്‍ കളിക്കുകയാണെങ്കില്‍ അച്ഛൻ ദേഷ്യപ്പെടുകയും ചെയ്യും," സത്വിന്ദര്‍പാല്‍ പറഞ്ഞു.
Read More
- PBKS vs LSG: അർഷ്ദീപിന്റെ മാരക സ്പെല്ലുകൾ; ലക്നൗ വീണ്ടും തോറ്റു; പഞ്ചാബ് രണ്ടാമത്
- ആളൊഴിഞ്ഞ് ഈഡൻ ഗാർഡൻസ്; 900ൽ നിന്ന് 3500ലേക്ക് ഉയർന്ന് ടിക്കറ്റ് നിരക്ക്
- Vaibhav Suryavanshi: 'വൈഭവ് വിയർപ്പൊഴുക്കിയിട്ടുണ്ട് ഒരുപാട്'; പ്രശംസയുമായി പ്രധാനമന്ത്രി
- കോഹ്ലിക്ക് എന്തുപറ്റി? അസ്വസ്ഥനായി താരം; അവ്നീത് കൗർ പ്രശ്നം കാരണമോ എന്ന് ചോദ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us